കേരളത്തിനു മൂന്നു സ്വർണം കൂടി
കേരളത്തിനു മൂന്നു സ്വർണം കൂടി
Friday, November 17, 2017 2:03 PM IST
എ​ങ്ങ​നെ തു​ട​ങ്ങ​ണ​മെ​ന്ന് ഹ​രി​യാ​ന​ക്കാ​രെ പ​ഠി​പ്പി​ക്കേ​ണ്ട​തി​ല്ല. അ​വ​സാ​നി​പ്പി​ക്കാ​ന്‍ കേ​ര​ള​ത്തെ​യും. ആ​ദ്യ ദി​ന​ത്തി​ലെ മെ​ഡ​ല്‍ വാ​ര​ലി​നു​ശേ​ഷം ഹ​രി​യാ​ന​ക്കാ​ര്‍ മു​ട​ന്താ​ന്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ മ​ല​യാ​ളി​പ്പ​ട പ​ണി തു​ട​ങ്ങി.

ആ​ചാ​ര്യ നാ​ഗാ​ര്‍ജു​ന യൂ​ണി​വേ​ഴ്‌​സി​റ്റി ട്രാ​ക്കി​ല്‍ ദേ​ശീ​യ ജൂ​ണി​യ​ര്‍ അ​ത്‌​ല​റ്റി​ക് മീ​റ്റി​ന്‍റെ ര​ണ്ടാം​ദി​നം കേ​ര​ളം വേ​ഗ​ത കൂ​ട്ടി. ഇ​ന്ന​ലെ കേ​ര​ള​ത്തി​ന്‍റെ പെ​ട്ടി​യി​ല്‍ വീ​ണ​ത് മൂ​ന്നു​വീ​തം സ്വ​ര്‍ണ​വും വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും. ആ​കെ സ​മ്പാ​ദ്യം അ​ഞ്ച് സ്വ​ര്‍ണ​വും ആ​റു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വും. 10 സ്വ​ര്‍ണ​വും ആ​റു വെ​ള്ളി​യും അ​ഞ്ചു വെ​ങ്ക​ല​വു​മാ​യി ഹ​രി​യാ​ന മു​ന്നി​ലാ​ണെ​ങ്കി​ലും ലീ​ഡ് കു​റ​ച്ചു കൊ​ണ്ടു​വ​രാ​ന്‍ മൂന്നാമതു​ള്ള കേ​ര​ള​ത്തി​നാ​യി. പക്ഷേ, അപ്രതീക്ഷിത കുതിപ്പ് നടത്തിയ ഉത്തർപ്ര ദേശാണ് പോയിന്‍റ് നിലയിൽ രണ്ടാം സ്ഥാനത്ത് . ഹ​ര്‍ഡി​ല്‍സി​ല്‍ സ​ച്ചി​ന്‍ ബി​നു​വും അ​പ​ര്‍ണ റോ​യി​യും പോ​ള്‍വാോ​ള്‍ട്ടി​ല്‍ ആ​ര്‍ഷ ബാ​ബു​വും സ്വ​ര്‍ണം നേ​ടി. അ​ഞ്ജ​ലി ഫ്രാ​ന്‍സി​സ് (പോ​ള്‍വോ​ള്‍ട്ട്), ആ​ന്‍ റോ​സ്, ആ​ര്‍.​കെ. സൂ​ര്യ​ജി​ത്ത് (100 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സ്) എ​ന്നി​വ​ര്‍ വെ​ള്ളി​ക്ക് അ​വ​കാ​ശി​ക​ളാ​യ​പ്പോ​ള്‍ അ​ഞ്ജ​ലി തോ​മ​സ് ഏ​ക വെ​ങ്ക​ല​ത്തി​ന്‍റെ ഉ​ട​മ​യാ​യി.

ചാ​ടി​ക്ക​ട​ന്ന ക​ന​കം

ര​ണ്ടാം​ദി​ന​ത്തി​ല്‍ കേ​ര​ള​ത്തി​നു കൂടുതൽ മെ​ഡൽ സം​ഭാ​വ​ന ചെ​യ്ത​ത് ഹ​ര്‍ഡി​ല്‍സാ​ണ്. ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ടു സ്വ​ര്‍ണ​വും ഒ​രു വെ​ള്ളി​യും വെ​ങ്ക​ല​വും കീ​ശ​യി​ലാ​ക്കാ​ന്‍ മ​ല​യാ​ളി താ​ര​ങ്ങ​ള്‍ക്കാ​യി. അ​ണ്ട​ര്‍ 20 വി​ഭാ​ഗ​ത്തി​ല്‍ ഫോ​ട്ടോ​ഫി​നി​ഷിം​ഗി​ലാ​ണ് സ​ച്ചി​ന്‍ ബി​നു (14.08) ക​ന​ക​മ​ണി​ഞ്ഞ​ത്. ഡ​ല്‍ഹി​യു​ടെ കു​നാ​ല്‍ ചൗ​ധ​രി​യി (14.09)ൽനി​ന്ന് ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണ് സ​ച്ചി​ന് നേ​രി​ടേ​ണ്ടി​വ​ന്ന​ത്. അ​വ​സാ​ന നി​മി​ഷ​ത്തി​ലെ കു​തി​പ്പാ​ണ് എം​എ കോ​ള​ജി​ലെ ഈ ​ബി​രു​ദ വി​ദ്യാ​ര്‍ഥി​ക്ക് അ​നു​ഗ്ര​ഹ​മാ​യ​ത്.


ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ താ​ര​മാ​യി​രു​ന്ന അ​പ​ര്‍ണ റോ​യ് മീ​റ്റ് റി​ക്കാ​ര്‍ഡോ​ടെ​യാ​ണ് അ​ണ്ട​ര്‍ 18 പെ​ണ്‍കു​ട്ടി​ക​ളു​ടെ 100 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ പൊ​ന്ന​ണി​ഞ്ഞ​ത്. രാ​വി​ലെ ഹീ​റ്റ്‌​സ് ക​ഴി​ഞ്ഞ​തി​ന്‍റെ ക്ഷീ​ണം മാ​റും മു​മ്പേ​യാ​യി​രു​ന്നു ഈ ​ഉ​യ​ര​ക്കാ​രി​യു​ടെ മെ​ഡ​ല്‍വേ​ട്ട. അ​തും എ​തി​രാ​ളി​ക​ള്‍ക്ക് എ​ത്തി​പ്പി​ടി​ക്കാ​ന്‍ അ​വ​സ​രം ന​ല്കാ​തെ 14.01 സെ​ക്ക​ന്‍ഡി​ല്‍. കോ​ഴി​ക്കോ​ട് പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ് സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍ഥി​നി​യാ​ണ്.അ​ണ്ട​ര്‍ 16 പെ​ണ്‍കു​ട്ടി​ക​ളി​ല്‍ ഭ​ര​ണ​ങ്ങാ​നം എ​സ്എ​ച്ച്‌​വി​എ​ച്ച്എ​സ്എ​സി​ലെ ആൻ റോ​സ് ടോ​മി​യു​ടെ (14.81) വെ​ള്ളി നേ​ട്ടം കൂ​ടി​യാ​യ​തോ​ടെ ഹ​ര്‍ഡി​ല്‍സി​ലെ നേ​ട്ടം പൂ​ര്‍ണം.

മ​ല​യാ​ളി പെ​ണ്‍കു​ട്ടി​ക​ളു​ടെ പോ​രാ​ട്ട​മാ​യി​രു​ന്നു അ​ണ്ട​ര്‍ 20 പോ​ള്‍വോ​ള്‍ട്ടി​ല്‍ ക​ണ്ട​ത്. ക​ന​ത്ത വെ​യി​ല​ത്ത് പു​തി​യ ഉ​യ​ര​ങ്ങ​ള്‍ തേ​ടി ആ​ര്‍ഷ ബാ​ബു​വും അ​ഞ്ജ​ലി ഫ്രാ​ന്‍സി​സും പൊ​രു​തി. ഒ​ടു​വി​ല്‍ 3.30 മീ​റ്റ​റി​ല്‍ ആ​ര്‍ഷ സ്വ​ര്‍ണ​വും അ​ഞ്ജ​ലി (3.20) വെ​ള്ളി​യും നേ​ടി. പാ​ലാ​യു​ടെ ‘’ഇ​സി​ന്‍ബ​യേ​വ’’ മ​രി​യ ജെ​യി​സ​ണ്‍ 2015ല്‍ ​റാ​ഞ്ചി​യി​ല്‍ കു​റി​ച്ച 3.70 മീ​റ്റ​റാ​ണ് ഈ ​ഇ​ന​ത്തി​ലെ ദേ​ശീ​യ റി​ക്കാ​ര്‍ഡ്. ക​ല്ല​ടി എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍ഥി​നി​യാ​യ ആ​ര്‍ഷ പാ​ലാ ജം​പ്‌​സ് അ​ക്കാ​ദ​മി​യി​ലാ​ണ് പ​രി​ശീ​ലി​ക്കു​ന്ന​ത്. ഇ​ന്ന് 30 ഫൈ​ന​ലു​ക​ള്‍ ന​ട​ക്കും.

വി​ജ​യ​വാ​ഡ​യി​ല്‍ നി​ന്ന് എം.​ജി. ലി​ജോ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.