ബാ​ഴ്‌​സ​യ്ക്കു തു​ട​ര്‍ ജ​യം
ബാ​ഴ്‌​സ​യ്ക്കു തു​ട​ര്‍ ജ​യം
Sunday, September 24, 2017 10:59 AM IST
ജി​റോ​ണ: സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യ്ക്കു തു​ട​ര്‍ച്ച​യാ​യ ആ​റാം ജ​യം. ബാ​ഴ്‌​സ​ലോ​ണ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് ജി​റോ​ണ​യെ തോ​ല്‍പ്പി​ച്ചു. ര​ണ്ടു സെ​ല്‍ഫ് ഗോ​ളു​ക​ളാ​ണ് ബാ​ഴ്‌​സ​ലോ​ണ​യു​ടെ ജ​യ​ത്തി​ൽ പ്ര​ധാ​ന​മാ​യ​ത്. ഫ്രാ​ന്‍സി​സ്‌​കോ അ​ഡെ (17), ഗോ​ര്‍ക ഇ​റാ​യി​സോ​സ് (48) എ​ന്നി​വ​രെ​യാ​ണ് ബാ​ഴ്‌​സ​ലോ​ണ സ്വ​ന്തം വ​ല കു​ലു​ക്കാ​ന്‍ നി​ര്‍ബ​ന്ധി​ത​രാ​ക്കി​യ​ത്. ബാ​ഴ്‌​സ​ലോ​ണ സ്വ​ന്ത​മാ​യി നേ​ടി​യ ഗോ​ള്‍ ലു​യി​സ് സു​വാ​ര​സി​ന്‍റെ (69) വ​ക​യാ​യി​രു​ന്നു. ജ​യ​ത്തോ​ടെ ബാ​ഴ്‌​സ​ലോ​ണ​യ്ക്കു 18 പോ​യി​ന്‍റാ​യി. ര​ണ്ടാ​മ​തു​ള്ള അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് 14 പോ​യി​ന്‍റും. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ല്‍ മാ​ഡ്രി​ഡു​മാ​യി ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് ഏ​ഴു പോ​യി​ന്‍റ് വ്യ​ത്യാ​സ​മാ​ണു​ള്ള​ത്.


ബാ​ഴ്‌​സ​ലോ​ണ​യ്ക്കു​വേ​ണ്ടി ലീ​ഗി​ല്‍ ആ​റു ക​ളി​യി​ല്‍ ഒ​മ്പ​ത് ഗോ​ള്‍ നേ​ടി​യ ലീ​ഗി​ലെ ത​ന്നെ ടോ​പ് സ്‌​കോ​റ​റാ​യ ല​യ​ണ​ല്‍ മെ​സി​യെ ഗോ​ള​ടി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തെ ജി​റോ​ണ ശ​ക്ത​മാ​യ പ്ര​തി​രോ​ധ​മാ​ണ് തീ​ര്‍ത്ത​ത്. ജോ​ര്‍ഡി ആ​ല്‍ബ ഉ​യ​ര്‍ത്തി​വി​ട്ട പ​ന്ത് അ​ഡെ​യു​ടെ കാ​ലി​ല്‍ത​ട്ടി സ്വ​ന്തം വ​ല​യി​ല്‍ വീ​ണു. ഇ​തി​നു​ശേ​ഷം ജി​റോ​ണ ഗോ​ള്‍കീ​പ്പ​ര്‍ ഇ​റാ​യി​സോ​സ് ഗോ​ളെ​ന്നു​റ​ച്ച ചി​ല അ​വ​സ​ര​ങ്ങ​ള്‍ ത​ട്ടി​യ​ക​റ്റി. എ​ന്നാ​ല്‍ ര​ണ്ടാം പ​കു​തി​യി​ല്‍ സ്വ​ന്തം പേ​രി​ല്‍ സെ​ല്‍ഫ് ഗോ​ള്‍കു​റി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ഗോ​ള്‍കീ​പ്പ​ര്‍ക്കാ​യി​ല്ല. ലീ​ഡ് നേ​ടി​യ​ശേ​ഷ​വും ബാ​ഴ്‌​സ​ലോ​ണ ആ​ക്ര​മ​ണം കൂ​ട്ടി. 69-ാം മി​നി​റ്റി​ല്‍ സു​വാ​ര​സ് ബാ​ഴ്‌​സ​ലോ​ണ​യു​ടെ മൂ​ന്നാം ഗോ​ള്‍ നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.