സച്ചിനല്ല ആവേശം, മിതാലിയാണ്: മന്ദാന
Saturday, September 16, 2017 11:25 AM IST
മും​ബൈ: രാ​ജ്യ​ത്തെ സാ​ധാ​ര​ണ പെ​ണ്‍കു​ട്ടി​ക​ളു​ടെ ആ​വേ​ശം ഇ​പ്പോ​ള്‍ സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റ​ല്ല, മി​താ​ലി രാ​ജാ​ണെ​ന്ന് ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീം ​ഓ​പ്പ​ണിം​ഗ് ബാ​റ്റ്‌​സ്മാ​ന്‍ സ​മൃ​തി മ​ന്ദാ​ന.

വ​ള​ര്‍ന്നു വ​രു​ന്ന വ​നി​താ താ​ര​ങ്ങ​ള്‍ ഇ​പ്പോ​ള്‍ സ​ച്ചി​നെ ക​ണ്ട​ല്ല ആ​വേ​ശം കൊ​ള്ളു​ന്ന​ത്, മ​റി​ച്ചു മി​താ​ലി രാ​ജി​നെ ക​ണ്ടാ​ണ്. ഇം​ഗ്ല​ണ്ടി​ല്‍ ന​ട​ന്ന വ​നി​താ ലോ​ക​ക​ത്തി​ല്‍ ഇ​ന്ത്യ ന​ട​ത്തി​യ മി​ക​ച്ച പ്ര​ക​ടന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ച്ചി​നി​ല്‍നി​ന്നു മാ​റി മി​താ​ലി​യെ പെ​ണ്‍കു​ട്ടി​ക​ള്‍ ആ​രാ​ധി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത് -സ്മൃ​തി പ​റ​ഞ്ഞു.

മി​താ​ലി​യും ഹ​ര്‍മ​ന്‍പ്രീ​ത് കൗ​റും മ​ന്ദാ​ന​യു​ള്‍പ്പ​ടെ​യു​ള്ള​വ​ര്‍ക്ക് രാ​ജ്യ​ത്തി​ന്‍റെ നാ​നാ കോ​ണു​ക​ളി​ല്‍നി​ന്ന് അ​ഭി​ന​ന്ദ​നം ല​ഭി​ച്ചി​രു​ന്നു. ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ​ത്തി​യ ഇ​ന്ത്യ, ഇം​ഗ്ല​ണ്ടി​നോ​ട് ഒ​ന്‍പ​ത് റ​ണ്‍സി​നു തോ​റ്റി​രു​ന്നു. മി​താ​ലി രാ​ജി​ന്‍റെ ലോ​ക​ക​പ്പി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നു ശേ​ഷം ഇ​ന്ത്യ​ന്‍ വ​നി​ത അ​ത്‌​ല​റ്റു​ക​ളോ​ട് ത​ങ്ങ​ള്‍ക്കി​ഷ്ട​പ്പെ​ട്ട പു​രു​ഷ ക്രി​ക്ക​റ്റ് താ​രം ആ​രാ​ണെ​ന്ന് ചോ​ദി​ക്കു​മെ​ന്നു തോ​ന്നു​ന്നി​ല്ലെ​ന്ന് മ​ന്ദാ​ന ചൂ​ണ്ടി​ക്കാ​ട്ടി. ലോ​ക​ക​പ്പി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ​തി​നു ശേ​ഷം പെ​ണ്‍കു​ട്ടി​ക​ള്‍ കൂ​ടു​ത​ല്‍ ക്രി​ക്ക​റ്റ് ക​ളി​ക്കാ​ന്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ടെന്ന് മന്ദാന പറഞ്ഞു.