എലിസബത്ത് സൂസന് മൂന്നു സ്വർണം
Monday, August 21, 2017 11:38 AM IST
കൊ​ച്ചി: ലോ​ക പോ​ലീ​സ് കാ​യി​ക മേ​ള​യി​ല്‍ കേ​ര​ള പോ​ലീ​സി​ന്‍റെ അ​ഭി​മാ​ന​മാ​യി ഷൂ​ട്ടിം​ഗ് താ​രം എ​ലി​സ​ബ​ത് സൂ​സ​ന്‍ കോ​ശി. ലോ​സ് ആ​ഞ്ച​ല​സി​ല്‍ ന​ട​ന്ന കാ​യി​ക​മേ​ള​യി​ല്‍ ര​ണ്ട് വ്യ​ക്തി​ഗ​ത സ്വ​ര്‍ണ​മ​ട​ക്കം നാ​ല് മെ​ഡ​ലു​ക​ള്‍ ഇ​ന്ത്യ​ക്കാ​യി എ​ലി​സ​ബ​ത്ത് നേ​ടി. അ​ടു​ത്ത വ​ര്‍ഷം ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലും കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ലും പ്ര​ക​ട​നം ആ​വ​ര്‍ത്തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് താ​രം. കേ​ര​ള പോ​ലീ​സി​ല്‍ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച​തി​ന് ശേ​ഷം എ​ലി​സ​ബ​ത്ത് സൂ​സ​ന്‍കോ​ശി തോ​ക്കെ​ടു​ത്ത ആ​ദ്യ അ​ന്താ​രാ​ഷ്‌ട്ര​മ​ത്സ​ര​മാ​യി​രു​ന്നു ഇ​വി​ടെ ന​ട​ന്ന​ത്. മേ​ള​യി​ല്‍ അ​മേ​രി​ക്ക​യ്ക്കു പി​ന്നി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​യി​രു​ന്നു ഇ​ന്ത്യ. 61 മെ​ഡ​ലു​ക​ളാ​ണ് ഷൂ​ട്ടിം​ഗ് താ​ര​ങ്ങ​ള്‍ വാ​രി​യ​ത്. അ​മ്പ​ത് മീ​റ്റ​ര്‍ ത്രീ ​പൊ​സി​ഷ​ന്‍, പ​ത്ത് മീ​റ്റ​ര്‍ എ​യ​ര്‍ റൈ​ഫി​ള്‍സ് എ​ന്നി​വ​യി​ല്‍ വ്യ​ക്തി​ഗ​ത സ്വ​ണ​വും ടീ​മി​ന​ത്തി​ലെ സ്വ​ർ​ണ​വും വെ​ങ്ക​ല​വും അ​ട​ക്കം നാ​ലു മെ​ഡ​ലു​ക​ള്‍ എ​ലി​സ​ബ​ത്ത് നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.