റയലിനു സമനില
Saturday, September 9, 2017 11:30 AM IST
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലീ​ഗി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​ന് ല​ാവന്‍റെയു​ടെ സ​മ​നി​ല​പ്പൂ​ട്ട്. റ​യ​ലി​ന്‍റെ ഹോം ​ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഇ​രു​ടീ​മും ഓ​രോ ഗോ​ള്‍ നേ​ടി​യാ​ണ് സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞ​ത്

.വി​ജ​യ​പ്ര​തീ​ക്ഷ​യു​മാ​യി​റ​ങ്ങി​യ റ​യ​ലി​നെ ഞെ​ട്ടി​ച്ച് ലാവന്‍റെ​യാ​ണ് ആ​ദ്യം ലീ​ഡെ​ടു​ത്ത​ത്. 12 ാം മി​നി​റ്റി​ല്‍ ലോ​പ​സ് അ​ല്‍വാ​ര​സി​ലൂ​ടെ ലാവന്‍റെ മു​ന്നി​ലെ​ത്തി. എ​ന്നാ​ല്‍ 36 മി​നി​റ്റി​ല്‍ ലൂ​ക്കാ​സ് വാ​സ്ഗ​സി​ലൂ​ടെ റ​യ​ല്‍ സ​മ​നി​ല​പി​ടി​ച്ചു. ര​ണ്ടാം പ​കു​തി​യി​ല്‍ ജ​യ​ത്തി​നാ​യി റ​യ​ല്‍ ആ​ഞ്ഞു​പി​ടി​ച്ചെ​ങ്കി​ലും ല​ാവന്‍റെ പ്ര​തി​രോ​ധം ഇ​ള​ക്കാ​നാ​യി​ല്ല. 89 ാം മി​നി​റ്റി​ല്‍ മാ​ര്‍സ​ലോ ചു​വ​പ്പ് കാ​ര്‍ഡ് ല​ഭി​ച്ച് പു​റ​ത്തു​പോ​യ​തും റ​യ​ലി​ന് തി​രി​ച്ച​ടി​യാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.