ടോപ്പിൽ 107 അത്‌ലറ്റുകൾ കൂടി
ടോപ്പിൽ 107 അത്‌ലറ്റുകൾ കൂടി
Sunday, September 17, 2017 11:14 AM IST
ന്യൂ​ഡ​ല്‍ഹി: കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ടാ​ര്‍ജ​റ്റ് ഒ​ളി​മ്പി​ക് പോ​ഡി​യം (ടോ​പ്) സ്‌​കീ​മി​ല്‍ 107 അ​ത്‌​ല​റ്റു​ക​ള്‍ക്കു കൂ​ടി പ്ര​വേ​ശ​നം ല​ഭി​ച്ചു. അ​ടു​ത്ത വ​ര്‍ഷ​ത്തെ കോ​മ​ണ്‍വെ​ല്‍ത്ത്, ഏ​ഷ്യ​ന്‍ ഗെ​യിം​സു​ക​ള്‍ ല​ക്ഷ്യ​മാ​ക്കി​യാ​ണ് പു​തി​യ പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. 107ല്‍ ​നാ​ലു താ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് 2020 ഒ​ളി​മ്പി​ക്‌​സി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ ആ​കെ 152 താ​ര​ങ്ങ​ളാ​ണ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇവർക്ക് പ​രി​ശീ​ല​നാ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി പ്ര​തി​മാ​സം അ​ന്‍പ​തി​നാ​യി​രം രൂ​പ സ്റ്റൈ​പ്പെ​ന്‍ഡാ​യി ന​ല്‍കു​മെ​ന്ന് കാ​യി​ക​മ​ന്ത്രി രാ​ജ്യ​വ​ര്‍ധ​ന്‍ സിം​ഗ് രാ​ത്തോ​ഡ് അ​റി​യി​ച്ചു.


സാ​നി​യ മി​ര്‍സ, ബൊ​പ്പ​ണ്ണ എ​ന്നി​വ​ര​ട​ക്കം ഏ​ഴു ടെ​ന്നീസ് താ​ര​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ള്ള​ത്. ലി​യാ​ന്‍ഡ​ര്‍ പെയ്​സി​നെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 107 താ​ര​ങ്ങ​ളി​ല്‍ 19 പേ​ര്‍ പാ​രാ അ​ത്‌​ല​റ്റു​ക​ളാ​ണ്. ഖേ​ല്‍ര​ത്‌​ന അ​വാ​ര്‍ഡ് ജേ​താ​വ് ദേ​വേ​ന്ദ്ര ജജാ​രി​യ​യും ഇ​തി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു. ദീ​പ മാ​ലി​ക്, മാ​രി​യ​പ്പ​ന്‍ ത​ങ്ക​വേ​ലു, വ​രു​ണ്‍ സിം​ഗ് ഭാ​ട്ടി എ​ന്നി​വ​ര്‍ ഏ​ഷ്യ​ന്‍ പാ​രാ ഗെ​യിം​സി​നാ​യി പ​രി​ശീ​ല​നം നേ​ടും. അ​ഭി​ന​വ് ബി​ന്ദ്ര നേ​തൃ​ത്വം ന​ല്‍കു​ന്ന ക​മ്മി​റ്റി​ പു​തി​യ പ​ട്ടി​ക കാ​യി​ക​മ​ന്ത്രാ​ല​യ​ത്തി​ന് ന​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.