കുൽദീപിന് അഭിനന്ദനപ്രവാഹം
കുൽദീപിന് അഭിനന്ദനപ്രവാഹം
Friday, September 22, 2017 11:44 AM IST
ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ ഹാ​ട്രി​ക് വി​ക്ക​റ്റ് നേ​ട്ടം ആ​ഘോ​ഷി​ച്ച കു​ൽ​ദീ​പ് യാ​ദ​വി​ന്‍റെ ബൗ​ളിം​ഗി​നെ വാ​ഴ്ത്തി ക്രി​ക്ക​റ്റ് ലോ​കം. വ്യ​ത്യ​സ്തത​യാ​ണ് കു​ൽ​ദീ​പി​ന്‍റെ മു​ഖ​മു​ദ്ര​യെ​ന്ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​മു​ഖ​ർ ന​ട​ത്തി​യ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ വി​ളി​ച്ചോ​തു​ന്നു.

ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ, സു​രേ​ഷ് റെ​യ്ന, ഗൗ​തം ഗം​ഭീ​ർ, ഇ​ർ​ഫാ​ൻ പ​ഠാ​ൻ, സ​ഞ്ജ​യ് മ​ഞ്ജ​രേ​ക്ക​ർ, ശി​ഖ​ർ ധ​വാ​ൻ, മു​ര​ളി വി​ജ​യ്, ഹ​ർ​ഭ​ജ​ൻ സിം​ഗ്, മു​ഹ​മ്മ​ദ് കൈ​ഫ് അ​ങ്ങ​നെ പ്ര​മു​ഖ​രു​ടെ നീ​ണ്ട നി​ര​യാ​ണ് കു​ൽ​ദീ​പി​നെ അ​ഭി​ന​ന്ദി​ച്ച് ട്വീ​റ്റ് ചെ​യ്ത​ത്.

1991ൽ ​ക​പി​ൽ ദേ​വ് ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ ഹാ​ട്രി​ക് നേ​ടി​യ​തി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ താ​രം മൂ​ന്ന് വി​ക്ക​റ്റ് തു​ട​ർ​ച്ച​യാ​യ പ​ന്തു​ക​ളി​ൽ നേ​ടു​ന്ന​ത്. ചേ​ത​ൻ ശ​ർ​മ​യാ​ണ് ഏകദിനത്തിൽ ആ​ദ്യ​മാ​യി ഹാ​ട്രി​ക് നേ​ടു​ന്ന ഇ​ന്ത്യ​ൻ താ​രം. 1987ൽ ​ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ ആ​യി​രു​ന്നു ചേ​ത​ൻ ശ​ർ​മ​യു​ടെ ഹാ​ട്രി​ക് പ്ര​ക​ട​നം. ഈ ​നേ​ട്ട​ത്തി​ലെ​ത്തു​ന്ന മൂ​ന്നാ​മ​ത് ഇ​ന്ത്യ​ൻ താ​ര​മാ​ണ് കു​ൽ​ദീ​പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.