അജയ്കുമാറിനും അർപീന്ദറിനും സ്വര്‍ണം
Wednesday, September 20, 2017 11:41 AM IST
അ​ഷ്ഗാ​ബാ​ദ് (ത ു​ര്‍ക്‌​മെ​നി​സ്ഥാ​ന്‍): ഏ​ഷ്യ​ന്‍ ഇ​ന്‍ഡോ​ര്‍ ഗെ​യിം​സ് അ​ത്‌​ല​റ്റി​ക്‌​സി​ല്‍ ഇ​ന്ത്യ​ക്കു അ​ഞ്ചാം സ്വ​ര്‍ണം. ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ യോ​ഗ്യ​ത നേ​ടി​യി​ട്ടും അ​ധി​കാ​രി​ക​ളു​ടെ ക​രു​ണ​യി​ല്ലാ​ത്ത​തി​നാ​ല്‍ മ​ത്സ​രി​ക്കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന മ​റ്റൊ​രു താ​ര​മാ​യ അ​ജ​യ് കു​മാ​ര്‍ സ​രോ​ജാ​ണ് ഇ​ന്ത്യ​യു​ടെ അ​ഞ്ചാം സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി​യ​ത്. പി.​യു. ചി​ത്ര സ്വ​ര്‍ണം നേ​ടി​യ 1500 മീ​റ്റ​റി​ല്‍ ത​ന്നെ​യാ​ണ് അ​ജ​യ്കു​മാ​റും സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി​യ​ത്. സ​മ​യം 3:48.67.


ഈ​യി​ന​ത്തി​ല്‍ മൂ​ന്നു മി​നി​റ്റ് 49.65 സെ​ക്ക​ന്‍ഡി​ല്‍ ഓ​ടി​യെ​ത്തി​യ സൗ​ദി അ​റേ​ബ്യ​യു​ടെ മു​ഹ​മ്മ​ദ് ഒ​തു​മാ​ന്‍ വെ​ള്ളി നേ​ടി. നേരത്തെ ട്രിപ്പിൾ ജംപിൽ അർപീന്ദർ സിംഗും സ്വർണം നേടിയിരുന്നു.

പോ​യി​ന്‍റ് നി​ല​യി​ല്‍ ഇ​ന്ത്യ എ​ട്ടാ​മ​താ​ണ്. അ​ഞ്ചു സ്വ​ര്‍ണ​വും ര​ണ്ടു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വു​മ​ട​ക്കം 11 മെ​ഡ​ലു​ക​ളാ​ണ് ഇ​ന്ത്യ​യു​ടെ സ​മ്പാ​ദ്യം.