സെ​റീ​ന​യു​ടെ പെ​ണ്‍കു​ഞ്ഞ് ഇ​താ...
Wednesday, September 13, 2017 12:09 PM IST
ന്യൂ​യോ​ര്‍ക്ക്: സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​നു ജ​നി​ച്ച തന്‍റെ കു​ഞ്ഞി​ന്‍റെ ചി​ത്രം ടെ​ന്നീ​സ് വി​സ്മ​യം സെ​റീ​ന വി​ല്യം​സ് ട്വി​റ്റ​റി​ലൂ​ടെ ഷെ​യ​ര്‍ ചെ​യ്തു. ഒ​പ്പം കു​ഞ്ഞി​ന്‍റെ പേ​രും സെ​റീ​ന വെ​ളി​പ്പെ​ടു​ത്തി. അ​ല​ക്‌​സി​സ് ഒ​ളി​മ്പി​യ ഒ​ഹാ​നി​യ​ന്‍ ജൂ​ണി​യ​ര്‍ എ​ന്നാ​ണ് സെ​റീ​ന​യു​ടെ പെ​ണ്‍കു​ഞ്ഞി​ന്‍റെ പേ​ര്. മൂ​ന്നു കി​ലോ​യ്ക്ക് അ​ടു​ത്താ​ണ് കു​ഞ്ഞി​ന്‍റെ തൂ​ക്കം. പ്ര​സ​വ​ത്തി​ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച സെ​റീ​ന ആ​റു ദി​വ​സ​ത്തി​നു ശേ​ഷ​മാ​ണ് കു​ഞ്ഞി​നു ജ​ന്മം ന​ല്‍കി​യ​ത്.

പ്ര​സ​വം സ​ങ്കീ​ര്‍ണ​മാ​യി​രു​ന്നു​വെ​ന്നാ​ണ് മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍ട്ട്. എ​ന്നാ​ല്‍, എ​ന്താ​യി​രു​ന്നു സ​ങ്കീ​ര്‍ണ​ത എ​ന്ന് സെ​റീ​ന വ്യ​ക്ത​മാ​ക്കി​യി​ല്ല. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് താ​ന്‍ ഗ​ര്‍ഭി​ണി​യാ​ണെ​ന്ന വി​വ​രം സെ​റീ​ന പു​റം ലോ​ക​ത്തെ അ​റി​യി​ച്ച​ത്.


ക​ഴി​ഞ്ഞ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​നി​ടെ​യാ​ണ് ഗ​ര്‍ഭം ധ​രി​ച്ച​തെ​ന്നും അ​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. 23 ഗ്രാ​ന്‍സ്്‌​ലാ​മു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ സെ​റീ​ന 2018ല്‍ ​ടെ​ന്നീ​സ് കോ​ര്‍ട്ടി​ല്‍ മ​ട​ങ്ങി​യെ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.