ഇ​ന്ത്യ-​ശ്രീ​ല​ങ്ക ഒ​ന്നാം ടെ​സ്റ്റ് സമനില സൂചന
ഇ​ന്ത്യ-​ശ്രീ​ല​ങ്ക ഒ​ന്നാം ടെ​സ്റ്റ് സമനില സൂചന
Sunday, November 19, 2017 10:48 AM IST
കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ-​ശ്രീ​ല​ങ്ക ഒ​ന്നാം ടെ​സ്റ്റ് സ​മ​നി​ല​യി​ലേ​ക്ക്. അ​ദ്ഭു​ത​ങ്ങ​ൾ സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ൽ മ​ത്സ​രം സ​മ​നി​ല​യി​ൽ ക​ലാ​ശി​ക്കു​മെ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന ന​ല്കി​യാ​ണ് ഇ​ന്ത്യ ഇ​ന്ന​ലെ ര​ണ്ടാം ഇ​ന്നിം​ഗ്സ് ബാ​റ്റിം​ഗി​നു​ശേ​ഷം ക​ളം​വി​ട്ട​ത്. ശ്രീ​ല​ങ്ക​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 294ൽ ​അ​വ​സാ​നി​പ്പി​ച്ച് ര​ണ്ടാം ഇ​ന്നിം​ഗ്സി​ന് ക്രീ​സി​ലെ​ത്തി​യ ഇ​ന്ത്യ നാ​ലാം ദി​നം അ​വ​സാ​നി​ക്കു​ന്പോ​ൾ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 171 റ​ണ്‍സ് എ​ടു​ത്തി​ട്ടു​ണ്ട്. 94 റ​ണ്‍സ് നേ​ടി​യ ശി​ഖ​ർ ധ​വാ​ന്‍റെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ​ക്ക് ന​ഷ്ട​പ്പെ​ട്ട​ത്. സ്കോ​ർ: ഇ​ന്ത്യ 172, ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 171. ശ്രീ​ല​ങ്ക 294.

നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 165 എ​ന്ന നി​ല​യി​ൽ ഒ​ന്നാം ഇ​ന്നിം​ഗ്സ് പു​ന​രാ​രം​ഭി​ക്കാ​നെ​ത്തി​യ ശ്രീ​ല​ങ്ക​യു​ടെ അ​ഞ്ചാം വി​ക്ക​റ്റ് വീ​ണ​ത് സ്കോ​ർ 200ൽ ​എ​ത്തി​യ​പ്പോ​ൾ. ഒ​ന്പ​താ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ ഹെ​രാ​ത് 105 പ​ന്തി​ൽ​നി​ന്ന് 67 റ​ണ്‍സ് എ​ടു​ത്തു. ല​ങ്ക​ൻ സ്കോ​ർ 300 ക​ട​ക്കു​മെ​ന്ന് തോ​ന്നി​പ്പി​ച്ച് മു​ന്നേ​റി​യ ഹെ​രാ​തി​നെ ഭു​വ​നേ​ശ്വ​ർ കു​മാ​ർ മു​ഹ​മ്മ​ദ് ഷാ​മി​യു​ടെ കൈ​ക​ളി​ൽ എ​ത്തി​ച്ചു. 16 റ​ണ്‍സു​മാ​യി ക്രീ​സി​ലു​ണ്ടാ​യി​രു​ന്ന ല​ക്മ​ലി​നെ മു​ഹ​മ്മ​ദ് ഷാ​മി ബൗ​ൾ​ഡ് ആ​ക്കു​ക​കൂ​ടി ചെ​യ്ത​തോ​ടെ ല​ങ്ക​ൻ സ്കോ​ർ 294ൽ ​അ​വ​സാ​നി​ച്ചു.


122 റ​ണ്‍സ് ലീ​ഡ് വ​ഴ​ങ്ങി ര​ണ്ടാം ഇ​ന്നിം​ഗ്സി​ന് എ​ത്തി​യ ഇ​ന്ത്യ​യു​ടെ ഓ​പ്പ​ണ​ർ​മാ​ർ മി​ക​ച്ച അ​ടി​ത്ത​റ​യാ​ണ് പാ​കി​യ​ത്. കെ.​എ​ൽ. രാ​ഹു​ലും ശി​ഖ​ർ ധ​വാ​നും ചേ​ർ​ന്ന് ഒ​ന്നാം വി​ക്ക​റ്റി​ൽ 166 റ​ണ്‍സ് എ​ടു​ത്തു. 116 പ​ന്തി​ൽ​നി​ന്ന് 11 ഫോ​റും ര​ണ്ട് സി​ക്സും അ​ട​ക്കം 94 റ​ണ്‍സ് നേ​ടി​യ ധ​വാ​നെ ഷ​ന​ക​യാ​ണ് പു​റ​ത്താ​ക്കി​യ​ത്. 73 റ​ണ്‍സു​മാ​യി രാ​ഹു​ലും ര​ണ്ട് റ​ണ്‍സു​മാ​യി ചേ​തേ​ശ്വ​ർ പൂ​ജാ​ര​യു​മാ​ണ് ക്രീ​സി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.