റൂ​ണി​ക്ക് 200
റൂ​ണി​ക്ക് 200
Tuesday, August 22, 2017 11:18 AM IST
ലണ്ടൻ: വെ​യ്ന്‍ റൂ​ണി​യു​ടെ ഇ​രു​ന്നൂറാം പ്രീ​മി​യ​ര്‍ ലീ​ഗ് ഗോ​ളി​ന് എ​ത്തി​ഹാ​ദ് സ്‌​റ്റേ​ഡി​യം സാ​ക്ഷി​യാ​യി. പ​ക്ഷേ റൂ​ണി​യു​ടെ നേ​ട്ടം എ​തി​രാ​ളി​ക​ളാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യെ ത​ക​ർ​ക്കാ​ൻ പോ​ന്ന​താ​യി​രു​ന്നി​ല്ല. റൂ​ണി​യു​ടെ ഉ​ജ്വ​ല​ഗോ​ളി​ല്‍ മ​ത്സ​രം 1-1 സ​മ​നി​ല​യി​ല്‍.

പ​കു​തി​സ​മ​യ​ത്തി​നു പ​ത്തു മി​നി​റ്റു മു​മ്പാ​യി​രു​ന്നു റൂ​ണി പ്രീ​മി​യ​ര്‍ ലീ​ഗി​ലെ ഡ​ബി​ള്‍ സെ​ഞ്ചു​റി തി​ക​ച്ച​ത്. 1-0 എ​ന്ന അ​പൂ​ര്‍വവി​ജ​യം സ്വ​പ്്‌​നം ക​ണ്ട എ​വ​ര്‍ട്ട​ണി​നു​മേ​ല്‍ റ​ഹീ​മി​ന്‍റെ ഗോ​ള്‍ ഇ​ടി​മി​ന്ന​ല്‍ പോ​ലെ​യാ​യി.

കാ​ല്‍വ​ര്‍ട്ടു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തി​ന് മ​ഞ്ഞ​ക്കാ​ര്‍ഡ് കി​ട്ടി​യ കൈ​ല്‍വാ​ക്ക​റി​നെ ര​ണ്ടാം പ​കു​തി മു​ഴു​വ​നും പു​റ​ത്തി​രു​ത്തി​യാ​യി​രു​ന്നു മാ​ഞ്ച​സ്റ്റ​റി​ന്‍റെ ക​ളി. 82-ാം മി​നി​റ്റി​ലാ​ണ് ഇ​ടി​ത്തീ പോ​ലെ സ​മ​നി​ല ഗോ​ള്‍ പി​റ​ന്ന​ത്. ഇ​തോ​ടെ തോ​ല്‍പ്പി​ക്കാ​നാ​കാ​ത്ത ടീം ​എ​ന്ന സ​ല്‍പ്പേ​ര് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി അ​ന്വ​ര്‍ഥ​മാ​ക്കി.


ഭാ​ഗ്യ​വും നി​ര്‍ഭാ​ഗ്യ​വും ഇ​രു​ടീ​മു​ക​ള്‍ക്കും മാ​റി​മ​റി​ഞ്ഞു വന്നു​കൊ​ണ്ടി​രു​ന്ന മ​ത്സ​ര​മാ​യി​രു​ന്നു എ​ത്തി​ഹാ​ദി​ല്‍ ന​ട​ന്ന​ത്.

ര​ണ്ടു ത​വ​ണ മ​ഞ്ഞ​ക്കാ​ര്‍ഡ് ക​ണ്ട വാ​ക്ക​റി​നെ ന​ഷ്ട​പ്പെ​ട്ട​തോ​ടെ സി​റ്റി​ക്ക് അ​ല്പം താ​ളം തെ​റ്റി​യ​തു പോ​ലെ​യാ​യി​രു​ന്നു. വൈ​കാ​തെ ത​ന്നെ സി​റ്റി വീ​ണ്ടും നി​യ​ന്ത്ര​ണം വീ​ണ്ടെ​ടു​ത്തു.​ജോ​ര്‍ദാ​ന്‍ പി​ക്‌​ഫോ​ര്‍ഡി​നെ ക​ള​ത്തി​ലി​റ​ക്കി​യെ​ങ്കി​ലും എ​വ​ര്‍ട്ട​ണ്‍ ഗോ​ളി​യു​ടെ വീ​ര്യ​ത്തി​നു മു​ന്നി​ല്‍ കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യാ​നാ​യി​ല്ല. റൂ​ണി ഇ​തു​വ​രെ മാ​ഞ്ച​സ്റ്റ​റി​നെ​തി​രെ ഒ​മ്പ​ത് ഗോ​ളു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്.

അ​ല​ന്‍ ഷി​യ​റ​റി​നു ശേ​ഷം 200 ക​ട​ക്കു​ന്ന ഇം​ഗ്ലീ​ഷ് താ​ര​മാ​ണ് റൂ​ണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.