ഈഡനിൽ ഇന്ത്യൻ ജയം 50 റൺസിന്, കുൽദീപ് യാദവിന് ഹാട്രിക്
ഈഡനിൽ ഇന്ത്യൻ ജയം 50 റൺസിന്, കുൽദീപ് യാദവിന് ഹാട്രിക്
Thursday, September 21, 2017 11:27 AM IST
കോ​ല്‍ക്ക​ത്ത: ഈ​ഡ​ന്‍ ഗാ​ര്‍ഡ​ന്‍സി​ലെ പു​ല്ലു​ക​ണ്ട് മോ​ഹി​ച്ച ക​ങ്കാ​രു​ക്ക​ളെ മേ​യാ​ന്‍ അ​നു​വ​ദി​ക്കാ​തെ ഇ​ന്ത്യ​ന്‍ പു​ലി​ക്കു​ട്ടി​ക​ള്‍. കു​ല്‍ദീ​പ് യാ​ദ​വ് എ​ന്ന കാ​ണ്‍പുർ സ്വ​ദേ​ശി​യു​ടെ ചൈ​നാ​മാ​ന്‍ സ്പി​ന്‍ ബൗ​ളിം​ഗി​ല്‍ ഓ​സ്‌​ട്രേ​ലി​യ ത​ക​ര്‍ന്ന​ടി​ഞ്ഞു. ഒ​രി​ന്ത്യ​ക്കാ​ര​ന്‍ നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ ഹാ​ട്രി​ക് നേ​ടി​യ കു​ല്‍ദീ​പി​ന്‍റെ മി​ക​വി​ല്‍ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ഓ​സ്‌​ട്രേ​ലി​യ​യെ 50 റ​ണ്‍സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 50 ഓ​വ​റി​ല്‍ 252 റ​ണ്‍സി​നു പു​റ​ത്താ​യി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സ്‌​ട്രേ​ലി​യയ്​ക്ക് 43.1 ഓ​വ​റി​ല്‍ 202 റ​ണ്‍സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ.

ടോസ് നേടിയ ഇന്ത്യ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലിയു​ടേ​യും (92) അ​ജി​ങ്ക്യ ര​ഹാ​നെ​യു​ടേ​യും (55) അ​ര്‍ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് മാ​ന്യ​മാ​യ സ്‌​കോ​റി​ലെ​ത്തി​യ​ത്. തു​ട​ക്ക​ത്തി​ലേ ഏ​ഴു റ​ണ്‍സെ​ടു​ത്ത രോ​ഹി​ത് ശ​ര്‍മ​യെ ഇ​ന്ത്യ​ക്കു ന​ഷ്ട​മാ​യി. കോ​ള്‍ട്ട​ര്‍നീ​ല്‍ സ്വ​ന്തം പ​ന്തി​ല്‍ രോ​ഹി​തി​നെ പി​ടി​ച്ചു​പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ക്രീ​സി​ല്‍ ഒ​ത്തു​ചേ​ര്‍ന്ന ര​ഹാ​നെ​യും കോ​ഹ്്‌​ലി​യും ഇ​ന്ത്യ​യെ സാ​വ​ധാ​നം മു​ന്നോ​ട്ടു ന​യി​ച്ചു. കോ​ഹ്്‌​ലി​യു​ടെ ക്ലാ​സി​ക് ക​വ​ര്‍ഡ്രൈ​വു​ക​ള്‍ കാ​ണി​ക​ള്‍ക്കു വി​രു​ന്നാ​യി.

ഒ​ന്നി​ന് 120 റ​ണ്‍സ് എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​യി​രു​ന്ന ഇ​ന്ത്യ​ക്ക് മ​ധ്യ​നി​ര​യു​ടെ കൂ​ട്ട​പ​ലാ​യ​ന​മാ​ണ് വ​ന്‍സ്‌​കോ​ര്‍ നി​ഷേ​ധി​ച്ച​ത്. വ​ന്‍സ്‌​കോ​റി​ലേ​ക്ക് കു​തി​ച്ച ഇ​ന്ത്യ ര​ഹാ​നെ​യു​ടെ റ​ണ്‍ഔ​ട്ടി​ലൂ​ടെ മേ​ല്‍ക്കൈ ന​ഷ്ട​മാ​ക്കി. പി​ന്നാ​ലെ എ​ത്തി​യ​വ​രി​ല്‍ കേ​ദാ​ര്‍ ജാ​ദ​വ് (24) ഹാ​ര്‍ദി​ക് പാ​ണ്ഡ്യ (20), ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ (20) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്. മു​ന്‍ നാ​യ​ക​ന്‍ ധോ​ണി (5) വേ​ഗം പു​റ​ത്താ​യ​തോ​ടെ അ​വ​സാ​ന ഓ​വ​റി​ല്‍ റ​ണ്‍ വാ​രി​ക്കൂ​ട്ടാ​മെ​ന്ന പ്ര​തീ​ക്ഷ​യും ന​ഷ്ട​മാ​ക്കി.

പാ​ണ്ഡ്യയുടെ ഔട്ട് കൺഫ്യൂഷൻ

ഹാ​ര്‍ദി​ക് പാ​ണ്ഡ്യ​യു​ടെ പു​റ​ത്താ​ക​ല്‍ അ​മ്പ​യ​റു​ടെ തെ​റ്റാ​യ തീ​രു​മാ​ന​ത്തി​ലൂ​ടെ​യാ​യ​തും ഇ​ന്ത്യ​ക്കു തി​രി​ച്ച​ടി​യാ​യി. 48-ാം ഓ​വ​റി​ലാ​ണ് നാ​ട​കീ​യ സം​ഭ​വം. റി​ച്ചാ​ര്‍ഡ്‌​സ​ണ്‍ എ​റി​ഞ്ഞ ഹൈ ​ഫു​ള്‍ടോ​സി​ല്‍ അന്പയർ നോ ബോൾ വിളിച്ചു. സ്മിത്ത് ക്യാച്ച് എടുത്തു. പ​ന്ത് നോ​ബോ​ളാ​യ​ത​റി​യാ​തെ പാ​ണ്ഡ്യ പ​വ​ിലി​യ​നി​ലേ​ക്കു ന​ട​ന്നു. എ​ന്നാ​ല്‍, പാ​ണ്ഡ്യ​യെ റി​ച്ചാ​ര്‍ഡ്‌​സ​ണ്‍ റ​ണ്ണൗ​ട്ടാ​ക്കി. സ്മിത്ത് അപ്പീൽ ചെയ്തെങ്കിലും അന്പയർ ഔട്ട് അനുവദിച്ചില്ല. തിരിച്ചുവന്ന പാണ്ഡ്യ ബാറ്റ് ചെയ്തെങ്കിലും ഒരോവർ മാത്രമേ ആയുസ് നീണ്ടുള്ളൂ.


മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സീ​സി​നു തു​ട​ക്കം മു​ത​ല്‍ പി​ഴ​ച്ചു. സ്‌​കോ​ര്‍ബോ​ര്‍ഡി​ല്‍ ഒ​മ്പ​തു റ​ണ്‍സ് മാ​ത്ര​മു​ള്ള​പ്പോ​ള്‍ ഓ​സ്‌​ട്രേ​ലി​യ​യു​ടെ ഓ​പ്പ​ണ​ര്‍മാ​രാ​യ കാ​ര്‍ട്‌​റൈ​റ്റും (1) ഡേ​വി​ഡ് വാ​ര്‍ണ​റും (1) പ​വ​ലി​യ​നി​ലെ​ത്തി. എ​ന്നാ​ല്‍, പി​ന്നീ​ട് ക്രീ​സി​ലൊ​ത്തു ചേ​ര്‍ന്ന നാ​യ​ക​ന്‍ സ്റ്റീ​വ​ന്‍ സ്മി​ത്തും (59) ട്രാ​വി​സ് ഹെ​ഡും ചേ​ര്‍ന്ന് ഓ​സീ​സി​നെ ക​ര​ക​യ​റ്റി. യു​സ് വേ​ന്ദ്ര ചാ​ഹ​ല്‍ ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച​തോ​ടെ അ​വ​ര്‍ക്ക് കാ​ര്യ​ങ്ങ​ള്‍ കൈ​വി​ട്ടു. എ​ന്നാ​ല്‍, ഓ​സീ​സി​ന്‍റെ തോ​ല്‍വി വേ​ഗ​ത്തി​ലാ​ക്കി​യ​ത് കു​ല്‍ദീ​പ് യാ​ദ​വി​ന്‍റെ അ​വി​ശ്വ​സ​നീ​യ ബൗ​ളിം​ഗാ​യി​രു​ന്നു. 34-ാം ഓ​വ​റി​ല്‍ മൂ​ന്നു തു​ട​ര്‍ വി​ക്ക​റ്റു​ക​ള്‍ നേ​ടി​ക്കൊ​ണ്ട് കു​ല്‍ദീ​പ് മ​ത്സ​രം ഇ​ന്ത്യ​ക്ക് അ​നു​കൂ​ല​മാ​ക്കി. മാ​ത്യു വേ​ഡ് (2), ആ​ഷ്ട​ന്‍ ആ​ഗ​ര്‍ (0), പാ​റ്റ് ക​മ്മി​ന്‍സ് (0) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് തൊ​ട്ട​ടു​ത്ത പ​ന്തു​ക​ളി​ല്‍ കു​ല്‍ദീ​പ് സ്വ​ന്ത​മാ​ക്കി​യ​ത്. പ്ര​ത്യേ​ക രീ​തി​യി​ലു​ള്ള ബൗളിം​ഗാ​ണ് കു​ല്‍ദീ​പി​ന്‍റേ​ത്. ഒ​രു വ​ലം​കൈ​യ​ന്‍ ലെ​ഗ്‌​സ്പി​ന്ന​റു​ടെ ക​ണ്ണാ​ടി രൂ​പ​മാ​ണ് ഇ​ടം​കൈ​യ​ന്‍ ചൈ​നാ​മാ​ന്‍ ബൗ​ള​ര്‍മാ​ര്‍ക്കു​ള്ള​ത്. വ​ലം​കൈ​യ​ന്‍ ബാ​റ്റ്്‌​സ്മാ​നെ​റി​യു​ന്ന പ​ന്ത് ഇ​ട​തു​നി​ന്ന് വ​ല​ത്തേക്കു കു​ത്തി​ത്തി​രി​യും. എ​ന്നാ​ല്‍, എ​റി​യു​ന്ന​തു​ക​ണ്ടാ​ല്‍ ഈ ​പ​ന്ത് വ​ല​തു​നി​ന്ന് ഇ​ട​ത്തേ​ക്കാ​ണ് തി​രി​യു​ന്ന​തെ​ന്നു തോ​ന്നും. ഏ​ക​ദി​ന​ത്തി​ല്‍ ഹാ​ട്രി​ക് നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ ഇ​ന്ത്യ​ന്‍ താ​ര​മാ​ണ് കു​ല്‍ദീ​പ്. ചേ​ത​ന്‍ ശ​ര്‍മ (1987), ക​പി​ല്‍ദേ​വ് (1991) എ​ന്നി​വ​രാ​ണ് മ​റ്റ് ര​ണ്ടു പേ​ര്‍.

സ്‌​റ്റോ​ണി​സും കോ​ള്‍ട്ടർ നീ​ലും ചേ​ര്‍ന്ന് ഇ​ന്ത്യ​യെ ഭ​യ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഹാ​ര്‍ദി​ക് പാ​ണ്ഡ്യ കോ​ള്‍ട്ട​ര്‍നീ​ലി​നെ വീ​ഴ്ത്തി ഇ​ന്ത്യ​യു​ടെ ജ​യ​മു​റ​പ്പി​ച്ചു. 62 റൺസെടുത്ത സ്റ്റോണിസ് പുറത്താകാ തെ നിന്നു ഇ​ന്ത്യ​ക്കു വേ​ണ്ടി കു​ല്‍ദീ​പ് യാ​ദ​വും ഭുവനേശ്വർ കുമാറും മൂ​ന്നും യു​സ് വേ​ന്ദ്ര ചാ​ഹ​ലും ഹാ​ര്‍ദി​ക് പാ​ണ്ഡ്യ​യും ര​ണ്ടു വി​ക്ക​റ്റ് വീ​ത​വും നേ​ടി. കോഹ്‌ലിയാണ് മാൻ ഓഫ് ദ മാച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.