ബാ​ഡ്മി​ന്‍റ​ണ്‍ റാ​ങ്കിം​ഗ്: പ്ര​ണീ​തി​നും സ​മീ​ര്‍ വ​ര്‍മ​യ്ക്കും മു​ന്നേ​റ്റം
ബാ​ഡ്മി​ന്‍റ​ണ്‍ റാ​ങ്കിം​ഗ്: പ്ര​ണീ​തി​നും സ​മീ​ര്‍ വ​ര്‍മ​യ്ക്കും മു​ന്നേ​റ്റം
Friday, September 15, 2017 11:55 AM IST
ന്യൂ​ഡ​ല്‍ഹി: ബാ​ഡ്മി​ന്‍റ​ണ്‍ വേ​ള്‍ഡ് ഫെ​ഡ​റേ​ഷ​ന്‍ റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ക്ക് സ്ഥാ​ന​ക്ക​യ​റ്റം. സാ​യി പ്ര​ണീ​തും സ​മീ​ര്‍ വ​ര്‍മ​യും പ​ട്ടി​ക​യി​ല്‍ ഓ​രോ പ​ടി​കൂ​ടി ക​യ​റി യ​ഥാ​ക്ര​മം 16 ലും 25​ലും എ​ത്തി. പു​രു​ഷ ഇ​ന്ത്യ​ന്‍താ​ര​ങ്ങ​ളി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍ന്ന സ്ഥാ​ന​ത്ത് കി​ഡം​ബി ശ്രീ​കാ​ന്ത് തു​ട​രു​ന്നു. എ​ട്ടാം റാ​ങ്കാ​ണ് ശ്രീ​കാ​ന്തി​നു​ള്ള​ത്. അ​തേ​സ​മ​യം, കൊ​റി​യ ഓ​പ്പ​ണി​ല്‍ പു​റ​ത്താ​യ അ​ജ​യ് ജ​യ​റാ​മി​ന് ഒ​രു സ്ഥാ​നം ന​ഷ്ട​പ്പെ​ട്ട് 17-ാം റാ​ങ്കി​ലെ​ത്തി. എ​ച്ച്.​എ​സ്.​പ്ര​ണോ​യി​യു​ടെ സ്ഥാ​നം 18 ആ​ണ്.


വ​നി​താ​താ​ര​ങ്ങ​ളി​ല്‍ പി.​വി. സി​ന്ധു​വും സൈ​ന നെ​ഹ്‌​വാ​ളും യ​ഥാ​ക്ര​മം നാ​ലും പ​ന്ത്ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ നി​ല​നി​ര്‍ത്തി. ഡ​ബി​ള്‍സി​ല്‍ അ​ശ്വി​നി പൊ​ന്ന​പ്പ, സി​ക്കി റെ​ഡ്ഡി സ​ഖ്യം 25-ാം സ്ഥാ​ന​ത്തേ​ക്ക് താ​ഴ്ന്നു. മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ ജെ​റി ചോ​പ്ര,സി​ക്കി സ​ഖ്യം 20-ാം സ്ഥാ​നം നി​ല​നി​ര്‍ത്തി. ആ​ദ്യ 25 സ്ഥാ​ന​ങ്ങ​ളി​ല്‍ പു​രു​ഷ ഇ​ന്ത്യ​ന്‍ സ​ഖ്യം ഉ​ള്‍പ്പെ​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.