ദ്രാവിഡ് ബംഗളൂരു എഫ്‌സിയുടെ ബ്രാന്‍ഡ് അംബാസഡര്‍
Tuesday, November 14, 2017 1:22 PM IST
ബം​ഗ​ളൂ​രു: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ലെ പു​തു​മു​ഖം ബം​ഗ​ളൂ​രു എ​ഫ്‌​സി​യു​ടെ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റാ​യി ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം രാ​ഹു​ല്‍ ദ്രാ​വി​ഡി​നെ നി​യ​മി​ച്ചു. ടീ​മി​ന്‍റെ അം​ബാ​ഡ​ഡ​റാ​കു​ന്ന​തി​ല്‍ താ​ന്‍ വ​ള​രെ ആ​വേ​ശ​ത്തി​ലാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മീ​പ​കാ​ല​ത്ത് ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന ഒ​രു ടീ​മാ​ണ് ബം​ഗ​ളൂ​രു എ​ന്നും ഒ​രു ബം​ഗ​ളൂ​രു​കാ​ര​നാ​യ ത​നി​ക്ക് ടീ​മി​ന്‍റെ മു​ന്നേ​റ്റ​ത്തെ അ​ഭി​മാ​ന​ത്തോ​ടെ​യേ കാ​ണാ​നാ​കൂ എ​ന്നും ദ്രാ​വി​ഡ് കൂ​ട്ടി​ച്ചേ​ര്‍ത്തു. ദ്രാ​വി​ഡി​നെ​പ്പോ​ലെ ഒ​രാ​ളെ ടീ​മി​ന്‍റെ നെ​ടു​ന്തൂ​ണാ​യി ല​ഭി​ക്കു​ന്ന​ത്. വ​ലി​യ കാ​ര്യ​മാ​ണെ​ന്ന് സി​ഇ​ഒ പാ​ര്‍ത് ജി​ന്‍ഡാ​ലും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക്ല​ബ്ബി​നു ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​രം കൂ​ടി​യാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.