ധോണിക്ക് അർധ സെഞ്ചുറിയിൽ സെഞ്ചുറി
Sunday, September 17, 2017 11:14 AM IST
ചെ​ന്നൈ: ക​രി​യ​റി​ല്‍ മ​റ്റൊ​രു അ​പൂ​ര്‍വ​നേ​ട്ടം കൂ​ടി സ്വ​ന്തം പേ​രി​ലെ​ഴു​തി ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​മു​ന്‍ നാ​യ​ക​ന്‍ എം.​എ​സ്.​ധോ​ണി. അ​ര്‍ധ​ശ​ത​ക​ങ്ങ​ളി​ലെ സെ​ഞ്ചു​റി​യാ​ണ് ഇ​ക്കു​റി ധോ​ണി​യു​ടെ നേ​ട്ടം.

ഞാ​യ​റാ​ഴ്ച ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ ന​ട​ന്ന ഒ​ന്നാം ഏ​ക​ദി​ന​ത്തി​ലാ​ണ് ധോ​ണി നാ​ഴി​ക​ക്ക​ല്ലു പി​ന്നി​ട്ട​ത്. മ​ത്സ​ര​ത്തി​ല്‍ 79 റ​ണ്‍സ് നേ​ടി ധോ​ണി പു​റ​ത്താ​യി. ടെ​സ്റ്റ്, ഏ​ക​ദി​നം, ട്വ​ന്‍റി 20 ഫോ​ര്‍മാ​റ്റു​ക​ളി​ലാ​യി 100 അ​ര്‍ധ ശ​ത​കം തി​ക​യ്ക്കു​ന്ന 14-ാമ​ത് ക​ളി​ക്കാ​ര​നും നാ​ലാ​മ​ത് ഇ​ന്ത്യ​ക്കാ​ര​നു​മാ​ണു ധോ​ണി. ഏ​ക​ദി​ന​ത്തി​ല്‍ 66, ടെ​സ്റ്റി​ല്‍ 33, ട്വ​ന്‍റി 20യി​ല്‍ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ധോ​ണി​യു​ടെ അ​ര്‍ധ​ശ​ത​ക നേ​ട്ടം.


രാ​ജ്യ​ാന്ത​ര ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​ര്‍ധ ശ​ത​ക​ങ്ങ​ളു​ള്ള​ത് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍റെ പേ​രി​ലാ​ണ്. 164 അ​ര്‍ധശ​ത​ക​ങ്ങ​ളാ​ണ് സ​ച്ചി​ന്‍ അ​ടി​ച്ചു​കൂ​ട്ടി​യി​ട്ടു​ള്ള​ത്. ദ്രാ​വി​ഡ്(146), ഗാംഗു​ലി(107) എ​ന്നി​വ​രാ​ണ് അ​ര്‍ധ​ശ​ത​ക​ത്തി​ല്‍ ശ​ത​കം തി​ക​ച്ച മ​റ്റ് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.