ബിസിസിഐക്കു പുതിയ ഭരണഘടന വേണം: കോടതി
Wednesday, August 23, 2017 11:20 AM IST
ന്യൂ​ഡ​ൽ​ഹി: ബി​സി​സി​ഐ​യ്ക്ക് പു​തി​യ ഭ​ര​ണ​ഘ​ട​ന ത​യാ​റാ​ക്ക​ണ​മെ​ന്നു സു​പ്രീം​കോ​ട​തി. കോ​ട​തി നി​യോ​ഗി​ച്ച മു​ൻ സി​എ​ജി വി​നോ​ദ് റാ​യ് അ​ദ്ധ്യ​ക്ഷ​നാ​യ ഇ​ട​ക്കാ​ല ഭ​ര​ണ​സ​മി​തി​യാ​ണു ഭ​ര​ണ​ഘ​ട​ന ത​യ്യാ​റാ​ക്കേ​ണ്ട​തെ​ന്ന് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ദ്ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.

ജ​സ്റ്റീ​സ് ലോ​ധ​സ​മി​തി ശിപാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്കാ​ത്ത ബി.​സി.​സി.​ഐ ഭാ​ര​വാ​ഹി​ക​ൾ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​യ്ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ബി​സി​സി​ഐ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് സി.​കെ. ഖ​ന്ന, സെ​ക്ര​ട്ട​റി അ​മി​താ​ഭ് ചൗ​ധ​രി, ട്ര​ഷ​റ​ർ അ​നി​രു​ദ്ധ ചൗ​ധ​രി എ​ന്നി​വ​ർ​ക്കാ​ണ് നോ​ട്ടീ​സ്. ലോ​ധ സ​മി​തി ശിപാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്കാ​ത്ത​തി​ന് അ​മി​താ​ഭ് ചൗ​ധ​രി​ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് നോ​ട്ടീ​സ് അ​യ​യ്ക്കാ​നും ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.


കേ​സ് സെ​പ്തം​ബ​ർ 19ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്പോ​ൾ അ​മി​താ​ഭ് നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശ​മു​ണ്ട്. ജ​സ്റ്റീ​സ് ലോ​ധ സ​മി​തി ശിപാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ജൂ​ലൈ 24ന് ​സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ലെ ഒ​രു വ​രി പോ​ലും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ലെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മു​ഴു​വ​ൻ ഭാ​ര​വാ​ഹി​ക​ളെ​യും പ​രി​ച്ചു​വി​ട​ണ​മെ​ന്നും ഇ​ട​ക്കാ​ല ഭ​ര​ണ​സ​മി​തി നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.