Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to Sports News |
യു​വേ​ഫ ചാ​മ്പ്യ​സ് ലീ​ഗ് : യൂറോപ്പില്‍ ഗോള്‍മേളം
Thursday, September 14, 2017 12:39 AM IST
Click here for detailed news of all items Print this Page
യു​വേ​ഫ ചാ​മ്പ്യ​സ് ലീ​ഗ് ഫു​ട്‌​ബോ​ളി​ന്‍റെ ഗ്രൂ​പ്പ് ഘ​ട്ടം ആ​രം​ഭി​ച്ച​ത് ഗോ​ള്‍മേ​ള​ത്തോ​ടെ. മു​ന്‍നി​ര ടീ​മു​ക​ള്‍ ഗോ​ളി​ല്‍ കു​ളി​ച്ചു. ഗ്ലാ​മ​ര്‍ പോ​രാ​ട്ട​ത്തി​ല്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​യു​ടെ മി​ക​വി​ല്‍ ബാ​ഴ്‌​സ​ലോ​ണ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളി​നു യു​വ​ന്‍റ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ലോ​ക​ത്തെ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ ടീ​മാ​യ പാ​രീ സാ​ന്‍ ഷ​ര്‍മെ​യ്ന്‍, ഏ​ക​പ​ക്ഷീ​യ​മാ​യ അ​ഞ്ചു ഗോ​ളി​ന് സെ​ല്‍റ്റി​ക്കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ബ​യേ​ണ്‍ മ്യൂ​ണി​ക്കും ചെ​ല്‍സി​യും മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡും ഏ​ക​പ​ക്ഷീ​യ വി​ജ​യം ആ​ഘോ​ഷി​ച്ചു.

മെസി മാ​ജി​ക്കി​ല്‍ ബാ​ഴ്‌​സ

ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ച്ച ദി​വ​സം ഏ​വ​രും ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന മ​ത്സ​ര​മാ​യി​രു​ന്നു ബാ​ഴ്‌​സ - യു​വ​ന്‍റ​സ് പോ​രാ​ട്ടം. ഗ്രൂ​പ്പ് ഡി​യി​ല്‍ ഇ​റ്റാ​ലി​യ​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ യു​വ​ന്‍റ​സി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളി​നു ബാ​ഴ്‌​സ മ​റി​ക​ട​ന്ന​പ്പോ​ള്‍ മി​ന്നും താ​ര​മാ​യ​ത് ല​യ​ണ​ല്‍ മെ​സി. ര​ണ്ടു ഗോ​ള്‍ നേ​ടു​ക​യും ഒ​രു ഗോ​ളി​നു വ​ഴി​തെ​ളി​ക്കു​ക​യും ചെ​യ്ത മെ​സി ഉ​ജ്വ​ല ഫോ​മി​ലാ​യി​രു​ന്നു. മെ​സി​ക്ക് ത​ന്‍റെ ക​രി​യ​റി​ല്‍ ഒ​രി​ക്ക​ല്‍പ്പോ​ലും കീ​ഴ​ട​ക്കാ​ന്‍ പ​റ്റാ​ത്ത ഗോ​ള്‍ കീ​പ്പ​റാ​യി​രു​ന്നു ജി​യാ​ന്‍ ലൂ​യി​ജി ബ​ഫ​ണ്‍.

എ​ന്നാ​ല്‍, ഈ ​മ​ത്സ​ര​ത്തി​ല്‍ ബ​ഫ​ണെ നി​ഷ്പ്ര​ഭ​നാ​ക്കി മെ​സി നി​റ​ഞ്ഞാ​ടി. 45, 69 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു മെ​സി​യു​ടെ ഗോ​ളു​ക​ള്‍. 56-ാം മി​നി​റ്റി​ല്‍ ഇ​വാ​ന്‍ റാ​ക്കി​ട്ടി​ച്ചും ബാ​ഴ്‌​സ​യ്ക്കാ​യി സ്‌​കോ​ര്‍ ചെ​യ്തു. വി​ജ​യ​ത്തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ബാ​ഴ്‌​സ ഒ​ന്നാ​മ​തെ​ത്തി. ഒ​ളി​മ്പ്യ​ക്ക​സി​നെ 3-2നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യ സ്‌​പോ​ര്‍ട്ടിം​ഗ് ലി​സ്ബ​ണാ​ണ് ര​ണ്ടാ​മ​ത്.
നെ​യ്മ​റു​ടെ അ​ഭാ​വ​ത്തി​ല്‍ മി​ക​ച്ച ഒ​രു ടീ​മി​നെ​തി​രേ മി​ക​ച്ച ഒ​രു വി​ജ​യം ബാ​ഴ്‌​സ​ലോ​ണ​യ്ക്ക് ആ​വ​ശ്യ​മാ​യി​രു​ന്നു. നെ​യ്മ​ര്‍ക്കു പ​ക​രം ടീ​മി​ലെ​ത്തി​യ ഓ​സ്മാ​നെ ഡെം​ബ​ല​യ്ക്ക് ബാ​ഴ്‌​സ​യ്‌​ക്കൊ​പ്പ​മു​ള്ള ആ​ദ്യ​മ​ത്സ​രം ത​ന്നെ അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​നാ​യി. ഗോ​ള്‍ നേ​ടി​യി​ല്ലെ​ങ്കി​ലും ഉ​ജ്വ​ല പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ന്‍ ഡെം​ബ​ല​യ്ക്കാ​യി. നെ​യ്മ​റു​ടെ അ​ഭാ​വം നി​ക​ത്താ​ന്‍ ത​നി​ക്കാ​കു​മെ​ന്ന സൂ​ച​ന​യാ​ണ് ഡെം​ബ​ല ന​ല്‍കു​ന്ന​ത്.

അ​ഞ്ചു മാ​സം മു​മ്പ് ക​ഴി​ഞ്ഞ സീ​സ​ണി​ലെ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ ബാ​ഴ്‌​സ​യെ ക​ശ​ക്കി​യെ​റി​ഞ്ഞ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​യി​രു​ന്നു യു​വെ ന്യൂ​കാ​മ്പി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍, അ​ന്ന് ബാ​ഴ്‌​സ​യ്‌​ക്കെ​തി​രേ ഇ​റ​ങ്ങി​യ ടീ​മി​ല്‍നി​ന്ന് ആ​റ് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് യു​വെ എ​ത്തി​യ​ത്.

നേ​ര​ത്തെ നേ​രി​ട്ട പ​രാ​ജ​യ​ത്തി​ന്‍റെ ക​ണ​ക്കു തീ​ര്‍ക്കാ​ന്‍ ഉ​റ​ച്ചി​റ​ങ്ങി​യ ബാ​ഴ്‌​സ തു​ട​ക്കം മു​ത​ല്‍ ആ​ക്ര​മ​ണ​മൂ​ഡി​ലാ​യി​രു​ന്നു. ഡെം​ബ​ല-​മെ​സി-​സു​വാ​ര​സ് സ​ഖ്യം നി​ര​ന്ത​രം ബ​ഫ​ണെ പ​രീ​ക്ഷി​ച്ചു. എ​ന്നാ​ല്‍, ഗോ​ള്‍ വീ​ഴാ​ന്‍ ആ​ദ്യ​പ​കു​തി​യു​ടെ അ​വ​സാ​ന സെ​ക്ക​ന്‍ഡ് വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. സു​വാ​ര​സി​ന്‍റെ പാ​സി​ല്‍നി​ന്ന് മെ​സി​യു​ടെ മി​ന്നും ഗോ​ള്‍. ര​ണ്ടാം പ​കു​തി​യി​ലും ബാ​ഴ്‌​സ ആ​ധി​പ​ത്യം തു​ട​ര്‍ന്നു. ല​യ​ണല്‍ മെ​സി​യു​ടെ അ​സി​സ്റ്റി​ല്‍ റാ​ക്കി​ട്ടി​ച്ച് പ​ന്ത് വ​ല​യി​ലെ​ത്തി​ച്ചു. 61-ാം മി​നി​റ്റി​ല്‍ മെ​സി​ക്കും 64-ാം മി​നി​റ്റി​ല്‍ യു​വ​ന്‍റ​സി​ന്‍റെ ഫെ​ഡ​റി​ക്കോ ബെ​ര്‍ നാ​ദേ​ഷി​ക്കും അ​വ​സ​രം ല​ഭി​ച്ചു. എ​ന്നാ​ല്‍, അ​ത് ഇ​രു​വ​രും ന​ഷ്ട​പ്പെ​ടു​ത്തി. 69-ാം മി​നി​റ്റി​ല്‍ യു​വെ​യു​ടെ നെ​ഞ്ചി​ല്‍ ഇ​ടി​ത്തീ​യാ​യി ബാ​ഴ്‌​സ​യു​ടെ മൂ​ന്നാ​മത്തയും മെ​സി​യു​ടെ ര​ണ്ടാ​മ​ത്തെ​യും ഗോ​ള്‍ വീ​ണു. ഒ​രു ഗോ​ളെ​ങ്കി​ലും തി​രി​ച്ച​ടി​ക്കാ​ന്‍ യു​വ​ന്‍റ​സ് ക​ഠി​ന​പ്ര​യ​ത്‌​നം ന​ട​ത്തി​യെ​ങ്കി​ലും ബാ​ഴ്‌​സയുടെ പ്ര​തി​രോ​ധം ത​ക​ര്‍ക്കാ​ന്‍ അ​വ​ര്‍ക്കാ​യി​ല്ല.

ബ​യേ​ണ്‍ 3, ആ​ന്‍ഡെ​ര്‍ലെ​ച്റ്റ് 0

ഗ്രൂ​പ്പ് ബി​യി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന് ഉ​ജ്വ​ല വി​ജ​യം. 11-ാം മി​നി​റ്റി​ല്‍ കും​സ് ചു​വ​പ്പു​കാ​ര്‍ഡ് ക​ണ്ട് പു​റ​ത്തു​പോ​യ​തി​നെ​ത്തു​ട​ര്‍ന്ന് 10 പേ​രു​മാ​യി ക​ളി​ച്ച ബെ​ല്‍ജി​യം ക്ല​ബ് ആ​ന്‍ഡെ​ര്‍ല​ച്റ്റി​നെ​തി​രേ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ള്‍ വി​ജ​യ​മാ​ണ് ബ​യേ​ണ്‍ സ്വ​ന്ത​മാ​ക്കി​യ​ത്. 12-ാം മി​നി​റ്റി​ല്‍ ലെ​വ​ന്‍ഡോ​വ്‌​സ്‌​കി​യു​ടെ പെ​നാ​ല്‍റ്റി​യി​ലൂ​ടെ മു​ന്നി​ലെ​ത്തി​യ ബ​യേ​ണി​നു വേ​ണ്ടി സ്പാ​നി​ഷ് താ​രം തി​യാ​ഗോ അ​ന്‍കാ​ന്‍റ​ര (65), ജോ​ഷ്വാ കി​മി​ഷ് (90) എ​ന്നി​വ​രും സ്‌​കോ​ര്‍ ചെ​യ്തു. പോ​യി​ന്‍റ് നി​ല​യി​ല്‍ പി​എ​സ്ജി​ക്കു പി​ന്നി​ല്‍ ര​ണ്ടാ​മ​താ​ണ് ബ​യേ​ണ്‍.

ഗ്രൂ​പ്പ് എ​യി​ല്‍ സി​എ​സ്‌​കെ​എ മോ​സ്‌​കോ ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളി​ന് ബെ​ന്‍ഫി​ക്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മോ​സ്‌​കോ ക്ല​ബ്ബി​നു വേ​ണ്ടി വി​റ്റീ​ഞ്ഞോ (63), സ​മ​ലെ​റ്റ്ഡി​നോ​വ് (71) എ​ന്നി​വ​ര്‍ സ്്‌​കോ​ര്‍ ചെ​യ്തു. 50-ാം മി​നി​റ്റി​ല്‍ സെ​ഫ​റോ​വി​ക്കി​ലൂ​ടെ ബെ​ന്‍ഫി​ക്ക​യാ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. ഗ്രൂ​പ്പ് സി​യി​ല്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് - എ​എ​സ് റോ​മ മ​ത്സ​രം ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു.


പാ​ണ്ഡ്യ​പ്പ​ട​യോ​ട്ടം
ഇ​ന്ത്യ​ന്‍ വം​ശ​ജ​ന്‍ കി​ക് ബോ​ക്‌​സിം​ഗി​നി​ടെ ഇ​ടി​യേ​റ്റു മ​രി​ച്ചു
സ്റ്റേ​ഡി​യ​ങ്ങ​ൾ ഇ​ന്നു ഫി​ഫ​യ്ക്കു കൈ​മാ​റും
സ്റ്റേ​ഡി​യ​ത്തി​ലെ വാ​യു​നി​ല​വാ​ര​ത്തി​ലും ഫി​ഫ​യ്ക്കു തൃ​പ്തി
ഭാരോദ്വഹനം: മൊറാദിക്കു ലോക റിക്കാര്‍ഡ്
ലിവറിനു ജയം
ബാ​ഴ്‌​സ​യ്ക്കു തു​ട​ര്‍ ജ​യം
‘ലെ​ഫ്റ്റ് ഔ​ട്ട് ’ ശ്രീ​ധ​ര​ൻ ഓ​ർ​മ​യാ​യി
ഓസ്ട്രേലിയൻ ബാസ്കറ്റ്ബോൾ ടീം ഇന്ത്യയിലേക്ക്
ക്രൈ​സ്റ്റ് ച​ല​ഞ്ച് ട്രോ​ഫി ബാ​സ്ക​റ്റ് ബോ​ൾ ഫൈ​ന​ൽ ഇ​ന്ന്
ദേ​ശീ​യ ഓ​പ്പ​ണ്‍ അ​ത്‌​ല​റ്റി​ക്‌​സ് ഇ​ന്നു മു​ത​ല്‍
പരന്പരയ്ക്കായി ഇന്ത്യ
നാ​ളെ​യു​ടെ താ​ര​ങ്ങ​ൾക്കൊപ്പം സെ​പ്പി
പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സും അൽഫോൻസയും ജേതാക്കൾ
ചെൽസിക്കും മാഞ്ചസ്റ്റർ ടീമുകൾക്കും ജയം
റ​യ​ൽ, അ​ത്‌​ല​റ്റി​ക്കോ​ വിജ​യിച്ചു
ഹാ​രീസും സ​ലൗ​ദി​നും പാ​ക് ടെ​സ്റ്റ് ടീ​മി​ൽ
ക്രൈസ്റ്റ് ട്രോഫി ബാസ്കറ്റ്: ക്രൈ​സ്റ്റ് സ്കൂൾ ഫൈ​ന​ലി​ൽ
ലോ​ക​ക​പ്പ് ചെ​സ്: ലെ ​വോ​ണും ഡിം​ഗ് ലി​റ​നും ഫൈ​ന​ലി​ൽ
ഇ​ന്‍റ​ര്‍ ​കൊളീജി​യ​റ്റ് വോ​ളി​: അ​ങ്ക​മാ​ലി ഡി​സ്റ്റ് ജേ​താ​ക്ക​ള്‍
സൗത്ത് സോണൽ ഗെയിംസ്-2017 കോട്ടയത്ത്
അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ കപ്പ് എത്തീ...
പാ​റ്റ് ക​മ്മി​ൻ​സ് ട്വ​ന്‍റി-20​ പരന്പരയ്ക്കി​ല്ല
സ്കൂ​ൾ കാ​യി​ക​മേ​ള തീ​യ​തി​ നീട്ടി
ഐ​എ​സ്എ​ൽ നാ​ലാം സീ​സ​ണ്‍ ഉ​ദ്ഘാ​ട​ന മ​ത്സ​രം;അ​ത്‌​ല​റ്റി​ക്കോ ഡി ​കോ​ൽ​ക്ക​ത്ത Vs​ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്
ശ്രീ​ശാ​ന്തി​ന്‍റെ വി​ല​ക്ക് നീ​ക്കി​യ​തി​നെ​തി​രേ അ​പ്പീ​ൽ
കുൽദീപിന് അഭിനന്ദനപ്രവാഹം
ചരിത്രത്തിൽ കുറിച്ചുവയ്ക്കപ്പെടുന്ന പ്രകടനം: ഹർഭജൻ
ജപ്പാൻ ഓപ്പൺ: ശ്രീ​കാ​ന്തും പ്ര​ണോ​യി​യും പു​റ​ത്ത്
ഈഡനിൽ ഇന്ത്യൻ ജയം 50 റൺസിന്, കുൽദീപ് യാദവിന് ഹാട്രിക്
ബിസിസിഐക്കു സുപ്രീംകോടതിയുടെ മുന്നറിയിപ്പ്
ക്രൈ​സ്റ്റ് ച​ല​ഞ്ച് ബാ​സ്ക​റ്റ് ഇ​ന്നു മു​ത​ൽ
ദേവീന്ദർ സിംഗ് കാംഗ് ‘ടോ​പ്പി​ല്‍’ ഇ​ല്ല
ലോ​​​ക​​​ക​​​പ്പ് ഇ​​ന്നു കൊ​​ച്ചി​​യി​​ൽ
കൊളംബിയ ആദ്യമെത്തി
സി​ന്ധു​വും സൈ​ന​യും പു​റ​ത്ത്
അലീനയ്ക്കു വെള്ളി
റ​യ​ല്‍ മാ​ഡ്രി​ഡ് ഞെ​ട്ടി
സ്ട്രിക്കോവ ക്വാർട്ടറിൽ
മഴപ്പേടിയില്‍ ഈഡന്‍
ആ​വേ​ശ​ക്കടലാകാൻ കൊ​ച്ചി; ക​പ്പ് നാ​ളെ എത്തും
ലാലിഗയിൽ ബാഴ്സയ്ക്കു തകർപ്പൻ ജയം
ജപ്പാൻ ഓപ്പൺ സൂപ്പർ സീരീസ് : സി​ന്ധു, സൈ​ന, ശ്രീ​കാ​ന്ത് മു​ന്നോ​ട്ട്
ധോണിക്ക് പദ്മഭൂഷൺ നൽകാൻ ബിസിസിഐ ശിപാർശ
വിൻഡീസിനു തോൽവി: ലങ്ക ലോകകപ്പിന്
ഇന്ത്യക്കു ജയം
അജയ്കുമാറിനും അർപീന്ദറിനും സ്വര്‍ണം
പി.​യു. ചി​ത്രയുടെ ഹ​ർ​ജി​: തു​ട​ർന​ട​പ​ടി​ക​ൾ ഹൈ​ക്കോ​ട​തി അ​വ​സാ​നി​പ്പി​ച്ചു
ഡോ. പ്രിൻസ് ടെക്നിക്കൽ കമ്മീഷണർ
സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ വടംവലി പരിഗണനയിൽ
LATEST NEWS
റഷ്യയിൽ ഭീകരാക്രമണം: മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
പി​റ​ന്നു​വീ​ണ് ആ​റു മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ കു​ഞ്ഞി​ന് ആ​ധാ​ര്‍ ന​മ്പ​ര്‍
ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ​യു​ടെ ജ​ന്മ​ദി​നം: യു​പി​യി​ൽ 100 ത​ട​വു​കാ​രെ വി​ട്ട​യ​യ്ക്കുന്നു
‘ഡ്യൂ​ക്ക് ഓ​ഫ് ബ​ക്കിം​ഗ്ഹാ​മി’​നെ 400 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ക​ണ്ടു​കി​ട്ടി
അ​ക്സ​ർ തി​രി​ച്ചെ​ത്തി; ജ​ഡേ​ജ പു​റ​ത്ത്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.