ഹാ​രീസും സ​ലൗ​ദി​നും പാ​ക് ടെ​സ്റ്റ് ടീ​മി​ൽ
ഹാ​രീസും സ​ലൗ​ദി​നും പാ​ക് ടെ​സ്റ്റ് ടീ​മി​ൽ
Saturday, September 23, 2017 11:52 AM IST
ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യ്ക്കു​ള്ള പാ​ക് ടീ​മി​ൽ നാ​ല് പു​തു​മു​ഖ​ങ്ങ​ൾ. ഇ​ട​ങ്ക​യ്യ​ൻ ബാ​റ്റ്സ്മാ​നാ​യ ഹാ​രീ​സ് സൊ​ഹൈ​ൽ, വ​ല​ങ്ക​യ്യ​ൻ ബാ​റ്റ്സ്മാ​നാ​യ ഉ​സ്മാ​ൻ സ​ലൗ​ദി​ൻ, പേ​സ് ബൗ​ള​ർ മി​ർ ഹം​സ, ഓ​ൾ​റൗ​ണ്ട​ർ ബി​ലാ​ൽ ആ​സി​ഫ് എ​ന്നി​വ​രാ​ണ് ടീ​മി​ലെ പു​തു​മു​ഖ​ങ്ങ​ൾ. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ​നി​ന്ന് വി​ര​മി​ച്ച മി​സ്ബ ഉ​ൾ ഹ​ക്കി​നും യൂ​നി​സ് ഖാ​നും പി​ൻ​ഗാ​മി​ക​ളാ​കു​ക എ​ന്ന ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന ഹാ​രീസ് സൊ​ഹൈ​ലി​നെ​യും ഉ​സ്മാ​ൻ സ​ലൗ​ദീ​നെ​യു​മാ​ണ് ക്രി​ക്ക​റ്റ് ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്.


ബാ​റ്റിം​ഗി​ലും ഫീ​ൽ​ഡിം​ഗി​ലും ഒ​ന്നു​പോ​ലെ വി​ശ്വ​സ്ത​രാ​യി​രു​ന്ന മി​സ്ബ​യു​ടെ​യും യൂ​നി​സി​ന്‍റെ​യും പി​ൻ​ഗാ​മി​ക​ളെ​ന്നാ​ണ് പു​തു​മു​ഖ​ങ്ങ​ളാ​യ ഹാ​രീ​സി​നെ​യും സ​ലൗ​ദി​നി​നെ​യും പാ​ക്കി​സ്ഥാ​ൻ വാ​ഴ്ത്തു​ന്ന​ത്.

സ​ർ​ഫ്രാ​സ് അ​ഹ​മ്മ​ദ് ന​യി​ക്കു​ന്ന പ​തി​നാ​റം​ഗ ടീ​മി​ൽ മി​ർ ഹം​സ​യു​ടെ​യും ബി​ലാ​ൽ ആ​സി​ഫി​ന്‍റെ​യും ഇ​ടം​പി​ടി​ക്ക​ലും ശ്ര​ദ്ധേ​യ​മാ​യി. ര​ണ്ട് മ​ത്സ​ര ടെ​സ്റ്റ് പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം വ്യാ​ഴാ​ഴ്ച ദു​ബാ​യി​യി​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ര​ണ്ടാം ടെ​സ്റ്റ് ഒ​ക്ടോ​ബ​ർ ആ​റി​ന് ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.