ബ​യേ​ണി​നു തോ​ല്‍വി
Sunday, September 10, 2017 11:06 AM IST
ഹോ​ഫ​ന്‍ഹീം: ബു​ണ്ട​സ് ലി​ഗ​യി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന് ഞെ​ട്ടി​ക്കു​ന്ന തോ​ല്‍വി. എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു ഹോ​ഫ​ന്‍ഹിം ബ​യേ​ണി​നെ ത​ക​ര്‍ത്തു. മാ​ര്‍ക് യു​ത്തി​ന്‍റെ ഇ​ര​ട്ട ഗോ​ളാ​ണ് ബ​യേ​ണി​ന്‍റെ ക​ഥ​ക​ഴി​ച്ച​ത്. അ​ടു​ത്ത​യാ​ഴ്ച ചാ​മ്പ്യ​ന്‍സ് ലീ​ഗി​ന് ഒ​രു​ങ്ങു​ന്ന ബ​യേ​ണ്‍ ടീ​മി​ല്‍ മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇ​റ​ങ്ങി​യ​ത്.


തു​ട​ക്ക​ത്തി​ല്‍ ബ​യേ​ണി​ന്‍റെ റോ​ബ​ര്‍ട്ട് ലെ​വ​ന്‍ഡോ​വ്‌​സ്‌​കി​യു​ടെ വ​ല ല​ക്ഷ്യ​മാ​ക്കി​വി​ട്ട പ​ന്ത് ബാ​റി​നു മു​ക​ളി​ലൂ​ടെ പ​റ​ന്നു. 27-ാം മി​നി​റ്റി​ല്‍ വേ​ഗ​മെ​ടു​ത്ത ത്രോ​യി​ല്‍നി​ന്ന് യു​ത്ത് ബ​യേ​ണ്‍ വ​ല കു​ലു​ക്കി. ര​ണ്ടാം പ​കു​തി തു​ട​ങ്ങി അ​ഞ്ചു മി​നി​റ്റാ​യ​പ്പോ​ള്‍ യു​ത്ത് ര​ണ്ടാം ഗോ​ളും നേ​ടി ഹോ​ഫ​ന്‍ഹീ​മി​ന്‍റെ ജ​യം ഉ​റ​പ്പി​ച്ചു.