രാജകീയമായി ബ്രസീൽ
Friday, October 13, 2017 11:58 AM IST
മ​ഡ്ഗാ​വ്: നൈ​ജ​റി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ൾ​ക്കു ത​ക​ർ​ത്ത് ബ്ര​സീ​ൽ അ​ണ്ട​ർ-17 ലോ​ക​ക​പ്പി​ന്‍റെ പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. എ​ല്ലാ ക​ളി​യും ജ​യി​ച്ച ബ്ര​സീ​ൽ ഗ്രൂ​പ്പ് ഡി ​ചാ​ന്പ്യ​ന്മാ​രാ​യാ​ണ് അ​വ​സാ​ന പ​തി​നാ​റി​ലെ​ത്തി​യ​ത്. സൂ​പ്പ​ർ​താ​രം ലി​ങ്ക​ന്‍റെ ഗോ​ളി​ലൂ​ടെ ക​ളി​യു​ടെ നാ​ലാം മി​നി​റ്റി​ൽ ത​ന്നെ ബ്ര​സീ​ൽ മു​ന്പി​ലെ​ത്തി.

ഗോ​ള​ടി​ച്ച​തി​നു പി​ന്നാ​ലെ ലി​ങ്ക​ണ് തു​ട​യ്ക്ക് പ​രി​ക്കേ​റ്റ​ത് ആ​ശ​ങ്ക​യു​ണ​ർ​ത്തി​യെ​ങ്കി​ലും ചെ​റി​യ ചി​കി​ത്സ​യ്ക്കു​ശേ​ഷം തി​രി​ച്ചെ​ത്തി​യ​ത് ബ്ര​സീ​ലി​ന് ആ​ശ്വാ​സ​മാ​യി. 34-ാം മി​നി​റ്റി​ൽ ബ്രെ​ണ്ണ​റാ​ണ് ബ്ര​സീ​ലി​ന്‍റെ ര​ണ്ടാം ഗോ​ൾ നേ​ടി​യ​ത്.


ബ്രെ​ണ്ണ​ർ എ​ടു​ത്ത ഫ്രീ​കി​ക്ക് നൈ​ജ​ർ മി​ഡ്ഫീ​ൽ​ഡ​ർ യാ​സി​ൻ വാ ​മ​സാം​ബ​യു​ടെ ശ​രീ​ര​ത്തി​ൽ ത​ട്ടി വ​ഴി​മാ​റി. ഗോ​ൾ കീ​പ്പ​ർ ഖാ​ലി​ദ് സ്ഥാ​നം തെ​റ്റി നി​ന്ന​തി​നാ​ൽ പ​ന്ത് വ​ല​യി​ലേ​ക്കു പാ​യു​ന്ന​ത് നോ​ക്കിനി​ൽ​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. ര​ണ്ടാം പ​കു​തി​യി​ൽ ഇ​രു ടീ​മു​ക​ളും ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യെ​ങ്കി​ലും വീ​ണ്ടു​മൊ​രു ഗോ​ൾ മാ​ത്രം അ​ക​ന്നു നി​ന്നു. തോ​റ്റെ​ങ്കി​ലും നൈ​ജ​ർ മി​ക​ച്ച മൂ​ന്നാം സ്ഥാ​ന​ക്കാ​രു​ടെ ക്വോ​ട്ട​യി​ൽ അ​വ​സാ​ന പ​തി​നാ​റി​ൽ ഇ​ടം​പി​ടി​ച്ചു. സ്പെ​യി​നാ​ണ് ഗ്രൂ​പ്പി​ൽ നി​ന്ന് പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി​യ മ​റ്റൊ​രു ടീം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.