ക്രൈ​സ്റ്റ് ച​ല​ഞ്ച് ബാ​സ്ക​റ്റ് ഇ​ന്നു മു​ത​ൽ
Thursday, September 21, 2017 11:27 AM IST
തി​രു​വ​ല്ല: ക്രൈ​സ്റ്റ് സെ​ൻ​ട്ര​ൽ സ്കൂ​ൾ സ്ഥാ​പ​ക​ൻ ഫാ.​കു​ര്യ​ൻ മൂ​ക്കോ​ച്ചേ​രി​ൽ സ്മ​ര​ണാ​ർ​ഥം ന​ട​ത്തു​ന്ന ക്രൈ​സ്റ്റ് ച​ല​ഞ്ച് ട്രോ​ഫി ബാ​സ്ക്റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്നു മു​ത​ൽ 25വ​രെ സ്കൂ​ളി​ൽ ന​ട​ക്കും.

സം​സ്ഥാ​ന​ത്തെ 21ൽ​പ​രം പ്ര​മു​ഖ ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സീ​നി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ താ​രം ജി​ഷ്ണു ജി.​നാ​യ​ർ മു​ഖ്യാ​തി​ഥി​യാ​കും. കേ​ര​ള ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ.​പ്രി​ൻ​സ് കെ.​മ​റ്റം, മു​നി​സി​പ്പ​ൽ കൗ​ണ്‍സി​ല​ർ സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും. 25നു ​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ.​തോ​മ​സ് ചെ​ന്പി​ൽ​പ​റ​ന്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​ൻ ജൂ​ണി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ടീം ​അം​ഗം സെ​ജി​ൻ മാ​ത്യു ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.