സി. ​കെ. നാ​യി​ഡു ക്രി​ക്ക​റ്റ്: ആ​ന​ന്ദ് ജോ​സ​ഫി​ന് ആ​റു വി​ക്ക​റ്റ്
സി. ​കെ. നാ​യി​ഡു ക്രി​ക്ക​റ്റ്:  ആ​ന​ന്ദ് ജോ​സ​ഫി​ന് ആ​റു വി​ക്ക​റ്റ്
Tuesday, October 17, 2017 12:30 PM IST
ച​ണ്ഡി​ഗ​ഡ്: സി.​കെ. നാ​യി​ഡു ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള അ​ണ്ട​ര്‍ 23 ക്രി​ക്ക​റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കേ​ര​ള​ത്തി​ന് ഹ​രി​യാ​ന​യ്‌​ക്കെ​തി​രേ 33 റ​ണ്‍സ് തോ​ല്‍വി. ര​ണ്ട് ഇ​ന്നിം​ഗ്‌​സു​ക​ളി​ലു​മാ​യി എ​ട്ടു വി​ക്ക​റ്റ് നേ​ടി മ​ല​യാ​ളി ഫാ​സ്റ്റ് ബൗ​ള​ര്‍ ആ​ന​ന്ദ് ജോ​സ​ഫ് തി​ള​ങ്ങി​യെ​ങ്കി​ലും കേ​ര​ള​ത്തി​നു വി​ജ​യി​ക്കാ​നാ​യി​ല്ല. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ ഹ​രി​യാ​ന​യെ കേ​വ​ലം 96 റ​ണ്‍സി​നു പു​റ​ത്താ​ക്കി​യ​പ്പോ​ള്‍ ആ​റു വി​ക്ക​റ്റു​ക​ളാ​ണ് ആ​ന​ന്ദ് ജോ​സ​ഫ് നേ​ടി​യ​ത്. കേ​ര​ള​ം ആ​ദ്യ ഇ​ന്നിം​ഗ്‌​സിൽ 153 റ​ണ്‍സ് നേ​ടി​യി​രു​ന്നു.


57 റ​ണ്‍സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീഡ് നേ​ടി​യ കേ​ര​ള​ത്തി​നെ​തി​രേ ഹ​രി​യാ​ന ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ 172 റ​ണ്‍സ് സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ ര​ണ്ടു വി​ക്ക​റ്റു​ക​ള്‍ പി​ഴു​ത​ത് ആ​ന​ന്ദ് ജോ​സ​ഫാ​യി​രു​ന്നു. 116 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ കേ​ര​ളം ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ 82 റ​ണ്‍സി​നു പു​റ​ത്താ​യി. ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ 41 റ​ണ്‍സ് നേ​ടി​യ വി​ഷ്ണു രാ​ജ് മാ​ത്ര​മാ​ണ് കേ​ര​ള​ത്തി​നു വേ​ണ്ടി തി​ള​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.