മൂന്നാം ട്വന്‍റി-20 ഉപേക്ഷിച്ചു
മൂന്നാം ട്വന്‍റി-20 ഉപേക്ഷിച്ചു
Friday, October 13, 2017 11:58 AM IST
ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ ട്വ​ന്‍റി-20 പ​ര​ന്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് പി​ച്ചി​ൽ ഈ​ർ​പ്പം നി​റ​ഞ്ഞ​തി​നാ​ൽ ഒ​രു പ​ന്തു​പോ​ലും എ​റി​യാ​തെ മ​ത്സ​രം ഉ​പേ​ക്ഷി​ക്കാ​ൻ അം​പ​യ​ർ​മാ​ർ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ​ര​ന്പ​ര 1-1 എ​ന്ന നി​ല​യി​ൽ അ​വ​സാ​നി​ച്ചു. റാ​ഞ്ചി​യി​ൽ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഡ​ക്ക് വ​ർ​ത്ത് ലൂ​യി​സ് നി​യ​മ​പ്ര​കാ​രം ഇ​ന്ത്യ ഒ​ന്പ​തു വി​ക്ക​റ്റി​ന് ജ​യി​ച്ചി​രു​ന്നു.


ഗോ​ഹ​ട്ടി​യി​ൽ ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ എ​ട്ടു​ വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ഓ​സ്ട്രേ​ലി​യ ഒ​പ്പ​മെ​ത്തി​യ​ത്. ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ നാ​ട്ടി​ൽ ന​ട​ക്കു​ന്ന പ​ര​ന്പ​ര​യാ​ണ് ഇ​നി ഇ​ന്ത്യ​യു​ടെ മു​ന്പി​ലു​ള്ള​ത്. മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളും മൂ​ന്ന് ട്വ​ന്‍റി-20​യു​മാ​ണ് പ​ര​ന്പ​ര​യി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.