ചെസ്: ദീപന്‍ ചക്രവര്‍ത്തി ചാമ്പ്യന്‍
Wednesday, August 23, 2017 11:20 AM IST
അ​ഹ​മ്മ​ദ​ബാ​ദി​ല്‍ ന​ട​ന്ന ദേ​ശീ​യ ച​ല​ഞ്ചേ​ഴ്‌​സ് ചെ​സ് ടൂ​ര്‍ണ്ണ​മെ​ന്‍റി​ല്‍ 12 റൗ​ണ്ടു വ​രെ ലീ​ഡു ചെ​യ്തി​രു​ന്ന റെ​യി​ല്‍വേ​യു​ടെ താ​രം സ്വ​പ്നി​ല്‍ എ​സ്. ദോപ​ദെ​യെ ഫൈ​ന​ല്‍ റൗ​ണ്ടി​ല്‍ ഒ​രു പൊ​രി​ഞ്ഞ പോ​രാ​ട്ട​ത്തി​ലൂ​ടെ എ​ഴു​പ​ത്തി​യ​ഞ്ചാം നീ​ക്ക​ത്തി​ല്‍ റെ​യി​ല്‍വേ​യു​ടെ ത​ന്നെ താ​രം ദീ​പ​ന്‍ ച ​ക്ര​വ​ര്‍ത്തി പ​രാ​ജ​യ​പ്പെ​ടു​ത്തി പ​ത്ത​ര പോ​യി​ന്‍റ് നേ​ടി ചാ​മ്പ്യ​നാ​യി. പ​ത്തു പോ​യി​ന്‍റ് മു​ന്‍ റൗ​ണ്ടി​ല്‍ ത​ന്നെ ഉ​ണ്ടാ​യാ​രു​ന്ന സ്വ​പ്നി​ല്‍ ദോ​പ​ദെ​യ്ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. ര​ണ്ടാം ബോ​ര്‍ഡി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ദേ​ബാ​ശി​ഷ് ദാ​സും ആ​ർ. ആ​ർ. ല​ഷ്മ​ണ​നും മി​നി​റ്റു​ക​ള്‍ക്ക​കം 15 നീ​ക്ക​ങ്ങ​ളി​ല്‍ പോ​യി​ന്‍റ് പ​ങ്ക​വ​ച്ച് ഒ​ന്‍പ​ത​ര വീ​ത​മാ​ക്കി ദേ​ശീ​യ പ്രീ​മി​യ​ര്‍ ചെ​സി​ലേക്ക് ​യോ​ഗ്യ​ത നേ​ടി. തു​ട​ര്‍ന്നു​ള്ള ആ​റു ബോ​ര്‍ഡു​ക​ളി​ല്‍ എ​ട്ട​ര പോ​യി​ന്‍റു​കാ​ര്‍ ത​മ്മി​ല്‍ ഉ​ഗ്ര​പോ​രാ​ട്ട​മാ​ണ് ന​ട​ന്ന​ത്. അ​തി​ല്‍ ഒ​രു ബോ​ര്‍ഡി​ല്‍ മാ​ത്രം സ​മ​നി​ല വ​ന്നു. ബാ​ക്കി അ​ഞ്ചു ബോ​ര്‍ഡു​ക​ളി​ല്‍ ജ​യി​ച്ച് ഒ​ന്‍പ​ത​ര പോ​യി​ന്‍റ് നേ​ടി​യ​വ​ര്‍ക്കെ​ല്ലാം പ്രീ​മി​യ​ര്‍ ചെ​സി​ലേ​ക്ക് യോ​ഗ്യ​ത ല​ഭി​ച്ചു. മ​ല​യാ​ളി താ​രം എ​സ്.​എ​ൽ. നാ​രാ​യ​ണ​ന്‍ മേ​രി ആ​ന്‍ ഗോ​മ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഏ​ഴാം സ്ഥാ​ന​ത്തെ​ത്തി പ്രീ​മി​യ​ര്‍ ചെ​സി​ല്‍ ക​ളി​ക്കാ​ന്‍ അ​ര്‍ഹ​ത നേ​ടി​യി​ട്ടു​ണ്ട്. ഹി​മാ​ന്‍ഷു ശ​ര്‍മ ല​ളി​ത് ബാ​ബു, അ​ഭി​ജി​ത് കു​ണ്ടെ, നി​തി​ന്‍ എ​ന്നി​വ​രാ​ണ് യോ​ഗ്യ​ത നേ​ടി​യ മ​റ്റു ക​ളി​ക്കാ​ര്‍. ഈ ​ഒ​ന്‍പ​തു പേ​രും മു​ന്‍ വ​ര്‍ഷ​ത്തെ ദേ​ശീ​യ ചാ​മ്പ്യ​ന്‍ മു​ര​ളി കാ​ര്‍ത്തി​കേ​യ​നും 2650 നു ​മു​ക​ളി​ല്‍ റേ​റ്റിം​ഗ് ഉ​ള്ള നാ​ല് ഇ​ന്ത്യ​ന്‍ ടോ​പ്പ് ക​ളി​ക്കാ​രും ചേ​ര്‍ന്ന 14 പേ​രാ​ണ് ദേ​ശീ​യ പ്രീ​മി​യ​ര്‍ ചെ​സ് ക​ളി​ക്കു​ന്ന​ത്. റെ​യി​ല്‍വേ​യ്ക്കു​വേ​ണ്ടി ക​ളി​ച്ച മ​ല​യാ​ളി താ​രം കെ.​ര​ത്നാ​ക​ര​ന്‍ എ​ട്ടു പോ​യി​ന്‍റ് നേ​ടി.​


ടി.​കെ.​ജോ​സ​ഫ് പ്ര​വി​ത്താ​നം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.