ക്യാപ്റ്റൻ സഞ്ജു സാംസണു സെഞ്ചുറി; സന്നാഹം സമനിലയിൽ
ക്യാപ്റ്റൻ സഞ്ജു സാംസണു സെഞ്ചുറി; സന്നാഹം സമനിലയിൽ
Sunday, November 12, 2017 10:42 AM IST
കോ​ല്‍ക്ക​ത്ത: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ ദ്വി​ദി​ന സ​ന്നാ​ഹ മ​ത്സ​ര​ത്തി​ല്‍ ബോ​ര്‍ഡ് പ്ര​സി​ഡ​ന്‍റ് ഇ​ല​വ​ന്‍ നാ​യ​ക​ന്‍ സ​ഞ്ജു സാം​സ​ണു സെ​ഞ്ചു​റി. ശ്രീ​ല​ങ്ക ഉ​യ​ര്‍ത്തി​യ 411 റ​ണ്‍സ് പി​ന്തു​ട​ർ​ന്ന ബോ​ര്‍ഡ് പ്ര​സി​ഡ​ന്‍റ് ഇ​ല​വ​ന്‍ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 287 റ​ൺ​സ് നേ​ടി നി​ൽ​ക്കു​മ്പോ​ൾ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ത​ന്നെ ക്യാ​പ്റ്റ​നാ​യി തെ​ര​ഞ്ഞ​ടു​ത്ത തീ​രു​മാ​ന​ത്തെ ന്യാ​യീ​ക​രി​ക്കു​ന്ന ഉ​ജ്വ​ല പ്ര​ക​ട​ന​മാ​ണ് മ​ത്സ​ര​ത്തി​ല്‍ സ​ഞ്ജു കാ​ഴ്ച​വ​ച്ച​ത്. 128 റ​ണ്‍സ് നേ​ടി ബോ​ര്‍ഡ് ഇ​ന്നിം​ഗ്‌​സ് മു​ന്നോ​ട്ടു​ന​യി​ച്ച സ​ഞ്ജു 128 റ​ണ്‍സ് നേ​ടി പു​റ​ത്താ​യി. 143 പ​ന്തി​ല്‍നി​ന്നു 19 ബൗ​ണ്ട​റി​ക​ളും ഒ​രു സി​ക്‌​സ​റും സ​ഞ്ജു​വി​ന്‍റെ ഇ​ന്നിം​ഗ്‌​സി​നു ചാ​രു​ത​യേ​കി.


മൂ​ന്നി​ന് 99 എ​ന്ന നി​ല​യി​ല്‍ ത​ക​ര്‍ന്ന ബോ​ര്‍ഡി​നെ നാ​യ​ക​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റു ന​യി​ച്ച സ​ഞ്ജു, രോ​ഹ​ന്‍ പ്രേ​മി​നൊ​പ്പം 71 റ​ണ്‍സും ബി.​സ​ന്ദീ​പി​നൊ​പ്പം 85 റ​ണ്‍സും കൂ​ട്ടി​ച്ചേ​ര്‍ത്തു.
നേ​ര​ത്തെ, നാ​ലു മു​ന്‍നി​ര ബാ​റ്റ്‌​സ്മാ​ന്‍മാ​രു​ടെ അ​ര്‍ധ​സെ​ഞ്ചു​റി​യു​ടെ മി​ക​വി​ലാ​ണ് ശ്രീ​ല​ങ്ക മി​ക​ച്ച സ്‌​കോ​ര്‍ പ​ടു​ത്തു​യ​ര്‍ത്തി​യ​ത്. സ​ധീ​ര സ​മ​ര​വി​ക്ര​മ (74), ദി​മു​ത് ക​രു​ണ​ര​ത്‌​ന (50), എ​യ്ഞ്ച​ലോ മാ​ത്യൂ​സ് (54), നി​രോ​ഷ​ന്‍ ഡി​ക്വെ​ല്ല (73 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രാ​ണ് അ​ര്‍ധ​സെ​ഞ്ചു​റി ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.