സൗഹൃദ ഫുട്ബോൾ മത്സരം: ബ്ര​സീ​ലി​നും കൊ​റി​യ​യ്ക്കും ജ​യം
സൗഹൃദ ഫുട്ബോൾ മത്സരം:  ബ്ര​സീ​ലി​നും കൊ​റി​യ​യ്ക്കും ജ​യം
Friday, November 10, 2017 1:54 PM IST
സു​വോ​ണ്‍/​ലി​ലെ: അ​ന്താ​രാ​ഷ് ട്ര ​സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ബ്ര​സീ​ലി​നും ദ​ക്ഷി​ണ കൊ​റി​യ​യ്ക്കും ജ​യം. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ക്ല​ബ് ടോ​ട്ട​ന​ത്തി​ന്‍റെ സ്‌​ട്രൈ​ക്ക​ര്‍ സ​ണ്‍ ഹ്യൂം​ഗ് മി​നി​ന്‍റെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ലാ​ണ് കൊ​റി​യ ലാ​റ്റി​ന​മേ​രി​ക്ക​ന്‍ ക​രു​ത്ത​രാ​യ കൊ​ളം​ബി​യ​യെ ത​ക​ര്‍ത്ത​ത്.

11, 61 മി​നി​റ്റു​ക​ളി​ലാ​ണ് ഹ്യൂം​ഗ് മി​ന്‍ ഗോ​ള്‍ നേ​ടി​യ​ത്. 76-ാം മി​നി​റ്റി​ല്‍ ക്രി​സ്റ്റ്യൻ സ​പാ​റ്റ ഒ​രു ഗോ​ള്‍ തി​രി​ച്ച​ടി​ച്ചെ​ങ്കി​ലും ഹ്യൂം​ഗ് മി​നി​ന്‍റെ മി​ക​വി​നു മു​ന്നി​ല്‍ കൊ​ളം​ബി​യ​യു​ടെ പ്ര​ഭ പൊ​ലി​ഞ്ഞു. 11-ാം മി​നി​റ്റി​ല്‍ ര​ണ്ടു കൊ​ളം​ബി​യ​ന്‍ പ്ര​തി​രോ​ധ​ക്കാ​രെ വെ​ട്ടി​ച്ച ഹ്യൂ​ംഗ് മി​ന്‍ സ​പാ​റ്റ​യു​ടെ കാ​ലു​ക​ള്‍ക്കി​ട​യി​ലൂ​ടെ ഗോ​ള്‍കീ​പ്പ​ര്‍ ലി​യ​നാ​ര്‍ഡോ കാ​സ​ല​നോ​സി​നെ കാ​ഴ്ച​ക്കാ​രനാ​ക്കി ഗോ​ള്‍ നേ​ടി. 61-ാം മി​നി​റ്റി​ല്‍ ഹ്യും​ഗ് മി​ന്‍ ര​ണ്ടാം ഗോ​ളും നേ​ടി.76-ാം മി​നി​റ്റി​ല്‍ ഹാ​മി​ഷ് റോ​ഡ്രി​ഗ​സി​ന്‍റെ ഫ്രീ​കി​ക്ക് ഹെ​ഡ് ചെ​യ്ത് സ​പാ​റ്റ കൊ​ളം​ബി​യ​യ്ക്ക് ആ​ശ്വാ​സം ന​ല്കി.


നെ​യ്മ​ര്‍, മാ​ഴ്‌​സ​ലോ, ഗ​ബ്രി​യേ​ല്‍ ജീ​സ​സ് എ​ന്നി​വ​രു​ടെ ഗോ​ളി​ല്‍ ബ്ര​സീ​ല്‍ 3-1ന് ​ജ​പ്പാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ബ്ര​സീ​ലി​ന്‍റെ മൂ​ന്നു ഗോ​ളും ആ​ദ്യ പ​കു​തി​യി​ലാ​യി​രു​ന്നു. 10-ാം മി​നി​റ്റി​ല്‍ നെ​യ്മ​റു​ടെ പെ​നാ​ല്‍റ്റി​യി​ല്‍ ബ്ര​സീ​ല്‍ മു​ന്നി​ലെ​ത്തി. എ​ന്നാ​ല്‍ 16-ാം മി​നി​റ്റി​ല്‍ നെ​യ്മ​റു​ടെ പെ​നാ​ല്‍റ്റി ത​ട​ഞ്ഞ് ജ​പ്പാ​നീ​സ് ഗോ​ള്‍കീ​പ്പ​ര്‍ ഇ​ജി ക​വാ​ഷി​മ വീ​ര​നാ​യി. തൊ​ട്ട​ടു​ത്ത മി​നി​റ്റി​ല്‍ മാ​ഴ്‌​സ​ലോ​യു​ടെ ലോം​ഗ് റേ​ഞ്ച് ക്രോ​സ് ബാ​റി​നോ​ടു ചേ​ര്‍ന്ന് വ​ല​യ്ക്കു​ള്ളി​ല്‍ ത​റ​ച്ചുക​യ​റി. 36-ാം മി​നി​റ്റി​ല്‍ ഗ​ബ്രി​യേ​ല്‍ ജീ​സ​സും ഗോ​ള്‍ നേ​ടി​യ​തോ​ടെ ബ്ര​സീ​ല്‍ ജ​യം ഉ​റ​പ്പി​ച്ചു. 63-ാംമി​നി​റ്റി​ല്‍ കോ​ര്‍ണ​റി​ല്‍നി​ന്നു ല​ഭി​ച്ച പ​ന്ത് ഹെ​ഡ് ചെ​യ്തു വ​ല​യി​ലാ​ക്കി തോ​മോ​വാ​കി മാ​കി​നോ ബ്ര​സീ​ലി​ന്‍റെ ലീ​ഡ് ചു​രു​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.