പാലക്കാടോ എറണാകുളമോ‍?
പാലക്കാടോ എറണാകുളമോ‍?
Thursday, October 19, 2017 11:41 AM IST
കോ​ട്ട​യം: ചാ​മ്പ്യ​ന്‍പ​ട്ടം നി​ല​നി​ര്‍ത്താ​ന്‍ പാ​ല​ക്കാ​ടും തി​രി​ച്ചു​പി​ടി​ക്കാ​ന്‍ എ​റ​ണാ​കു​ള​വും ഇ​ന്നു മു​ത​ല്‍പാ​ലാ​യി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കി​ല്‍ മാ​റ്റു​ര​യ്ക്കു​മ്പോ​ള്‍ ഇ​രു​വ​ര്‍ക്കും പ്ര​തീ​ക്ഷ​ക​ളേ​റെ. മ​ല​പ്പു​റ​ത്തെ കോ​ഴി​ക്കോ​ട് യൂ​ണി​വേ​ഴ്‌​സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലെ ട്രാ​ക്കി​ലും ഫീ​ല്‍ഡി​ലും അ​വ​സാ​ന​നി​മി​ഷം വ​രെ നീ​ണ്ട​നി​ന്നു പോ​രാ​ട്ട​ത്തി​ല്‍ എ​റ​ണാ​കു​ള​ത്തി​ന്‍റെ 247 പോ​യി​ന്‍റു മ​റി​ക​ട​ന്നു നേ​ടി​യ 255 പോ​യി​ന്‍റു​മാ​യാ​ണു പാ​ല​ക്കാ​ട് കി​രീ​ടം ചൂ​ടി​യ​ത്. ദീ​ര്‍ഘ​ദൂ​ര ഓട്ടങ്ങ​ളി​ലും ത്രോ ​ഇ​ന​ങ്ങ​ളി​ലും നേ​ടി​യ വ്യ​ക്ത​മാ​യ ആ​ധി​പ​ത്യ​മാ​ണു പാ​ല​ക്കാ​ടി​നു ക​രു​ത്ത് പ​ക​ര്‍ന്ന​ത്. ക​ഴി​ഞ്ഞ​വ​ര്‍ഷ​ത്തെ ചാ​മ്പ്യ​ന്‍ സ്‌​കൂ​ളാ​യ മാ​ര്‍ ബേ​സി​ലി​ന്‍റെ 117 പോ​യി​ന്‍റിനു പി​ന്നി​ല്‍ ര​ണ്ടാ​മ​തെ​ത്തി​യ ക​ല്ല​ടി​ക്ക് 103 പോ​യി​ന്‍റാ​യി​രു​ന്നു.

പ​റ​ന്നു മു​ന്നേ​റാ​ന്‍ പ​റ​ളി, കി​ടു​കി​ടാ വി​റ​പ്പി​ക്കാ​ന്‍ ക​ല്ല​ടി, പു​തു​യു​ഗം തു​റ​ക്കാ​ന്‍ മു​ണ്ടൂ​ര്‍
പാ​ല​ക്കാ​ട് എ​ത്തു​ന്ന​തു കേ​മ​ന്മാ​രു​ടെ വ​മ്പ​ന്‍ പ​ട​യു​മാ​യി. ഇ​ത്ത​വ​ണ​യും വി​ജ​യം ആ​വ​ര്‍ത്തി​ക്കാ​നു​ള്ള ക​രു​ത്തു​മാ​യാ​ണു പാ​ല​ക്കാ​ടി​ന്‍റെ 180 അം​ഗ ടീം ​എ​ത്തു​ക. റ​വ​ന്യു ജി​ല്ലാ മീ​റ്റി​ല്‍ ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണു പാ​ല​ക്കാ​ടി​ന്‍റെ ചു​ണ​ക്കു​ട്ടി​ക​ള്‍ കാ​ഴ്ച​വ​ച്ച​ത്.

ക​ഴി​ഞ്ഞ​ത​വ​ണ സ്‌​കൂ​ള്‍ പ്ര​ക​ട​ന​ത്തി​ല്‍ ര​ണ്ടാ​മ​തെ​ത്തി​യ ക​ല്ല​ടി​ക്ക് 103 പോ​യി​ന്‍റാ​യി​രു​ന്നു. നാ​ലും അ​ഞ്ചും സ്ഥാ​നം നേ​ടി​യ പ​റ​ളി​യും മു​ണ്ടൂ​രും പി​ന്നെ മാ​ത്തൂ​ര്‍ സി​എ​ഫ്ഡി​വി​എ​ച്ച്എ​സും പാ​ല​ക്കാ​ടി​ന്‍റെ പ്ര​തീ​ക്ഷ ഉ​യ​ര്‍ത്തു​ന്നു. ചി​റ്റൂ​ര്‍ ഗ​വ​ണ്‍മെ​ന്‍റ് ഗേ​ള്‍സ് എ​ച്ച്എ​സ്എ​സ്, ചെ​ര്‍പ്പു​ള​ശേ​രി ഗ​വ​ണ്‍മെ​ന്‍റ് എ​ച്ച്എ​സ്എ​സ്, ടി​ആ​ര്‍കെ​എ​ച്ച്എ​സ്എ​സ് വാ​ണി​യം​കു​ളം, എം​എ​ന്‍കെ​എം ചി​റ്റി​ല​ഞ്ചേ​രി, പാ​ല​ക്കാ​ട് മോ​യ​ന്‍സ് സ്‌​കൂ​ള്‍ തു​ട​ങ്ങി​യ സ്‌​കൂ​ളു​ക​ളി​ലെ താ​ര​ങ്ങ​ളും പാ​ല​ക്കാ​ടി​നു​വേ​ണ്ടി സ്‌​പൈ​ക്ക് അ​ണി​യും. സം​സ്ഥാ​ന മീ​റ്റി​ലേ​ക്ക് പാ​ല​ക്കാ​ട് ടീ​മി​ല്‍ ഏ​റ്റ​വു​മ​ധി​കം കു​ട്ടി​ക​ള്‍ ക​ല്ല​ടി സ്‌​കൂ​ളി​ല്‍നി​ന്നാ​ണ്. 19 പെ​ണ്‍കു​ട്ടി​ക​ളും 11 ആ​ണ്‍കു​ട്ടി​ക​ളും. മു​ന്‍വ​ര്‍ഷം 15 സ്വ​ര്‍ണം നേ​ടി മു​ന്നി​ലെ​ത്തി​യ ക​ല്ല​ടി​യി​ല്‍ ക​ഴി​ഞ്ഞ വ​ര്‍ഷം 37 പേ​രു​ണ്ടാ​യി​രു​ന്നു. ദീ​ര്‍ഘ​ദൂ​ര ഓ​ട്ട​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​യും ക​ല്ല​ടി സ്‌​കൂ​ളി​ന്‍റെ പ്ര​തീ​ക്ഷ. ഇ​ത്ത​വ​ണ 90 പോ​യി​ന്‍റെ​ങ്കി​ലും നേ​ടാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സാ​ന്ദ്രാ സു​രേ​ന്ദ്ര​ന്‍, കെ.​അ​ക്ഷ​യ, അ​ശ്വി​ന്‍ ശ​ങ്ക​ര്‍ എ​ന്നി​വ​രാ​ണ് സ്‌​കൂ​ളി​ന്‍റെ സ്വ​ര്‍ണ പ്ര​തീ​ക്ഷ.
പ​റ​ളി സ്‌​കൂ​ളി​ല്‍നി​ന്ന് 16 ആ​ണ്‍കു​ട്ടി​ക​ളും 10 പെ​ണ്‍കു​ട്ടി​ക​ളും 28 പേ​രും മു​ണ്ടൂ​രി​ല്‍നി​ന്ന് ഒ​മ്പ​തു പെ​ണ്‍കു​ട്ടി​ക​ളും എ​ട്ട് ആ​ണ്‍കു​ട്ടി​ക​ളും 17 പേ​രും മാ​ത്തൂ​ര്‍ സി​എ​ഫ്ഡി​വി​എ​ച്ച്എ​സി​ല്‍ ആ​റു ആ​ണ്‍കു​ട്ടി​ക​ളും ര​ണ്ടു പെ​ണ്‍കു​ട്ടി​ക​ളും മ​ത്സ​രി​ക്കും.

ക​ഴി​ഞ്ഞ മീ​റ്റി​ലെ നാ​ലാം സ്ഥാ​ന​ക്കാ​രാ​യ പാ​ല​ക്കാ​ട് പ​റ​ളി ഹൈ​സ്‌​കൂ​ള്‍ ഇ​ത്ത​വ​ണ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 15 ആ​ണ്‍കു​ട്ടി​ക​ളും 11 പെ​ണ്‍കു​ട്ടി​ക​ളു​മാ​ണു പ​റ​ളി​യെ ന​യി​ക്കു​ന്ന​ത്. 18 സ്വ​ര്‍ണ​വും എ​ട്ട് വെ​ള്ളി​യും 12 വെ​ങ്ക​ല​വു​മാ​യി 119 പോ​യി​ന്‍റോ​ടെ പാ​ല​ക്കാ​ട് റ​വ​ന്യു ജി​ല്ലാ മീ​റ്റി​ല്‍ ര​ണ്ടാം സ്ഥാ​നം പ​റ​ളി​യ്ക്കാ​യി​രു​ന്നു. സീ​നി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ 5000, 1500 മീ​റ്റ​റി​ല്‍ പി.​എ​ന്‍. അ​ജി​ത്ത്, ആ​ണ്‍കു​ട്ടി​ക​ളു​ടെ ജൂ​ണി​യ​ര്‍ ഹാ​മ​ര്‍ ത്രോ​യി​ല്‍ എം. ​ശ്രീ​വി​ശ്വ, സീ​നി​യ​ര്‍ ബോ​യ്‌​സ് 100 മീ​റ്റ​റി​ലും ലോം​ഗ് ജം​പി​ലും ടി.​പി. അ​മ​ല്‍ എ​ന്നി​വ​ര്‍ പ​റ​ളി​യു​ടെ കു​തി​പ്പി​നു വേ​ഗം പ​ക​രും. ക​ഴി​ഞ്ഞ വ​ര്‍ഷം ആ​റു സ്വ​ര്‍ണം ഉ​ള്‍പ്പെ​ടെ 45 പേ​യി​ന്‍റ് സ്‌​കൂ​ള്‍ നേ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍ഷം അ​ഞ്ചാം സ്ഥാ​ന​മാ​യി​രു​ന്ന മു​ണ്ടൂ​ര്‍ സ്‌​കൂ​ള്‍ ഇ​ക്കു​റി ട്രാ​ക്കി​ല്‍ പു​തി​യ താ​ര​ങ്ങ​ളെ​യാ​ണ് ഇ​റ​ക്കു​ന്ന​ത്. 19 പേ​ര​ട​ങ്ങു​ന്ന ടീ​മി​ല്‍ 11 പെ​ണ്‍കു​ട്ടി​ക​ളും എ​ട്ട് ആ​ണ്‍കു​ട്ടി​ക​ളു​മു​ണ്ട്. സീ​നി​യ​ര്‍ ഗേ​ള്‍സ് ന​ട​ത്തം, ജൂ​ണി​യ​ര്‍ ബോ​യ്‌​സ് ട്രി​പ്പി​ള്‍ ജം​പ്, ജൂ​ണി​യ​ര്‍ ബോ​യ്‌​സ് 100 മീ​റ്റ​ര്‍ 3000, 1500 മീ​റ്റ​റു​ക​ളി​ലാ​ണ് മു​ണ്ടൂ​രി​ന്‍റെ പ്ര​തീ​ക്ഷ.

കി​രീ​ടം തി​രി​കെപ്പി​ടി​ക്കാ​ന്‍ എ​റ​ണാ​കു​ളം

ക​ഴി​ഞ്ഞ​വ​ര്‍ഷം കൈ​വി​ട്ടു​പോ​യ ചാ​മ്പ്യ​ന്‍പ​ട്ടം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ എ​റ​ണാ​കു​ള​വും വ​ന്‍പ​ട​യു​മാ​ണു ടീം ​പാ​ലാ​യു​ടെ മ​ണ്ണി​ലെ​ത്തു​ന്ന​ത്. മാ​ര്‍ ബേ​സി​ല്‍ സ്‌​കൂ​ളി​ന്‍റെ ചി​റ​കി​ലേ​റി​യാ​ണ് എ​റ​ണാ​കു​ള​ത്തി​ന്‍റെ വ​ര​വ്. എ​റ​ണാ​കു​ളം ജി​ല്ലാ കാ​യി​കോ​ത്സ​വ​ത്തി​ല്‍ 57 സ്വ​ര്‍ണ​വും 57 വെ​ള്ളി​യും 46 വെ​ങ്ക​ല​വു​മ​ട​ക്കം 540 പോ​യി​ന്‍റു നേ​ടി​യ ചു​ണ​ക്കു​ട്ട​ന്‍മാ​രാ​ണു പാ​ലാ​യു​ടെ മ​ണ്ണി​ല്‍ പു​തി​യ കു​തി​പ്പി​നാ​യി എ​ത്തു​ന്ന​ത്. കോ​ത​മം​ഗ​ല​ത്തെ ത​ന്നെ മുൻ ചാന്പ്യന്മാരായ സെ​ന്‍റ് ജോ​ര്‍ജ് സ്‌​കൂ​ളും എ​റ​ണാ​കു​ളം ജി​ല്ല​യ്ക്കു ക​രു​ത്താ​യി​ട്ടു​ണ്ട്.
മ​ണീ​ട് ഗ​വ​ണ്‍മെ​ന്‍റ് വി​എ​ച്ച്എ​സി​ലെ അ​ല്ക്‌​സ് ജോ​സ​ഫാ​ണ് ജി​ല്ല​യു​ടെ പ്ര​തീ​ക്ഷ​യു​ള്ള ഒ​രു​താ​രം. ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ല്‍ മൂ​ന്നു വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലും റി​ക്കാ​ര്‍ഡ് പ്ര​ക​ട​ന​വു​മാ​യി​ട്ടാ​ണ് അ​ല​ക്‌​സ് ജോ​സ​ഫ് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​നെ​ത്തു​ന്ന​ത്. സീ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ 5000 മീ​റ്റ​ര്‍ ന​ട​ത്തി​ല്‍ മാ​തി​ര​പ്പ​ള്ളി ഗ​വ​ണ്‍മെ​ന്‍റ് വി​എ​ച്ച്എ​സ്എ​സി​ലെ ആ​ശാ സോ​ന്‍, 3000 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ മാ​ര്‍ ബേ​സി​ലെ അ​നു​മോ​ള്‍ ത​മ്പി, ആ​ണ്‍കു​ട്ടി​ക​ളു​ടെ ഹാ​മ​ര്‍ ത്രോ​യി​ല്‍ മാ​തി​ര​പ്പ​ള്ളി​യു​ടെ മു​ഹ​മ്മ​ദ് ആ​ഷി​ഖ്, ട്രി​പ്പി​ള്‍ ജം​പി​ല്‍ മ​ണീ​ടി​ന്‍റെ കെ.​എം. ശ്രീ​കാ​ന്ത് എ​ന്നി​വ​രാ​ണ് പാ​ലാ​യി​ല്‍ വി​ജ​യ​മു​റ​പ്പി​ക്കാ​നെ​ത്തു​ന്ന ജി​ല്ല​യു​ടെ പ്ര​മു​ഖ താ​ര​ങ്ങ​ള്‍. ജൂ​ണി​യ​ര്‍ ബോ​യ്‌​സ് ഷോ​ട്ട് പു​ട്ടി​ല്‍ മ​ണീ​ടി​ന്‍റെ അ​ല​ക്‌​സ് ജോ​സ​ഫ്, ജൂ​ണി​യ​ര്‍ ഗേ​ള്‍സ് ലോം​ഗ്ജം​പി​ല്‍ മാ​തി​ര​പ്പ​ള്ളി​യു​ടെ സാ​ന്ദ്രാ ബാ​ബു, സീ​നി​യ​ര്‍ ബോ​യ്‌​സ് ഡി​സ്‌​ക​സ് ത്രോ​യി​ല്‍ സെ​ന്‍റ് ജോ​ര്‍ജി​ന്‍റെ അ​ല​ക്‌​സ് പി. ​ത​ങ്ക​ച്ച​ന്‍ 100 മീ​റ്റ​റി​ല്‍ സെ​ന്‍റ് തോ​മ​സ് പെ​രു​മാ​നൂ​രി​ലെ ആ​ര്‍. ര​മ്യ ജൂ​ണി​യ​ര്‍ ഗേ​ള്‍സ് ഷോ​ട്ട് പു​ട്ടി​ല്‍ മാ​തി​ര​പ്പ​ള്ളി​യു​ടെ കെ​സി​യ മ​റി​യം, ജൂ​ണി​യ​ര്‍ ബോ​യ്‌​സ് 800 മീ​റ്റ​റി​ല്‍ ബാ​ര്‍ ബേ​സി​ലി​ന്‍റെ അ​ഭി​ഷേ​ക് മാ​ത്യു എ​ന്നി​വ​രും വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണു പാ​ലാ​യി​ലെ​ത്തു​ന്ന​ത്.


സീ​നി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ 500, 1500, 800 മീ​റ്റ​റു​ക​ളി​ല്‍ സ്വ​ര്‍ണം നേ​ടി​യ മാ​ര്‍ ബേ​സി​ലി​ന്‍റെ ആ​ദ​ര്‍ശ് ഗോ​പി​യും ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ര്‍ത്തു​ന്ന​ത്. 500, 1500, 300 മീ​റ്റ​റു​ക​ളി​ല്‍ സ്വ​ര്‍ണം നേ​ടി​യ അ​നു​മോ​ള്‍ ത​മ്പി​യും മ​റ്റു താ​ര​ങ്ങ​ള്‍ക്ക് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ര്‍ത്തു​ന്ന​ത്.

മ​ല​യോ​ര​മേ​ഖ​ല​യു​ടെ ക​രു​ത്തി​ല്‍ കോ​ഴി​ക്കോ​ട്

മ​ല​യോ​ര മേ​ഖ​ല​യു​ടെ ക​രു​ത്തി​ല്‍ സ്വ​ര്‍ണം വാ​രി​ക്കൂ​ട്ടാ​നാ​ണു കോ​ഴി​ക്കോ​ട് ജി​ല്ല പാ​ലാ​യി​ലെ​ത്തി​യ​ത്. പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫി​ന്‍റെ​യും ക​ട്ടി​പ്പാ​റ ഹോ​ളി​ഫാ​മി​ലി സ്‌​കൂ​ളി​ന്‍റെ​യും കു​ള​ത്തു​വ​യ​ല്‍ സെ​ന്‍റ് ജോ​ര്‍ജ് സ്‌​കൂ​ളി​ന്‍റെ​യും ക​രു​ത്തി​ലാ​ണ് സാ​മൂ​തി​രി​നാ​ട് പാ​ലാ​യി​ലെ​ത്തു​ന്ന​ത്. പൂ​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ്ഫ്‌​സ് സ്‌​കൂ​ളി​ല്‍നി​ന്നും റ​വ​ന്യു ജി​ല്ല​മേ​ള​യ്ക്ക​ത്തെി​യ 51 സം​ഘ​ത്തി​ല്‍ 35 പേ​രും സം​സ്ഥാ​ന കാ​യി​ക​മേ​ള​യ്ക്ക് യോ​ഗ്യ​ത നേ​ടി​യ​വ​രാ​ണ്. സീ​നി​യ​ര്‍ ഗേ​ള്‍സ് പോ​ള്‍വാ​ള്‍ട്ട് മ​ത്സ​ര​ത്തി​ല്‍ വി.​എ​സ്. സൗ​മ്യ, 200 മീ​റ്റ​റി​ല്‍ സാ​നി​യ ടോ​മി​യും, കെ.​ടി. ആ​ദി​ത്യ​യും ജം​പിം​ഗ് പി​റ്റി​ല്‍ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച ഫി​ലോ എ​യ്ഞ്ച​ലും ലി​സ്ബ​ത്ത് ക​രോ​ളി​നും പാ​ലാ​യി​ല്‍ പു​തി​യ ദൂ​ര​ങ്ങ​ള്‍ തേ​ടാ​നെ​ത്തു​ന്നു​ണ്ട്.

ആതിഥേ​യ​രു​ടെ പ്ര​തീ​ക്ഷ ഭ​ര​ണ​ങ്ങാ​ന​വും കു​റു​മ്പ​നാ​ട​വും

ഭ​ര​ണ​ങ്ങാ​ന​ത്തി​ന്‍റെ​യും കു​റു​മ്പ​നാ​ട​ത്തി​ന്‍റെ​യും പെ​ണ്‍പ​ട​ക​ള്‍ ഇ​ത്ത​വ​ണ കോ​ട്ട​യ​ത്തി​നു വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ്. വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​മ്പ് തോ​മ​സ് മാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ട്ട​യ​ത്തെ ചു​ണ​ക്കു​ട്ടി​ക​ള്‍ കൊ​ണ്ടു​വ​ന്ന ചാ​മ്പ്യ​ന്‍പ​ട്ടം എ​റ​ണാ​കു​ള​ത്തി​ന്‍റെ വ​ര​വോ​ടെ നി​ല​ച്ചെ​ങ്കി​ലും ഇ​ത്ത​വ​ണ മി​ക​ച്ച​പ്ര​ക​ട​നം ട്രാ​ക്കി​ലും ഫീ​ല്‍ഡി​ലും ന​ട​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ​യാ​ണു കോ​ട്ട​യം ടീം ​ട്രാ​ക്കി​ലി​റ​ങ്ങു​ന്ന​ത്. സ​ബ് ജൂ​ണി​യ​ര്‍, ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഹ​ര്‍ഡി​ല്‍സി​ലും ഭ​ര​ണ​ങ്ങാ​നം ത​ന്നെ​യാ​ണ്. ആ​ന്‍ റോ​സ്, അ​ന്ന തോ​മ​സ് മാ​ത്യു, റോ​ണ, ഡോ​ണാ വി. ​തോ​മ​സ്, ജൂ​ബി ജേ​ക്ക​ബ് എ​ന്നി​വ​രാ​ണു ഹ​ര്‍ഡി​ല്‍സി​ലെ താ​ര​ങ്ങ​ള്‍. 400, 200 മീ​റ്റ​ര്‍ സ​ബ് ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ജൂ​ബി ജേ​ക്ക​ബ് മെ​ഡ​ല്‍ സാ​ധ്യ​ത ഉ​റ​പ്പ് വ​രു​ത്തു​ന്നു. ഡി​സ്‌​ക​സ് ത്രോ ​താ​രം മി​ലു ആ​ന്‍ മാ​ത്യു, 100 മീ​റ്റ​ര്‍, ലോം​ഗ് ജം​പ് മ​ത്സ​ര​ങ്ങ​ളി​ല്‍ അ​ന​ന്യ ജെ​റ്റോ, ഹൈ ​ജം​പ ില്‍ ​മ​നീ​ഷ ബി​ജു എ​ന്നി​വ​രും മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യാ​ണ്. റ​വ​ന്യു ജി​ല്ലാ മേ​ള​യി​ല്‍ കു​റു​മ്പ​നാ​ടം ഉ​യ​ര്‍ത്തി​യ വെ​ല്ലു​വി​ളി സം​സ്ഥാ​ന ത​ല​ത്തി​ലും തു​ട​ര്‍ന്നാ​ല്‍ കോ​ട്ട​യ​ത്തി​നു പ്ര​തീ​ക്ഷ വാ​നോ​ളം. ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ആ​കാ​ശ് എം. ​വ​ര്‍ഗീ​സ് ത​ന്നെ​യാ​ണു കു​റു​മ്പ​നാ​ട​ത്തി​ന്‍റെ ക​രു​ത്ത്. റ​വ​ന്യു മേ​ള​യി​ല്‍ മ​ത്സ​രി​ച്ച മൂ​ന്നു വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലും മീ​റ്റ് റി​ക്കാ​ര്‍ഡ്. 4-100 ​റി​ലേ​യി​ല്‍ സ്വ​ര്‍ണ​നേ​ട്ടം. ലോം​ഗ് ജം​പ്, ട്രി​പ്പി​ള്‍ ജം​പ്, 100 മീ​റ്റ​ര്‍ ഓ​ട്ടം എ​ന്നി​വ​യി​ലാ​ണു റി​ക്കാ​ര്‍ഡ് സൃ​ഷ്ടി​ച്ച​ത്. ജൂ​ണി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ ട്രി​പ്പി​ള്‍ ജം​പി​ലും ജൂ​ണി​യ​ര്‍ ലോം​ഗ് ജം​പി​ലും സ്വ​ന്തം​പേ​രി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍ഷം കു​റി​ച്ച മീ​റ്റ് റി​ക്കാ​ര്‍ഡാ​ണു തി​രു​ത്തി​യ​ത്. സീ​നി​യ​ര്‍ ഗേ​ള്‍സി​ല്‍ ലി​ന​റ്റ് ജോ​ര്‍ജ് 400, 200, ട്രി​പ്പി​ള്‍ ജം​പി​ലും പ്ര​തീ​ക്ഷ​യു​ണ്ട്. റോ​ഷ്‌​നി ദേ​വ​സ്യ 100 മീ​റ്റ​ര്‍, റി​ലേ, ട്രി​പ്പി​ള്‍ ജം​പി​ലും പ്ര​തീ​ക്ഷ പു​ല​ര്‍ത്തു​മ്പോ​ള്‍ ഷാ​നി ഷാ​ജി​യും ശി​ല്പ ഇ​ടി​ക്കു​ള​യും 200, 400 മീ​റ്റ​റി​ല്‍ സ്വ​ര്‍ണ​പ്ര​തീ​ക്ഷ ന​ല്‍കു​ന്നു. സ​ബ് ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ റൈ​ന്‍ ഇ​മ്മാ​നു​വേ​ല്‍ തോ​മ​സ് 100 മീ​റ്റ​ര്‍ ഓ​ട്ടം, 80 മീ​റ്റ​ര്‍ ഹ​ഡി​ല്‍സ്, ലോം​ഗ് ജം​പി​ലും ശ​ര​ത്ത് സ​ന്തോ​ഷ് ജൂ​ണി​യ​ര്‍ 400, 800 മീ​റ്റ​റി​ലും വ​ലി​യ​പ്ര​തീ​ക്ഷ ന​ല്‍കു​ന്നു. കോ​ട്ട​യം എം​ഡി സ്‌​കൂ​ളി​ന്‍റെ പോ​രാ​ളി​ക​ളി​ലൊ​രാ​ളാ​ണ് ജ​യ്ജി​ത്ത് പ്ര​സാ​ദ്. 800, 1500 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ സ്വ​ര്‍ണ​വും 400 മീ​റ്റ​റി​ല്‍ വെ​ങ്ക​ല​വും നേ​ടി​യ ജ​യ്ജി​ത്ത് സം​സ്ഥാ​ന മീ​റ്റി​ലും പ്ര​തീ​ക്ഷ​യാ​ണ്. സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ 100 മീ​റ്റ​റി​ല്‍ സ്വ​ര്‍ണം നേ​ടി​യ ഗോ​ഗു​ല്‍ ര​ഘു, ക​ഴി​ഞ്ഞ ത​വ​ണ സം​സ്ഥാ​ന ത​ല​ത്തി​ല്‍ സ​ബ് ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഹ​ര്‍ഡി​ല്‍സി​ല്‍ ര​ണ്ടാം സ്ഥാ​നം നേ​ടി​യ ശ്രീ​ഹ​രി ഇ​ത്ത​വ​ണ ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ മ​ത്സ​ര​ത്തി​നു​ണ്ട്. 100 മീ​റ്റ​റി​ല്‍ പാ​ര്‍വ​തി പ്ര​സാ​ദും എം​ഡി​യു​ടെ പ്ര​തീ​ക്ഷ​യു​ണ്ട്. ന​ട​ന്നു​ക​യ​റാ​ന്‍ പാ​റ​ത്തോ​സ് ഗ്രേ​സി മെ​മ്മോ​റി​യ​ല്‍ സ്‌​കൂ​ളി​ലെ താ​ര​ങ്ങ​ളു​ണ്ട്. സീ​നി​യ​ര്‍, ജൂ​ണി​യ​ര്‍ ആ​ണ്‍, പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​രി​ച്ച് ഏ​ഴി​ല്‍ ആ​റു​പേ​രും നേ​ടി​യ വി​ജ​യം സം​സ്ഥാ​ന മേ​ള​യി​ലും ആ​വ​ര്‍ത്തി​ക്കാ​ന്‍ ഒ​രു​ക്ക​ത്തി​ലാ​ണ്. പ​റ​ളി സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളെ പി​ന്ത​ള്ളി ക​ഴി​ഞ്ഞ​ത​വ​ണ നേ​ടി​യ വി​ജ​യം ആ​വ​ര്‍ത്തി​ക്ക​ണ​മെ​ന്നാ​ണ് ഇ​രു​ടെ ആ​ഗ്ര​ഹം. സീ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ 5,000 മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ല്‍ അ​ലീ​ന ജോ​ര്‍ജും ജൂ​ണി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ 3,000 മീ​റ്റ​റി​ല്‍ വി​സ്മ​യ വി​നോ​ദും അ​നു അ​നീ​ഷു​മാ​ണ് തു​രു​പ്പ്. ജൂ​ണി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ 5,000 മീ​റ്റ​ര്‍ ന​ട​ത്ത​ത്തി എം.​എ​സ്. മു​ഹ​മ്മ​ദ് ഷാ​ജി, പി.​എ. മു​ഹ​മ്മ​ദ് ഹ​നീ​ഫ​യും പ്ര​തീ​ക്ഷ ന​ല്‍കു​ന്നു. സീ​നി​യ​ര്‍ ആ​ണ്‍കു​ട്ടി​ക​ളു​ടെ 5,000 മീ​റ്റി​ല്‍ നി​ഖി​ല്‍ സു​ധി​ലാ​ലും വി​ജ​യ​പ്ര​തീ​ക്ഷ ന​ല്‍കു​ന്നു. നി​ഖി​ലി​ന് ക​ഴി​ഞ്ഞ ദേ​ശീ​യ അ​മ​ച്വ​ര്‍ മീ​റ്റി​ല്‍ 5,000 മീ​റ്റ​ര്‍ ന​ട​ത്ത​ത്തി​ല്‍ റി​ക്കാ​ര്‍ഡും നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ മീ​റ്റി​ല്‍ ര​ണ്ടാം​സ്ഥാ​ന​വും ല​ഭി​ച്ചി​രു​ന്നു.

ജോ​മി കു​ര്യാ​ക്കോ​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.