ഫെഡറർക്കു ഷാങ്ഹായ് കിരീടം
ഫെഡറർക്കു ഷാങ്ഹായ് കിരീടം
Sunday, October 15, 2017 10:36 AM IST
ഷാ​ങ്ഹാ​യ്: ത​നി​ക്ക് പ്രാ​യം വെ​റും അ​ക്കം മാ​ത്ര​മാ​ണെ​ന്ന് റോ​ജ​ർ ഫെ​ഡ​റ​ർ ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ച്ചു. ഉ​റ്റ​സു​ഹൃ​ത്തും ക​ളി​ക്ക​ള​ത്തി​ലെ ബ​ദ്ധ​വൈ​രി​യു​മാ​യ റാ​ഫേ​ൽ ന​ദാ​ലി​നെ തോ​ൽ​പ്പി​ച്ച് ഫെ​ഡ​റ​ർ ഷാ​ങ്ഹാ​യ് മാ​സ്റ്റേ​ഴ്സ് കി​രീ​ടം ചൂ​ടി. 6-4, 6-3 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു ഇ​തി​ഹാ​സ താ​ര​ത്തി​ന്‍റെ വി​ജ​യം. ഇ​തോ​ടെ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ടൂ​ർ​ണ​മെ​ന്‍റി​ലും കി​രീ​ടം ചൂ​ടാ​മെ​ന്ന ലോ​ക ഒ​ന്നാം ന​ന്പ​ർ താ​ര​മാ​യ ന​ദാ​ലി​ന്‍റെ മോ​ഹം പൊ​ലി​ഞ്ഞു. ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍, ചൈ​നാ ഓ​പ്പ​ണ്‍ കി​രീ​ട​നേ​ട്ട​ങ്ങ​ൾ​ക്കു ശേ​ഷ​മു​ള്ള ന​ദാ​ലി​ന്‍റെ മൂ​ന്നാം ടൂ​ർ​ണ​മെ​ന്‍റാ​യി​രു​ന്നു ഇ​ത്.


പ​ത്തൊ​ന്പ​തു ത​വ​ണ ഗ്രാ​ൻ​ഡ്സ്‌​ലാം ചാ​ന്പ്യ​നാ​യ ഫെ​ഡ​റ​ർ ത​ന്‍റെ ക​രി​യ​റി​ലെ 94-ാം കി​രീ​ട​മാ​യി​രു​ന്നു ഇ​ന്ന​ലെ നേ​ടി​യ​ത്. ഇ​തോ​ടെ ഓ​പ്പ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കി​രീ​ടം നേ​ടി​യ​വ​രു​ടെ ലി​സ്റ്റി​ൽ ഇ​വാ​ൻ ലെ​ൻ​ഡ​ലി​നൊ​പ്പം ര​ണ്ടാ​മ​തെ​ത്താ​നും സ്വി​സ്താ​ര​ത്തി​നാ​യി. 109 കി​രീ​ടം നേ​ടി​യ അ​മേ​രി​ക്ക​ൻ ഇ​തി​ഹാ​സം ജി​മ്മി കോ​ണേ​ഴ്സ് മാ​ത്ര​മാ​ണ് ഇ​നി ഫെ​ഡ​റ​റി​നു മു​ന്പി​ലു​ള്ള​ത്.


ഷാ​ങ്ഹാ​യി​ലെ വി​ജ​യ​ത്തോ​ടെ ഫെ​ഡ​റ​റി​ന്‍റെ മാ​സ്റ്റേ​ഴ്സ് കി​രീ​ട​നേ​ട്ടം 27ലെ​ത്തി. വി​ജ​യ​ത്തോ​ടെ ന​ദാ​ലി​നെ​തി​രാ​യ ക​രി​യ​ർ റി​ക്കാ​ർ​ഡ് 15-23 എ​ന്ന നി​ല​യി​ൽ മെ​ച്ച​പ്പെ​ടു​ത്താ​നും ഫെ​ഡ​റ​ർ​ക്കാ​യി. 2015ലെ ​ബേ​സ​ൽ ഓ​പ്പ​ണി​ൽ വി​ജ​യി​ച്ച ശേ​ഷം ന​ദാ​ലി​നോ​ടു തോ​റ്റി​ട്ടി​ല്ല എ​ന്ന റി​ക്കാ​ർ​ഡും ഫെ​ഡ​റ​ർ നി​ല​നി​ർ​ത്തി. ഈ ​വ​ർ​ഷം ന​ദാ​ലും ഫെ​ഡ​റ​റും നേ​ർ​ക്കു നേ​ർ വ​ന്ന മൂ​ന്നാം ഫൈ​ന​ലാ​യി​രു​ന്നു ഇ​ത്. ഓ​സ്ട്ര​ലി​യ​ൻ ഓ​പ്പ​ണും മ​യാ​മി മാ​സ്റ്റേ​ഴ്സു​മാ​യി​രു​ന്നു ഇ​തി​നു മു​ന്പ​ത്തെ ഫൈ​ന​ലു​ക​ൾ. തോ​റ്റെ​ങ്കി​ലും ന​ദാ​ലി​ന്‍റെ ഒ​ന്നാം റാ​ങ്കി​ന് ഇ​ള​ക്കം സം​ഭ​വി​ച്ചി​ട്ടി​ല്ല. ഫെ​ഡ​റ​ർ ര​ണ്ടാം​സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.