കൊ​റി​യ സൂ​പ്പ​ര്‍ സീ​രീ​സ് ഇ​ന്നു മു​ത​ല്‍: സി​ന്ധു പ്ര​തീ​ക്ഷ
Tuesday, September 12, 2017 11:58 AM IST
സി​യൂ​ള്‍: കൊ​റി​യ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ന് ഇ​ന്നു തു​ട​ക്കം. ഇ​ന്ത്യ​ന്‍ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​ക​ള​ത്ര​യും സൂ​പ്പ​ര്‍ താ​രം പി.​വി.​സി​ന്ധു​വി​നെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്. ഇ​ന്ത്യ​ന്‍ വ​നി​താ ബാ​ഡ്മി​ന്‍റ​ണി​ലെ മ​റ്റൊ​രു മി​ന്നും താ​ര​മാ​യ സൈ​ന നെ​ഹ്‌വാ​ളും, പു​രു​ഷ സിം​ഗി​ള്‍സി​ല്‍ നി​ന്ന് കെ. ​ശ്രീ​കാ​ന്തും വി​ട്ടു​നി​ല്‍ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് മെ​ഡ​ല്‍പ്ര​തീ​ക്ഷ​ക​ളു​ടെ ക​ണ്ണു​ക​ള്‍ സി​ന്ധു​വി​ലേ​ക്ക് ചു​രു​ങ്ങി​യ​ത്.


അ​ടു​ത്ത ആ​ഴ്ച ആ​രം​ഭി​ക്കു​ന്ന ജ​പ്പാ​ന്‍ ഓ​പ്പ​ണി​നു മു​ന്നോ​ടി​യാ​യു​ള്ള പ​രീ​ശീ​ല​ന​ത്തി​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നാ​യാ​ണ് സൈ​ന​യും ശ്രീ​കാ​ന്തും കൊ​റി​യ സൂ​പ്പ​ര്‍ സീ​രീ​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. എ​സ്‌​കെ ഹാ​ന്‍ഡ്‌​ബോ​ള്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഹോ​ങ്കോം​ഗ് താ​രം ചെ​യും​ഗ് നാം​ഗ് യീ​യു​മാ​യാ​ണ് സി​ന്ധു​വി​ന്‍റെ ആ​ദ്യ​മ​ത്സ​രം.