ലോകകപ്പ് യോഗ്യതാ റൗണ്ട്: അർജന്‍റൈൻ ടീമിനെ പ്രഖ്യാപിച്ചു
Saturday, September 16, 2017 11:25 AM IST
ബുവേനോസ് ആരിസ്: റ​ഷ്യ​യി​ല്‍ അ​ടു​ത്ത വ​ര്‍ഷം ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ അ​ര്‍ജ​ന്‍റീ​ന ഉ​ണ്ടാ​കു​മോ ഇ​ല്ല​യോ എ​ന്ന ഈ ​ടീ​മി​നു തീ​രു​മാ​നി​ക്കാം. ലോ​ക​ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ല്‍ ലാ​റ്റി​ന​മേ​രി​ക്ക​ന്‍ മേ​ഖ​ല​യി​ലെ നി​ര്‍ണാ​യ​ക പോ​രാ​ട്ട​ങ്ങ​ള്‍ക്കൊ​രു​ങ്ങു​ന്ന അ​ര്‍ജ​ന്‍റീ​ന ടീ​മി​നെ പ​രി​ശീ​ല​ക​ന്‍ ഹോ​ര്‍ഹെ സം​ബോ​ളി പ്ര​ഖ്യാ​പി​ച്ചു. സീ​രി എ​യി​ല്‍ യു​വ​ന്‍റ​സി​ന്‍റെ മു​ന്നേ​റ്റ​നി​ര താ​രം ഗൊ​ണ്‍സാ​ലോ ഹി​ഗ്വ​യ്ന് ഇ​ത്ത​വ​ണ​യും അ​വ​സ​രം ല​ഭി​ച്ചി​ല്ല.
പെ​റു, ഇ​ക്വ​ഡോ​ര്‍ എ​ന്നീ ടീ​മു​ക​ളോ​ടാ​ണ് ലാ​റ്റി​ന്‍ അ​മേ​രി​ക്ക യോ​ഗ്യ​താ റൗ​ണ്ടി​ല്‍ അ​ര്‍ജ​ന്‍റീ​ന​യു​ടെ അ​വ​സാ​ന മ​ത്സ​ര​ങ്ങ​ള്‍. അ​ടു​ത്ത മാ​സ​മാ​ണ് ഇ​രു മ​ത്സ​ര​വും. ഇ​ന്‍റ​ര്‍മി​ലാ​ന്‍ യു​വ സ്ട്രൈ​ക്ക​ര്‍ മൗ​റോ ഇ​ക്കാ​ര്‍ഡി ഇ​ത്ത​വ​ണ​യും ടീ​മി​ല്‍ ഇ​ടം നേ​ടി.

ഗ്രൂ​പ്പി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് നി​ല​വി​ല്‍ അ​ര്‍ജ​ന്‍റീ​ന. ഗ്രൂ​പ്പി​ലെ ആ​ദ്യ നാ​ലു സ്ഥാ​ന​ക്കാ​ര്‍ക്കു നേ​രി​ട്ടു യോ​ഗ്യ​ത ല​ഭി​ക്കു​ം. അ​ഞ്ചാം സ്ഥാ​ന​ക്കാ​ര്‍ക്ക് ഓ​ഷ്യാ​നി​യ മേ​ഖ​ല​യി​ല്‍നി​ന്നെ​ത്തു​ന്ന ടീ​മു​മാ​യി പ്ലേ ​ഓ​ഫ് ക​ളി​ക്ക​ണം. അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് അ​ര്‍ജ​ന്‍റീ​ന​യെ​ങ്കി​ലും ക​രു​ത്ത​രാ​യ ചി​ലി ഒ​രു പോ​യി​ന്‍റ് മാ​ത്രം വി​ത്യാ​സ​ത്തി​ല്‍ തൊ​ട്ടു പി​റ​കി​ലു​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ അ​ര്‍ജ​ന്‍റീ​ന​യ്ക്കു ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ള്‍ നി​ര്‍ണാ​യ​ക​മാ​ണ്. ഈ ​മ​ത്സ​ര​ങ്ങ​ളി​ല്‍ ര​ണ്ടി​ലും പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ അ​ര്‍ജ​ന്‍റീ​ന അ​ടു​ത്ത ലോ​ക​ക​പ്പി​ല്‍ ക​ളി​ക്കി​ല്ല. ഒ​രു പ​രാ​ജ​യം പോ​ലും അ​ര്‍ജ​ന്‍റീ​ന​യ്ക്ക് മു​ന്നോ​ട്ടു​ള്ള യാ​ത്ര​യ്ക്കു ത​ട​സ​മാ​കും. പെ​റു​വി​നെ​തി​രാ​യ മ​ത്സ​രം ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് ബു​വേ​നോ​സ് ആ​രി​സി​ലും ഇ​ക്വ​ഡോ​റി​നെ​തി​രാ​യ മ​ത്സ​രം പ​ത്തി​ന് അ​വ​രു​ടെ നാ​ട്ടി​ലു​മാ​ണ്.


പോയിന്‍റ് നിലയിൽ അവസാന സ്ഥാനത്തുള്ള വെനസ്വേല യോടും ഉറുഗ്വെയോടും സമനില വഴങ്ങിയതാണ് അർജന്‍റീന യ്ക്കു തിരിച്ചടിയായത്.

അ​ര്‍ജ​ന്‍റൈ​ന്‍ ടീം

​ഗോ​ള്‍കീ​പ്പ​ര്‍മാ​ര്‍: സെ​ര്‍ജി​യോ റൊ​മേ​രോ, നാ​ഹ്വേ​ല്‍ ഗൂ​സ്മാ​ന്‍, അ​ഗ​സ്റ്റി​ന്‍ മാ​ര്‍ക്കെ​സി​ന്‍.

പ്ര​തി​രോ​ധ​നി​ര: ഹാ​വി​യ​ര്‍ മ​സ്‌​ക​രാ​നോ, ഫെ​ഡെ​റി​ക്കോ ഫാ​സി​യോ, നി​ക്കോ​ളാ​സ് ഒ​ട്ടാ​മെ​ന്‍ഡി, ഗ​ബ്രി​യേ​ല്‍ മെ​ര്‍കാ​ഡോ, എ​മ്മാ​നു​വേ​ല്‍ മാ​മ്മ​ന, ജ​ര്‍മ​ന്‍ പെ​സ്സെ​ല്ല.
മ​ധ്യ​നി​ര: എ​വ​ര്‍ബെ​നേ​ഗ, ലൂ​ക്കാ​സ് ബി​ഗ്ലി​യ, ലി​യാ​ന്‍ഡ്രോ പെ​രേ​ഡ​സ്, എ​യ്ഞ്ച​ല്‍ ഡി ​മ​രി​യ, മാ​ര്‍കോ​സ് അ​കു​ന, എ​ഡ്വാ​ര്‍ഡോ സാ​ല്‍വി​യോ, എ​മി​ലി​യാ​നോ റി​ഗോ​ണി, അ​ല​ഹാ​ന്‍ഡ്രോ ഗോ​മ​സ്.

മുന്നേറ്റനിര: ലയണല്‍ മെസി, പൗളോ ഡൈബല, മൗറോ ഇക്കാര്‍ഡി, സെര്‍ജിയോ അഗ്വേറോ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.