മഴ തുടരുന്നു; ഇന്ത്യ പതറുന്നു
Friday, November 17, 2017 2:03 PM IST
കോ​ല്‍ക്ക​ത്ത: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ ഇ​ന്ത്യ ബാ​റ്റിം​ഗ് ത​ക​ര്‍ച്ച​യി​ല്‍. മ​ഴ​മൂ​ലം ര​ണ്ടാം​ദി​ന​വും മ​ത്സ​രം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ക​ളി​നി​ര്‍ത്തു​മ്പോ​ള്‍ ഇ​ന്ത്യ അഞ്ചു വിക്കറ്റിന് 74 റൺസ് എ​ന്ന നി​ല​യി​ലാ​ണ്. 47 റ​ണ്‍സോ​ടെ ക്രീ​സി​ലു​ള്ള ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര​യി​ലാ​ണ് ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ. ആ​റ് റ​ണ്‍സോ​ടെ വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ്‌​സ്മാ​ന്‍ വൃ​ദ്ധി​മാ​ന്‍ സാ​ഹ​യാ​ണ് പൂ​ജാ​ര​യ്‌​ക്കൊ​പ്പം.


മ​ഴ ക​ളി​ച്ച കോ​ല്‍ക്ക​ത്ത​യി​ല്‍ ആ​ദ്യ ദി​നം 11.5 ഓ​വ​ര്‍ മാ​ത്ര​മാ​ണ് ക​ളി​ ന​ട​ന്ന​ത്. 17 റ​ണ്‍സ് നേ​ടി​യ ഇ​ന്ത്യ മൂ​ന്ന് വി​ക്ക​റ്റും ന​ഷ്ട​പ്പെ​ടു​ത്തി​യി​രു​ന്നു. ര​ണ്ടാം ദി​വ​സ​വും ഇ​ന്ത്യ​ക്ക് ബാ​റ്റിം​ഗ് ത​ക​ര്‍ച്ച തു​ട​രു​ക​യാ​യി​രു​ന്നു. നാ​ല് വീ​തം റ​ണ്‍സ് നേ​ടി​യ അ​ജി​ങ്ക്യ ര​ഹാ​നെ, ആ​ര്‍.​അ​ശ്വി​ന്‍ എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഇ​ന്ന് ഇ​ന്ത്യ​ക്ക് ന​ഷ്ട​മാ​യ​ത്. ഇ​ന്നു വീ​ണ ര​ണ്ടു വി​ക്ക​റ്റും ദാ​സു​ന്‍ സ​നാ​ക​യാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.