റ​യ​ല്‍ മാ​ഡ്രി​ഡ് ഞെ​ട്ടി
Thursday, September 21, 2017 11:27 AM IST
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​നെ സ്വ​ന്തം ഗ്രൗ​ണ്ട് സാ​ന്‍റി​യാ​ഗോ ബ​ര്‍ണാ​ബു​വി​ല്‍ റ​യ​ല്‍ ബെ​റ്റി​സ് ഞെ​ട്ടി​ച്ചു. സ്പാ​നി​ഷ് ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ലെ അ​ഞ്ചു ക​ളി​യി​ലെ വി​ല​ക്കി​നു​ശേ​ഷം റ​യ​ല്‍ സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ ഇ​റ​ങ്ങി​യ മ​ത്സ​ര​ത്തി​ല്‍ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​യി​രു​ന്നു ചാ​മ്പ്യ​ന്‍സ് ലീ​ഗ് ജേ​താ​ക്ക​​ളു​ടെ തോ​ല്‍വി.

74 മ​ത്സ​ര​ങ്ങ​ള്‍ക്കു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് റ​യ​ലി​ന് സ്‌​കോ​ര്‍ ചെ​യ്യാ​നാ​വാ​തെ പോ​യ​ത്. ഇ​ഞ്ചു​റി ടൈ​മി​ല്‍ അ​ന്‍റോ​ണി​യോ സ​നാ​ബ്രി​യ നേ​ടി​യ ഗോ​ളാ​ണ് ബെ​റ്റി​സി​ന് സാ​ന്‍റി​യാ​ഗോ ബ​ര്‍ണാ​ബു​വി​ല്‍ അ​ട്ടി​മ​റി​ ജ​യ​മൊ​രു​ക്കി​യ​ത്. റ​യ​ലി​ന്‍റെ തോ​ല്‍വി​യോ​ടെ നി​ല​വി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ബാ​ഴ്‌​സ​ലോ​ണ​യു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം ഏ​ഴാ​യി ഉ​യ​ര്‍ന്നു. അ​ഞ്ചു ക​ളി​യി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് 15 പോ​യി​ന്‍റും അ​ത്ര​ത​ന്നെ ക​ളി​യ​ില്‍ റ​യ​ല്‍ എ​ട്ടു പോ​യി​ന്‍റു​മാ​യി ഏ​ഴാം സ്ഥാ​ന​ത്തു​മാ​ണ്.


ഈ ​ലാ ലി​ഗ സീ​സ​ണി​ല്‍ റ​യ​ലി​ന്‍റെ സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലും ജ​യി​ക്കാ​നാ​യി​ല്ല. ലാ ​ലി​ഗ​യി​ല്‍ തി​രി​ച്ചെ​ത്തി​യ മ​ത്സ​ര​ത്തി​ല്‍ റൊ​ണാ​ള്‍ഡോ​യ്ക്കു ബെ​റ്റി​സ് പ്ര​തി​രോ​ധം ഭേ​ദി​ക്കാ​നാ​യി​ല്ല. ഇ​സ്‌​കോ, ടോ​ണി ക്രൂ​സ്, ഗാ​ര​ത് ബെ​യ്‌ൽ എ​ന്നി​വ​രു​ടെ ഷോ​ട്ടു​ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് മു​ന്‍ റ​യ​ല്‍ ഗോ​ള്‍കീ​പ്പ​ര്‍ അ​ന്‍റോ​ണി​യോ അ​ഡാ​ന്‍ തി​ള​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.