എ​​​യ്ഞ്ച​​​ൽ ജോ​​​സ​​​ഫ് ന​​​യി​​​ക്കും
Wednesday, October 18, 2017 12:37 PM IST
ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ മാ​​​ങ്ങാ​​​ട്ടു​​​പ​​​റ​​​മ്പ് കാ​​​മ്പ​​​സി​​​ൽ നാളെ ആരംഭിക്കുന്ന ദ​​​ക്ഷി​​​ണ​​​മേ​​​ഖ​​​ല അ​​​ന്ത​​​ർ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വ​​​നി​​​താ വോ​​​ളി​​​ബോ​​​ൾ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ക‍​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ടീ​​​മി​​​നെ ത​​​ല​​​ശേ​​​രി ഗ​​​വ. ​ബ്ര​​​ണ്ണ​​​ൻ കോ​​​ള​​​ജി​​​ലെ എ​​​യ്ഞ്ച​​​ൽ ജോ​​​സ​​​ഫ് ന​​​യി​​​ക്കും.

12 അം​​​ഗ സം​​​ഘ​​​ത്തി​​​ൽ എ​​​യ്ഞ്ച​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു​​​പേ​​​ർ സീ​​​നി​​​യ​​​ർ ഇ​​​ന്ത്യ​​​ൻ ടീ​​​മം​​​ഗ​​​ങ്ങ​​​ളാ​​​ണ്. ബ്ര​​​ണ്ണ​​​ൻ കോ​​​ള​​​ജി​​​ലെ അ​​​ഞ്ജ​​​ലി ബാ​​​ബു, എ​​​സ്.​ സൂ​​​ര്യ എ​​​ന്നി​​​വ​​​രാ​​​ണ് ദേ​​ശീ​​യ താ​​ര​​ങ്ങ​​ളാ​​യ ടീ​​മം​​ഗ​​ങ്ങ​​ൾ. മ​​​റ്റ് ടീ​​​മം​​​ഗ​​​ങ്ങ​​​ൾ: എ.​​​ടി.​​​അ​​​ൽ​​​ഫോ​​​ൻ​​​സ, എ​​​ൻ.​​​ടി.​ ജെ​​​സ്ന, അ​​​ഞ്ജ​​​ലി സ​​​ണ്ണി, എ​​​ൻ.​ അ​​​ശ്വി​​​നി (കെ​​​എം​​​എം വ​​​നി​​​താ കോ​​​ള​​​ജ്, ക​​​ണ്ണൂ​​​ർ), മേ​​​രി അ​​​നീ​​​ന, ഡോ​​​ണ ജ​​​യിം​​​സ്, അ​​​നു​​​ശ്രീ വി. ​​ബാ​​​ബു, മ​​​രി​​​യ സെ​​​ബാ​​​സ്റ്റ്യ​​​ൻ, ടി.​​​എ​​​സ്.​ അ​​​ലീ​​​ന (ബ്ര​​​ണ്ണ​​​ൻ കോ​​​ള​​​ജ്, ത​​​ല​​​ശേ​​​രി). ത​​​ല​​​ശേ​​​രി സാ​​​യ് സെ​​​ന്‍റ​​​റി​​​ലെ ടി.​ ​​ബാ​​​ല​​​ച​​​ന്ദ്ര​​​ൻ കോ​​​ച്ചും വ​​​യ​​​നാ​​​ട് ഗ​​​വ.​ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ ജോ​​​ളി തോ​​​മ​​​സ് മാ​​​നേ​​​ജ​​​രു​​​മാ​​​ണ്. ദ​​​ക്ഷി​​​ണ​​​മേ​​​ഖ​​​ല​​​യി​​​ലെ നി​​​ല​​​വി​​​ലു​​​ള്ള ചാ​​​മ്പ്യ​​ൻ​​​മാ​​​രാ​​​യ ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല 2005 മു​​​ത​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഏ​​​ഴു വ​​​ർ​​​ഷം അ​​​ഖി​​​ലേ​​​ന്ത്യാ ചാ​​​മ്പ്യ​​​ൻ​​​മാ​​​രാ​​​യി​​​രു​​​ന്നു.


നാ​​​ളെ​​മു​​​ത​​​ൽ 25 വ​​​രെ ദ​​​ക്ഷി​​​ണ​​​മേ​​​ഖ​​​ലാ മ​​​ത്സ​​​ര​​​ങ്ങ​​​ളും 27 മു​​​ത​​​ൽ 31 വ​​​രെ അ​​​ഖി​​​ലേ​​​ന്ത്യാ മ​​​ത്സ​​​ര​​​ങ്ങ​​​ളും ന​​​ട​​​ക്കും.

ദ​​​ക്ഷി​​​ണ​​​മേ​​​ഖ​​​ലാ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ 67 ടീ​​​മു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. നോ​​​ക്കൗ​​​ട്ട് -കം-​​ലീ​​​ഗ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.