ഇംഗ്ലണ്ടും മാലിയും ക്വാർട്ടറിൽ
Tuesday, October 17, 2017 12:30 PM IST
കോ​ൽ​ക്ക​ത്ത: അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​ലെ ആ​ദ്യ ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ ഇം​ഗ്ല​ണ്ട് ജ​പ്പാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മൂ​ന്നി​നെ​തി​രേ അ​ഞ്ചു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഇം​ഗ്ല​ണ്ടി​ന്‍റെ വി​ജ​യം. നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു​ടീ​മു​ക​ള്‍ക്കും ഗോ​ളു​ക​ളൊ​ന്നും നേ​ടാ​നാ​വാ​തെ വ​ന്ന​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്കു നീ​ങ്ങി​യ​ത്.

ഷൂ​ട്ടൗ​ട്ടി​ല്‍ ഇം​ഗ്ലീ​ഷ് താ​ര​ങ്ങ​ളെ​ല്ലാ​വ​രും പ​ന്ത് ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​പ്പോ​ള്‍ ജ​പ്പാ​ന്‍റെ ഹി​ന്‍റാ​കി​ഡ​യു​ടെ കി​ക്ക് ഇം​ഗ്ല​ണ്ട് ഗോ​ള്‍കീ​പ്പ​ര്‍ ത​ട​ഞ്ഞി​ട്ടു. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ​വ​സാ​നം വ​രെ ക​രു​ത്ത​രാ​യ ഇം​ഗ്ല​ണ്ടി​നോ​ട് പൊ​രു​തി നി​ന്നാ​ണ് ജ​പ്പാ​ൻ പ​രാ​ജ​യം സ​മ്മ​തി​ച്ച​ത്.​നി​ശ്ചി​ത സ​മ​യ​ത്ത് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ ജ​പ്പാ​നു ല​ഭി​ച്ചെ​ങ്കി​ലും സ്കോ​റിം​ഗി​ലെ പ​രാ​ധീ​ന​ത വി​ന​യാ​യി. ഷൂ​ട്ടൗ​ട്ടി​ല്‍ ഇം​ഗ്ല​ണ്ടി​നു വേ​ണ്ടി റി​യാ​ന്‍ ബ്രെ​വ്സ്റ്റ​ർ, ക​ല്ലം ഹു​ഡ​സ​ണ്‍, ഫി​ലി​പ്പ് ഫോ​ഡെ​ന്‍ കു​ര്‍ട്ടി​സ് ആ​ന്‍ഡേ​ഴ്സ​ണ്‍, ന്യാ ​കി​ര്‍ബി എ​ന്നി​ർ ല​ക്ഷ്യം ക​ണ്ടു. ജ​പ്പാ​നാ​യി യു​കി​നാ​രി സു​ഗാ​വ​ര, ടൈ​സേ​യ് മി​യാ​ഷി​റോ, സോ​യി​ച്ചി​റോ കോ​സു​ക്കി എ​ന്നി​വ​ർ സ്കോ​ർ ചെ​യ്തു. ഇം​ഗ്ല​ണ്ടി​ന് അ​മേ​രി​ക്ക​യാ​ണ് ക്വാ​ർ​ട്ട​റി​ലെ എ​തി​രാ​ളി​ക​ള്‍.


മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്‍മാ​രാ​യ ഇ​റാ​ക്കി​നെ ഒ​ന്നി​നെ​തി​രെ അ​ഞ്ചു ഗോ​ളു​ക​ള്‍ക്ക് മാ​ലി പ​രാ​ജ​യ​പ്പെ​ടു​ത്തി. ല​സ്സാ​ന ഡി​യോ​യു​ടെ ഇ​ര​ട്ട​ഗോ​ളി​ലൂ​ടെ​യാ​ണ് മ​ലി ഇ​റാ​ക്കിനെ ത​ക​ര്‍ത്ത​ത്. 25-ാം മി​നി​റ്റി​ല്‍ ഹ​ദ്ജി ഡ്രാ​മെ​യാ​ണ് ഗോ​ള്‍വേ​ട്ട​ക്ക് തു​ട​ക്ക​മി​ട്ട​ത്. 33-ാം മി​നി​റ്റി​ല്‍ ല​സ്സാ​ന ഡി​യോ വ​ല​കു​ലു​ക്കി മ​ലി​യു​ടെ ലീ​ഡ് ര​ണ്ടാ​ക്കി ഉ​യ​ര്‍ത്തി. ഇ​ഞ്ചു​റി ടൈ​മി​ലാ​യി​രു​ന്നു ല​സ്സാ​ന ഡോ​യോ​യു​ടെ ര​ണ്ടാം ഗോ​ള്‍. 85-ാം മി​നി​റ്റി​ല്‍ ഇ​റാ​ക്ക് ഒ​രു ഗോ​ള്‍ മ​ട​ക്കി​. ഘാ​ന-​നൈ​ജ​ര്‍ പ്രീ​ക്വാ​ര്‍ട്ട​ര്‍ വി​ജ​യി​ക​ളാ​യി​രി​ക്കും മാ​ലി​യു​ടെ എ​തി​രാ​ളി​ക​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.