യു​ണൈ​റ്റ​ഡി​നു സ​മ​നി​ല, ടോ​ട്ട​ന​ത്തി​നു ജ​യം
Sunday, September 10, 2017 11:06 AM IST
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന് സ​മ​നി​ല. എ​വേ മ​ത്സ​ര​ത്തി​ല്‍ സ്‌​റ്റോ​ക് സി​റ്റി​യാ​ണ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നെ 2-2ന് ​സ​മ​നി​ല​യി​ല്‍ കു​ടു​ക്കി​യ​ത്. ടോ​ട്ട​നം എ​വ​ര്‍ട്ട​ന്‍റെ ഗു​ഡി​സ​ണ്‍ പാ​ര്‍ക്കി​ല്‍ 3-0ന് ​ജ​യി​ച്ചു.

മൂ​ന്നു തു​ട​ര്‍ജ​യ​ങ്ങ​ളു​മാ​യി പ്രീ​മി​യ​ര്‍ ലീ​ഗ് തു​ട​ങ്ങി​യ യു​ണൈ​റ്റ​ഡ് മു​ന്നി​ല്‍നി​ന്ന​ശേ​ഷ​മാ​ണ് സ​മ​നി​ല വ​ഴ​ങ്ങി​യ​ത്. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ല്‍ ര​ണ്ടാം പ​കു​തി​യി​ല്‍ റൊ​മേ​ലു ലു​ക്കാ​ക്കു​വി​ലൂ​ടെ യു​ണൈ​റ്റ​ഡ് മു​ന്നി​ലെ​ത്തി​യ​താ​ണ്. എ​ന്നാ​ല്‍, എ​റി​ക് മോ​ട്ടിം​ഗ് ഹെ​ഡ​റി​ലൂ​ടെ നേ​ടി​യ ര​ണ്ടാം ഗോ​ള്‍ യു​ണൈ​റ്റ​ഡി​ന്‍റെ വി​ജ​യ​ക്കുതി​പ്പ് അ​വ​സാ​നി​പ്പി​ച്ചു.

സ്വ​ന്തം കാ​ണി​ക​ളു​ടെ ആ​വേ​ശ​ത്തി​ല്‍ സ്റ്റോ​ക് സി​റ്റി​യാ​ണ് ആ​ദ്യം മു​ന്നേ​റ്റം ന​ട​ത്തി​യ​ത്. അ​പ​ക​ടം മ​ണ​ത്ത യു​ണൈ​റ്റ​ഡ് വേ​ഗം ത​ന്നെ മ​ത്സ​ര​ത്തി​ലേ​ക്കു ക​ട​ന്നു. ലു​ക്കാ​ക്കു​വി​നു ല​ഭി​ച്ച അ​വ​സ​രം കൃ​ത്യ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​യി​ല്ല. ഇ​തി​നു​ശേ​ഷം യു​ണൈ​റ്റ​ഡി​ന് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച സെ​റ്റ്പീ​സു​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​യി​ല്ല. സ്‌​റ്റോ​ക് സി​റ്റി താ​ര​ങ്ങ​ള്‍ യു​ണൈ​റ്റ​ഡ് ബോ​ക്‌​സി​ലേ​ക്കു ക​യ​റി ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ങ്കി​ലും ഗോ​ള്‍കീ​പ്പ​ര്‍ ഡേ​വി​ഡ് ഡി ​ഗി​യ​യു​ടെ ര​ക്ഷ​പ്പെ​ടു​ത്ത​ലു​ക​ള്‍ തു​ണ​യാ​യി. ആ​ദ്യ​പ​കു​തി അ​വ​സാ​നി​ക്കാ​ന്‍ ര​ണ്ടു മി​നി​റ്റു​ള്ള​പ്പോ​ള്‍ ചൗ​പോ മോ​ട്ടിം​ഗ് ഹോം ​ടീ​മി​നെ മു​ന്നി​ലെ​ത്തി​ച്ചു.


സ്‌​റ്റോ​ക്കി​ന്‍റെ ലീ​ഡി​ന് അ​ധി​കം ആ​യു​സി​ല്ലാ​യി​രു​ന്നു. ര​ണ്ടു മി​നി​റ്റു​ള്ളി​ല്‍ യു​ണൈ​റ്റ​ഡ് സ​മ​നി​ല പി​ടി​ച്ചു. പോ​ള്‍ പോ​ഗ്ബ​യു​ടെ ഹെ​ഡ​റി​ല്‍നി​ന്ന് മാ​ര്‍ക്ക​സ് റ​ഷ്ഫ​ര്‍ഡ് വ​ല കു​ലു​ക്കി. ര​ണ്ടാം പ​കു​തി​യും ആ​ദ്യ പ​കു​തി​പോ​ലെ ആ​ക്ര​മ​ണ​പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ള്‍ നി​റ​ഞ്ഞ​താ​യി​രു​ന്നു. 57-ാം മി​നി​റ്റി​ല്‍ ലു​ക്കാ​ക്കു യു​ണൈ​റ്റ​ഡി​നെ മു​ന്നി​ലെ​ത്തി​ച്ചു. ബെ​ല്‍ജി​യ​ന്‍ സ്‌​ട്രൈ​ക്ക​റു​ടെ ആ​ദ്യ ഷോ​ട്ട് ജാ​ക് ബ​ട്‌​ലാ​ന്‍ഡ് ബ്ലോ​ക് ചെ​യ്‌​തെ​ങ്കി​ലും കൈ​പ്പി​ടി​യി​ല്‍ ഒ​രു​തു​ക്കാ​നാ​യി​ല്ല. കൈ​യി​ല്‍നി​ന്നു വ​ഴു​തി​യ പ​ന്ത് ലു​ക്കാ​ക്കു വ​ല​യി​ലെ​ത്തി​ച്ചു. ആ​റു മി​നി​റ്റി​ലു​ള്ളി​ല്‍ ചൗ​പോ മോ​ട്ടിം​ഗി​ന്‍റെ ഹെ​ഡ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ വ​ല ഒ​രി​ക്ക​ല്‍ക്കൂ​ടി ച​ലി​പ്പി​ച്ചു.
നാലു കളികളിൽനിന്ന് 10 പോയിന്‍റ് നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡാണ് ലീഗിൽ തലപ്പത്ത്. അത്ര തന്നെ പോയിന്‍റുള്ള സിറ്റിയാണ് രണ്ടാമത്.