ഒളിമ്പിക്‌സ്: 2024- പാരീസ്, 2028 ലോസാഞ്ചലസ്
Wednesday, September 13, 2017 12:09 PM IST
ല​ണ്ട​ന്‍: 2024ലെ​യും 2028ലെ​യും ഒ​ളി​മ്പി​ക്‌​സ് വേ​ദി​ക​ള്‍ അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി പ്ര​ഖ്യാ​പി​ച്ചു. ഇ​തു​പ്ര​കാ​രം 2024ല്‍ ​പാ​രീ​സി​ലും 2028ല്‍ ​ലോ​സാ​ഞ്ച​ല​സി​ലും ഒ​ളി​മ്പി​ക്‌​സ് ന​ട​ക്കും. ഇ​ന്ന​ലെ ചേ​ര്‍ന്ന അ​ന്താ​രാ​ഷ്്ട്ര ഒ​ളി​മ്പി​ക് ക​മ്മി​റ്റി വാ​ര്‍ഷി​ക ജ​ന​റ​ല്‍ബോ​ഡി​യാ​ണ് വേ​ദി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​ത്.

ഇ​രു ന​ഗ​ര​ങ്ങ​ളും ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് ഒ​ളി​മ്പി​ക്‌​സി​നു വേ​ദി​യാ​കു​ന്ന​ത്. നേ​ര​ത്തെ 2024ലേ​ത് ലോ​സാ​ഞ്ച​ല​സി​ലും 2028 പാ​രീ​സി​ലു​മാ​യി​രു​ന്നു ന​ട​ത്താ​ന്‍ അ​നൗ​ദ്യോ​ഗി​ക ധാ​ര​ണ​യാ​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.