നി​ഖി​ൽ ക​നേ​ത്ക​ർ ക്വാ​ർ​ട്ട​റി​ൽ
Wednesday, September 13, 2017 10:39 PM IST
കൊ​​​ച്ചി: ക​​​ട​​​വ​​​ന്ത്ര രാ​​​ജീ​​​വ്ഗാ​​​ന്ധി ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ലോ​​​ക സീ​​​നി​​​യ​​​ർ ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ നി​​​ഖി​​​ൽ ക​​​നേ​​​ത്ക​​​ർ ക്വാ​​​ർ​​​ട്ട​​​ർ ഫൈ​​​ന​​​ലി​​​ൽ ക​​​ട​​​ന്നു. 35 വ​​​യ​​​സി​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ലെ പ്രീ​​​ക്വാ​​​ർ​​​ട്ട​​​റി​​​ൽ സ്വി​​​റ്റ്സ​​​ർ​​​ല​​ൻ​​ഡി​​​ന്‍റെ ഒ​​​ളി​​​വ​​​ർ കോ​​​ളി​​​നെ​​​യാ​​​ണു നി​​​ഖി​​​ൽ തോ​​​ൽ​​​പ്പി​​​ച്ച​​​ത്. സ്കോ​​​ർ: 21-17, 21-18. ക്വാ​​​ർ​​​ട്ട​​​ർ ഫൈ​​​ന​​​ലി​​​ൽ ജ​​​ർ​​​മ​​​നി​​​യു​​​ടെ ഹെ​​​ൻ​​​ഡ്രി​​​ക് വെ​​​സ്റ്റെ​​​ർ​​​മേ​​​യ​​​റാ​​​ണു നി​​​ഖി​​​ലി​​​ന്‍റെ എ​​​തി​​​രാ​​​ളി. 2004ലെ ​​​ഒ​​​ളി​​​ന്പി​​​ക്സി​​​ൽ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു പ​​​ങ്കെ​​​ടു​​​ത്ത നി​​​ഖി​​​ൽ ഏ​​​ഴു വ​​​ർ​​​ഷ​​​ത്തി​​​നു​​ശേ​​​ഷ​​​മാ​​​ണ് അ​​​ന്താ​​​രാ​​​ഷ്ട്ര മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.


ഇ​​​തേ വി​​​ഭാ​​​ഗ​​​ത്തി​​​ലെ മ​​​റ്റൊ​​​രു മ​​​ത്സ​​​ര​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ അ​​​ബി​​​ൻ ശ്യാം ​​​ഗു​​​പ്ത ഹം​​​ഗ​​​റി​​​യു​​​ടെ ക്രി​​​സ്റ്റോ​​​ഫ് ഹൊ​​​ർ​​​വാ​​​ത്തി​​​നെ 21-18, 21-19 എ​​​ന്ന സ്കോ​​​റി​​​ന് തോ​​​ൽ​​​പ്പി​​​ച്ചു. അ​​​ടു​​​ത്ത റൗ​​​ണ്ടി​​​ൽ ടോ​​​പ് സീ​​​ഡും നി​​​ല​​​വി​​​ലെ ചാ​​​ന്പ്യ​​​നു​​​മാ​​​യ റ​​​ഷ്യ​​​യു​​​ടെ സ്റ്റാ​​​ൻ​​​സ്ലാ​​​വ് പു​​​കോ​​​വാ​​​ണ് എ​​​ബി​​​ൻ ശ്യാ​​​മി​​​ന്‍റെ എ​​​തി​​​രാ​​​ളി.