സം​​സ്ഥാ​​ന സ്കൂ​​ൾ നീ​​ന്ത​​ൽ: തി​​രു​​വ​​ന​​ന്ത​​പു​​രം കു​​തി​​ക്കുന്നു
സം​​സ്ഥാ​​ന സ്കൂ​​ൾ നീ​​ന്ത​​ൽ:  തി​​രു​​വ​​ന​​ന്ത​​പു​​രം  കു​​തി​​ക്കുന്നു
Friday, November 10, 2017 1:54 PM IST
തൃ​​ശൂ​​ർ: മെ​​ഡ​​ലു​​ക​​ൾ മു​​ങ്ങി​​യെ​​ടു​​ത്ത് തി​​രു​​വ​​ന​​ന്ത​​പു​​രം കു​​ട്ടി​​ക​​ളു​​ടെ മു​​ന്നേ​​റ്റം. തൃ​​ശൂ​​രി​​ൽ ന​​ട​​ക്കു​​ന്ന 48-ാമ​​ത് സം​​സ്ഥാ​​ന സ്കൂ​​ൾ നീ​​ന്ത​​ൽ - വാ​​ട്ട​​ർ പോ​​ളോ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല തൊ​​ട്ട​​ടു​​ത്ത എ​​തി​​രാ​​ളി​​ക​​ളെ ബ​​ഹു​​ദൂ​​രം പി​​ന്നി​​ലാ​​ക്കി നീ​​ന്തു​​ന്നു. ആ​​ദ്യ ദി​​ന​​ത്തി​​ൽ 17 സ്വ​​ർ​​ണ​​വും 20 വെ​​ള്ളി​​യും 17 വെ​​ങ്ക​​ല​​വു​​മ​​ട​​ക്കം 165 പോ​​യി​​ന്‍റ് നേ​​ടി​​യാ​​ണ് തി​​രു​​വ​​ന​​ന്ത​​പു​​രം എ​​തി​​രാ​​ളി​​ക​​ളെ പി​​ന്ത​​ള്ളി​​യ​​ത്.

40 പോ​​യി​​ന്‍റു​​മാ​​യി എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്. ഏ​​ഴു സ്വ​​ർ​​ണ​​മാ​​ണ് എ​​റ​​ണാ​​കു​​ള​​ത്തി​​ന്‍റെ സ​​ന്പാ​​ദ്യം. 11 പോ​​യി​​ന്‍റു​​മാ​​യി തൃ​​ശൂ​​ർ മൂ​​ന്നാം സ്ഥാ​​ന​​ത്തും പ​​ത്തു പോ​​യി​​ന്‍റു​​മാ​​യി കോ​​ട്ട​​യം നാ​​ലാം സ്ഥാ​​ന​​ത്തു​​മു​​ണ്ട്. ര​​ണ്ടു വെ​​ള്ളി​​യും നാ​​ലു വെ​​ങ്ക​​ല​​വു​​മാ​​ണ് തൃ​​ശൂ​​ർ നേ​​ടി​​യ​​ത്. ഒ​​രു സ്വ​​ർ​​ണ​​വും ഒ​​രു വെ​​ള്ളി​​യും ര​​ണ്ടു വെ​​ങ്ക​​ല​​വും കോ​​ട്ട​​യം നേ​​ടി.

25 പോ​​യി​​ന്‍റോ​​ടെ ക​​ള​​മ​​ശേ​​രി ഗ​​വ. എ​​ച്ച്എ​​സ്എ​​സ് ആ​​ൻ​​ഡ് വി​​എ​​ച്ച്എ​​സ്എ​​സ് ആ​​ണ് സ്കൂ​​ളു​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാം​​സ്ഥാ​​ന​​ത്തെ​​ത്തി​​യ​​ത്. 17 പോ​​യി​​ന്‍റു​​മാ​​യി തി​​രു​​വ​​ന​​ന്ത​​പു​​രം ക​​ന്യാ​​കു​​ള​​ങ്ങ​​ര ഗ​​വ. ഗേ​​ൾ​​സ് എ​​ച്ച്എ​​സ്എ​​സ് ര​​ണ്ടാം സ്ഥാ​​ന​​ത്തെ​​ത്തി. 14 പോ​​യി​​ന്‍റോ​​ടെ തി​​രു​​വ​​ന​​ന്ത​​പു​​രം തി​​രു​​വ​​ല്ലം ബി​​എ​​ൻ​​വി​​വി ആ​​ൻ​​ഡ് എ​​ച്ച്എ​​സ്എ​​സ് മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്.

വി​​മ​​ല കോ​​ള​​ജി​​ന്‍റെ പാ​​ടൂ​​ക്കാ​​ടു​​ള്ള ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ അ​​ക്വാ​​ട്ടി​​ക് അ​​ക്കാ​​ദ​​മി​​യി​​ലാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ. 14 ജി​​ല്ല​​ക​​ളി​​ൽ നി​​ന്നു​​മു​​ള്ള ആ​​യി​​ര​​ത്തോ​​ളം വി​​ദ്യാ​​ർ​​ഥി​​ക​​ൾ മാ​​റ്റു​​ര​​യ്ക്കു​​ന്നു. സീ​​നി​​യ​​ർ, ജൂ​​ണി​​യ​​ർ, സ​​ബ് ജൂ​​ണി​​യ​​ർ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ.

ആ​​ദ്യ ദി​​ന​​മാ​​യ ഇ​​ന്ന​​ലെ ഫ്രീ​​സ്റ്റൈ​​ൽ, ബാ​​ക്ക് സ്ട്രോ​​ക്ക്, ബ​​ട്ട​​ർ​​ഫ്ളൈ സ്ട്രോ​​ക്ക്, ബ്രെ​​സ്റ്റ് സ്ട്രോ​​ക്ക് ഇ​​ന​​ങ്ങ​​ളി​​ലാ​​യി 27 മ​​ത്സ​​ര​​ങ്ങ​​ളാ​​ണ് ന​​ട​​ന്ന​​ത്.
സ​​മാ​​പ​​ന ദി​​വ​​സ​​മാ​​യ 13നാ​​ണ് വാ​​ട്ട​​ർ പോ​​ളോ മ​​ത്സ​​ര​​ങ്ങ​​ൾ. ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് മേ​​യ​​ർ അ​​ജി​​ത ജ​​യ​​രാ​​ജ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.