ര​ക്ഷ​ക​നായി സു​വാ​ര​സ്
ര​ക്ഷ​ക​നായി സു​വാ​ര​സ്
Sunday, October 15, 2017 10:36 AM IST
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലീ​ഗി​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്ന ബാ​ഴ്സ​ലോ​ണ​യെ അ‌​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് സ​മ​നി​ല​യി​ൽ കു​ടു​ക്കി. അ​ത്‌​ല​റ്റി​ക്കോ​യു​ടെ മൈ​താ​ന​ത്ത് ന​ട​ന്ന പോ​രാ​ട്ട​ത്തി​ൽ 21-ാം മി​നി​റ്റി​ൽ സോ​ൾ നി​ഗ്വെ​സി​ലൂ​ടെ ആ​തി​ഥേ​യ​ർ മു​ന്നി​ൽ ക​ട​ന്നു. 82-ാം മി​നി​റ്റി​ലാ​യി​രു​ന്നു സു​വാ​ര​സി​ന്‍റെ സ​മ​നി​ല ഗോ​ൾ പി​റ​ന്ന​ത്.

എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 22 പോ​യി​ന്‍റു​മാ​യി ബാ​ഴ്സ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡ് എ​വേ പോ​രാ​ട്ട​ത്തി​ൽ 2-1ന് ​ഗെ​റ്റാ​ഫ​യെ കീ​ഴ​ട​ക്കി. ബെ​ൻ​സെ​മ (39), റൊ​ണാ​ൾ​ഡോ (85) എ​ന്നി​വ​രാ​ണ് റ​യ​ലി​നാ​യി ല​ക്ഷ്യം​ക​ണ്ട​ത്. എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 17 പോ​യി​ന്‍റു​മാ​യി റ​യ​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.