ആ​വേ​ശ​മായി വി​ദ്യാ​ര്‍ഥി​ക​ളു​ടെ മി​ഷ​ന്‍ ഇ​ല​വ​ന്‍ മി​ല്യ​ണ്‍
ആ​വേ​ശ​മായി വി​ദ്യാ​ര്‍ഥി​ക​ളു​ടെ മി​ഷ​ന്‍ ഇ​ല​വ​ന്‍ മി​ല്യ​ണ്‍
Sunday, August 20, 2017 10:36 AM IST
കൊ​ച്ചി : ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പ് ഫു​ട്ബോ​ള്‍ ആ​വേ​ശ​ത്തി​ലേ​ക്ക് കൊ​ച്ചി​യി​ലെ വി​ദ്യാ​ര്‍ഥി സ​മൂ​ഹം ഉ​ണ​രു​ന്നു. ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി വി​ദ്യാ​ര്‍ഥി​ക​ളി​ല്‍ ഫു​ട്ബോ​ള്‍ ആ​വേ​ശം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മി​ഷ​ന്‍ ഇ​ല​വ​ന്‍ മി​ല്യ​ണ്‍ പ​രി​പാ​ടി​ക്ക് എ​റ​ണാ​കു​ളം കി​ഴ​ക്ക​മ്പ​ല​ത്ത് തു​ട​ക്കം.

കി​ഴ​ക്ക​മ്പ​ലം സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​്കൂ​ളി​ലെ 1200 ഓ​ളം വി​ദ്യാ​ര്‍ഥി​ക​ളാ​ണ് ശ​നി​യാ​ഴ്ച കൊ​ച്ചി​യി​ലെ ആ​ദ്യ മി​ഷ​ന്‍ ഇ​ല​വ​ന്‍ മി​ല്യ​ണി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ കൈ​കോ​ര്‍ത്ത​ത്. സ്‌​കൂള്‍ മൈ​താ​ന​ത്ത് കു​ട്ടി ഫു​ട്ബോ​ള്‍ താ​ര​ങ്ങ​ളു​ടെ സ്‌​ക്കി​ല്‍ പെ​ര്‍ഫോ​മ​ന്‍സ് , നാ​സി​ക്ഡോ​ല്‍ മ്യൂ​സി​ക് , അ​തി​ഥി​ക​ളു​ടെ പെ​നാ​ല്‍ട്ടി ഷൂ​ട്ടൗ​ട്ട് , ഇ​ന്ത്യ​യു​ടെ ഭൂ​പ​ടം തീ​ര്‍ക്ക​ല്‍ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി. മി​ഷ​ന്‍ ഇ​ല​വ​ന്‍ മി​ല്യ​ണ്‍ ബാ​ന​റും ഉ​യ​ര്‍ത്തി. സ്‌​്കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ.​അ​ല​ക്സ് കാ​ട്ടേ​ഴ​ത്ത് ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. ഐ​എ​സ്എ​ല്‍ ഫു​ട്ബോ​ള്‍ ക​മ​ന്‍റേ​റ്റ​റും ഫി​ഫ ലോ​ക​ക​പ്പ് കൊ​ച്ചി മീ​ഡി​യ ഓ​ഫീ​സ​റു​മാ​യ ഷൈ​ജു ദാ​മോ​ദ​ര​ന്‍ അ​ണ്ട​ര്‍-17 ലോ​ക​ക​പ്പി​നെ​ക്കു​റി​ച്ച് വി​വ​ര​ണം ന​ല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.