കൊറിയ ഓപ്പൺ സൂപ്പർ സീരീസ്: സിന്ധു സെമിയില്‍
കൊറിയ ഓപ്പൺ സൂപ്പർ സീരീസ്: സിന്ധു സെമിയില്‍
Friday, September 15, 2017 11:55 AM IST
സി​യൂ​ള്‍: ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റണ് ഒ​ളി​മ്പി​ക് വെ​ള്ളി മെ​ഡ​ല്‍ സ​മ്മാ​നി​ച്ച പി.​വി. സി​ന്ധു കൊ​റി​യ​ന്‍ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് സെ​മി ഫൈ​ന​ലി​ല്‍. എ​ന്നാ​ല്‍ പു​രു​ഷ സിം​ഗി​ള്‍സി​ല്‍ സ​മീ​ര്‍ വ​ര്‍മ ക്വാ​ര്‍ട്ട​റി​ല്‍ പു​റ​ത്താ​യി.

ക​ഴി​ഞ്ഞ മാ​സം ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ വെ​ള്ളി നേ​ടി സി​ന്ധു ക്വാ​ര്‍ട്ട​റി​ല്‍ ലോ​ക 19-ാം ന​മ്പ​ര്‍ ജ​പ്പാ​ന്‍റെ മി​നാ​ത്‌​സു മി​താ​നി​യെ 21-19, 16-21, 21-10ന് ​തോ​ല്‍പ്പി​ച്ചു. സി​ന്ധു​വി​ന് ശ​ക്ത​മാ​യ ഭീ​ഷ​ണി ഉ​യ​ര്‍ത്തി​യ​ശേ​ഷ​മാ​ണ് ജാ​പ്പ​നീ​സ് താ​രം കീ​ഴ​ട​ങ്ങി​യ​ത്. 63 മി​നി​റ്റാ​ണ് മ​ത്സ​രം നീ​ണ്ട​ത്.

പു​രു​ഷ സിം​ഗി​ള്‍സി​ല്‍ സ​മീ​ര്‍ കൊ​റി​യ​യു​ടെ സ​ണ്‍ വാ​നോടു മൂ​ന്നു ഗെ​യി​മു​ക​ള്‍ക്കു തോ​റ്റു. മാ​ര്‍ച്ചി​ല്‍ ന​ട​ന്ന ഇ​ന്ത്യ സൂ​പ്പ​ര്‍ സീ​രീ​സി​ല്‍ ആ​ദ്യ റൗ​ണ്ടി​ല്‍ സ​മീ​ര്‍ കൊ​റി​യ​ന്‍ താ​ര​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​താ​ണ്. എ​ന്നാ​ല്‍ അ​തി​നു​ശേ​ഷം മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ സ​ണ്‍ വാ​ന്‍ റാ​ങ്കിം​ഗി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ ഗെ​യി​മി​ലെ ഉ​ജ്വ​ല​പോ​രാ​ട്ട​ത്തി​ലൂടെ സ​മീ​ര്‍ ഒ​ന്നാം റാ​ങ്കു​കാ​ര​നെ ഞെ​ട്ടി​ച്ചു. ര​ണ്ടും മൂ​ന്നു ഗെ​യി​മു​ക​ള്‍ അ​നാ​യാ​സം നേ​ടി​ക്കൊ​ണ്ട് സ​ണ്‍ വാ​ന്‍ ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്‍റെ വ​ഴി​യ​ട​ച്ചു. ഒ​രു മ​ണി​ക്കൂ​ര്‍ ഒ​മ്പ​ത് മി​നി​റ്റ് നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ 20-22, 21-10, 21-13നാ​യി​രു​ന്നു സ​ണ്‍ വാ​ന്‍റെ ജ​യം.

സി​ന്ധു-​മി​താ​നി മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ ഗെ​യി​മി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ഇ​ന്ത്യൻ ​താ​രം 6-2ന്‍റെ ​ലീ​ഡി​ലാ​യി​രു​ന്നു. പെ​ട്ടെ​ന്നു​ത​ന്നെ തി​രി​ച്ചു​വ​രാ​ന്‍ ജാ​പ്പ​നീ​സ് താ​ര​ത്തി​നാ​യി. ഇ​ട​വേ​ള​യ്ക്കു പി​രി​യു​മ്പോ​ള്‍ മി​താ​നി 11-9ന് ​മു​ന്നി​ലെ​ത്തി. 16-16 വ​രെ ഒ​പ്പ​ത്തി​നൊ​പ്പ​മു​ള്ള പോ​രാ​ട്ട​മാ​യി​രു​ന്നു. ഇ​വി​ടെ​നി​ന്നു സി​ന്ധു 19-16ലേ​ക്കു മു​ന്നേ​റി. ഇ​ന്ത്യ​ന്‍ താ​ര​വു​മാ​യു​ള്ള പോ​യി​ന്‍റ് വ്യ​ത്യാ​സം കു​റ​യ്ക്കാ​ന്‍ ജാ​പ്പ​നീ​സ് താ​ര​ത്തി​നാ​യെ​ങ്കി​ലും വേ​ഗം ത​ന്നെ സി​ന്ധു ആ​ദ്യ ഗെ​യിം നേ​ടി.


ര​ണ്ടാം ഗെ​യി​മി​ല്‍ മി​താ​നി 8-4ന് ​മു​ന്നി​ലാ​യി​രു​ന്നു. പ​ക്ഷേ സി​ന്ധു പെ​ട്ടെ​ന്നു ത​ന്നെ 12-9ന് ​മു​ന്നി​ലെ​ത്തി. എ​ന്നാ​ല്‍ മി​താ​നി​യും വി​ട്ടു​കൊ​ടു​ക്കാ​ന്‍ ത​യാ​റ​ല്ലാ​യി​രു​ന്നു. 13-13ന് ​ഒ​പ്പ​മെ​ത്തി. പി​ന്നീ​ട് ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ ത​ക​ര്‍ത്ത് പോ​യി​ന്‍റ് നേ​ടി മു​ന്നേ​റി​യ മി​താ​നി ഗെ​യിം സ്വ​ന്ത​മാ​ക്കി.

നി​ര്‍ണാ​യ​ക​മാ​യ മൂന്നാം ഗെ​യി​മി​ല്‍ സി​ന്ധു ത​ന്‍റെ മി​ക​വ് പു​റ​ത്തെ​ടു​ത്തു. പോ​യി​ന്‍റ് നേ​ടി മു​ന്നേ​റി​യ സി​ന്ധു തുടക്ക ത്തിലേ ലീ​ഡ് നേ​ടി ജാ​പ്പ​നീ​സ് താ​ര​ത്തി​ന് തി​രി​ച്ചു​വ​രാ​ന്‍ അ​വ​സ​രം ന​ല്‍കി​യി​ല്ല. ഇ​ട​വേ​ള​യ്ക്കു പി​രി​യു​മ്പോ​ള്‍ ഇ​ന്ത്യ​ന്‍ താ​രം 11-6ന് ​മു​ന്നി​ലാ​യി​രു​ന്നു. ഇ​ട​വേ​ള​യ്ക്കു ശേ​ഷം സി​ന്ധു അ​നാ​യാ​സം പോ​യി​ന്‍റു​ക​ള്‍ നേ​ടി ലീ​ഡ് 19-9 ആ​ക്കി ജാ​പ്പ​നീ​സ് താ​ര​ത്തി​ന് തി​രി​ച്ചു​വ​രാ​നു​ള്ള എ​ല്ലാ വ​ഴി​യു​മ​ട​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.