ഹോ​ണ്ടു​റാ​സി​നെ ഗോ​ള്‍മ​ഴ​യി​ല്‍ മു​ക്കി ഫ്രാ​ന്‍സ് നോ​ക്കൗ​ട്ടി​ല്‍
ഹോ​ണ്ടു​റാ​സി​നെ ഗോ​ള്‍മ​ഴ​യി​ല്‍ മു​ക്കി ഫ്രാ​ന്‍സ് നോ​ക്കൗ​ട്ടി​ല്‍
Saturday, October 14, 2017 12:52 PM IST
ഗോ​ഹ​ട്ടി: ഹോ​ണ്ടു​റാ​സി​നെ ഒ​ന്നി​നെ​തി​രേ അ​ഞ്ചു ഗോ​ളു​ക​ള്‍ക്ക് മു​ക്കി ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യി ഫ്രാ​ന്‍സ് പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ ക​ട​ന്നു. ഗ്രൂ​പ്പ് ഇ​യി​ലെ എ​ല്ലാ മ​ത്സ​ര​വും ജ​യി​ച്ചാ​ണ് ഫ്രാ​ന്‍സി​ന്‍റെ നോ​ക്കൗ​ട്ട് പ്ര​വേ​ശം. തോ​റ്റെ​ങ്കി​ലും ഗ്രൂ​പ്പി​ല്‍ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി ഹോ​ണ്ടു​റാ​സും അ​വ​സാ​ന പ​തി​നാ​റി​ല്‍ ഇ​ടം​പി​ടി​ച്ചു. പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ഫ്രാ​ന്‍സി​ന് എ​തി​രാ​ളി​ക​ളാ​യി വ​രു​ന്ന​ത് ക​രു​ത്ത​രാ​യ സ്‌​പെ​യി​നാ​ണ്. ഹോ​ണ്ടു​റാ​സി​നാ​ക​ട്ടെ, ബ്ര​സീ​ലാ​ണ് എ​തി​രാ​ളി​ക​ള്‍. ബ്ര​സീ​ല്‍ - ഹോ​ണ്ടു​റാ​സ് പോ​രാ​ട്ടം 18ന് ​കൊ​ച്ചി​യി​ലാ​ണ്.

കോ​ല്‍ക്ക​ത്ത​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ജ​പ്പാ​ന്‍ ദു​ര്‍ബ​ല​രാ​യ ന്യൂ​കാ​ലി​ഡോ​ണി​യ​യോ​ട് സ​മ​നി​ല വ​ഴ​ങ്ങി​യെ​ങ്കി​ലും പ്രീ ​ക്വാ​ര്‍ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചു. ക​ളി​യു​ടെ അ​ന്തി​മ സ്‌​കോ​ര്‍കാ​ര്‍ഡ് പോ​ലെ​യ​ല്ലാ​യി​രു​ന്നു തു​ട​ക്ക​ത്തി​ല്‍ കാ​ര്യ​ങ്ങ​ള്‍. പാ​ട്രി​ക് പാ​ലാ​സി​യോ​സി​ന്‍റെ പാ​സ് ബു​ദ്ധി​മു​ട്ടേ​റി​യ ആം​ഗി​ളി​ല്‍ നി​ന്ന് ഒ​രു വ​ലം​കാ​ല​ന്‍ അ​ടി​യി​ലൂ​ടെ കാ​ര്‍ലോ​സ് മെ​ജി​യ ഫ്ര​ഞ്ചു വ​ല​യി​ലെ​ത്തി​ച്ച​പ്പോ​ള്‍ സ്‌​റ്റേ​ഡി​യം സ്ത​ബ്ധരാ​യി. ഗോ​ള്‍ വീ​ണ​തോ​ടെ ഉ​ണ​ര്‍ന്നു ക​ളി​ച്ച ഫ്ര​ഞ്ചു പ​ട നാ​ലു മി​നി​റ്റു​ക​ള്‍ക്കു ശേ​ഷം പ​ക​രം​വീ​ട്ടി. അ​ല​ന്‍ കെ​രൂ​ദാ​ന്‍റെ ത്രൂ​ബോ​ള്‍ ഇ​ട​ങ്കാ​ല​ന​ടി​യി​ലൂ​ടെ വ​ല​യു​ടെ മ​ധ്യ​ത്തി​ലേ​ക്ക് പാ​യി​ച്ച് വി​ല്‍സ​ണ്‍ ഇ​സി​ഡോ​ര്‍ ഫ്രാ​ന്‍സി​ന് സ​മ​നി​ല നേ​ടി​ക്കൊ​ടു​ത്തു. 23-ാം മി​നി​റ്റി​ല്‍ ഫ്രാ​ന്‍സ് ലീ​ഡു​യ​ര്‍ത്തി. ഇ​ത്ത​വ​ണ അ​ക്‌​സ​ല്‍ ഗോ​മ​സി​ന്‍റെ വ​ലം​കാ​ലാ​യി​രു​ന്നു ശ​ബ്ദി​ച്ച​ത്. ലീ​ഡ് നേ​ടി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ല്‍ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ ഫ്രാ​ന്‍സ് ഹോ​ണ്ടു​റാ​സ് പ്ര​തി​രോ​ധ​ത്തെ നി​ര​ന്ത​രം പ​രീ​ക്ഷി​ച്ചു​വെ​ങ്കി​ലും ആ​ദ്യ​പ​കു​തി​യി​ല്‍ പി​ന്നെ ഗോ​ളൊ​ന്നും പി​റ​ന്നി​ല്ല.


ര​ണ്ടാം പ​കു​തി​യി​ലും ആ​ക്ര​മ​ണ ഫു​ട്‌​ബോ​ള്‍ ത​ന്നെ​യാ​ണ് ഫ്രാ​ന്‍സ് പു​റ​ത്തെ​ടു​ത്ത​ത്.64-ാം മി​നി​റ്റി​ല്‍ ക്ലോ​ഡി​യോ ഗോ​മ​സി​ന്‍റെ പാ​സ് ക്ലോ​സ് റേ​ഞ്ച് ഷോ​ട്ടി​ലൂ​ടെ വ​ല​യി​ലാ​ക്കി അ​ല​ക്‌​സി​ല്‍ ഫി​ലി​പ്പ് ഫ്രാ​ന്‍സി​ന്‍റെ മൂ​ന്നാം ഗോ​ള്‍ നേ​ടി. 86-ാം മി​നി​റ്റി​ല്‍ സൂ​പ്പ​ര്‍ താ​രം അ​മീ​ന്‍ ഗൗ​രി​യു​ടെ വ​ക​യാ​യി​രു​ന്നു ഫ്ര​ഞ്ചു​പ​ട​യു​ടെ നാ​ലാം ഗോ​ള്‍. യാ​സി​ന്‍ ആ​ദി​ലി​ന്‍റെ ത്രൂ​ബോ​ള്‍ ഗൗ​രി വ​ല​ങ്കാ​ല​ന​ടി​യി​ലൂ​ടെ വ​ല​യി​ലാ​ക്കി. ഇ​ൻജു​റി ടൈ​മി​ന്‍റെ അ​വ​സാ​ന നി​മി​ഷ​ത്തി​ല്‍ യാ​സി​ന്‍ ആ​ദി​ലി​ന്‍റെ ഗോ​ളോ​ടെ ഫ്രാ​ന്‍സ് ക​ളി​യ്ക്കു വി​രാ​മ​മി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.