ലോ​ക​ക​പ്പ് ഇ​ന്ത്യാ ഗേ​റ്റി​ല്‍
ലോ​ക​ക​പ്പ് ഇ​ന്ത്യാ ഗേ​റ്റി​ല്‍
Monday, August 21, 2017 11:38 AM IST
ന്യൂ​ഡ​ല്‍ഹി: അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ട്രോ​ഫി ഇന്ത്യാ ​ഗേ​റ്റി​ല്‍ പ്ര​ദ​ര്‍ശ​ന​ത്തി​നെ​ത്തി. ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ള്‍ ട്രോ​ഫി കാ​ണാ​നെ​ത്തി. ശ​നി​യാ​ഴ്ച മേ​ജ​ര്‍ ധ്യാ​ന്‍ച​ന്ദ് സ്റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ങ്ങി​യ പ്ര​യാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ട്രോ​ഫി ഇ​ന്ത്യാ ഗേ​റ്റി​ലും എ​ത്തി​യ​ത്. ടൂ​ര്‍ണ​മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഹാ​വി​യ​ര്‍ സെ​പ്പി​യും പ്രാ​ദേ​ശി​ക സം​ഘാ​ട​ക​രും ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു. ര​ണ്ടു ല​ക്ഷം ജ​ന​ങ്ങ​ള്‍ക്കാ​ണ് ട്രോ​ഫി കാ​ണാ​നു​ള്ള അ​വ​സ​രം ല​ഭി​ച്ച​ത്. ഓ​ഗ​സ്റ്റ് 26നും 27​നും ട്രോ​ഫി ഗോ​ഹ​ട്ടി​യി​ല്‍ പ്ര​ദ​ര്‍ശ​ന​ത്തി​നെ​ത്തും. ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന ആ​റു വേ​ദി​ക​ളി​ലും ട്രോ​ഫി എ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.