റാഫേൽ നദാൽ വീണ്ടും ഒന്നാമത്
റാഫേൽ നദാൽ വീണ്ടും ഒന്നാമത്
Saturday, August 19, 2017 11:27 AM IST
സി​ന്‍സി​നാ​റ്റി: സ്പാ​നി​ഷ് താ​രം റാഫേൽ ന​ദാ​ല്‍ ടെന്നീസ് ലോ​ക​റാ​ങ്കിം​ഗി​ല്‍ വീ​ണ്ടും ഒ​ന്നാ​മ​ത്. മൂ​ന്നു വ​ര്‍ഷ​ത്തി​നു ശേ​ഷ​മാ​ണ് ന​ദാ​ല്‍ ഒ​ന്നാ​മ​നാ​കു​ന്ന​ത്. തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​ല്‍ രാ​ജ്യം ഞെ​ട്ടി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ത​നി​ക്കു​ണ്ടാ​യ നേ​ട്ട​ത്തി​ല്‍ സ​ന്തോ​ഷി​ക്കാ​നാ​കു​ന്നി​ല്ല എ​ന്ന് ന​ദാ​ല്‍ പ​റ​ഞ്ഞു. യു ​എ​സ് ഓ​പ്പ​ണി​ന്‍റെ ഒ​രു​ക്ക​മാ​യി വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യു​ടെ നി​ക്ക് കി​ര്‍ഗി​യോ​സി​നോ​ട് ന​ദാ​ല്‍ പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

ര​ണ്ടാ​ഴ്ച​ക​ളി​ലാ​യി ന​ട​ന്ന ര​ണ്ട് ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ 14 പേ​രാ​ണ് മ​രി​ച്ച​ത്.​മ​രി​ച്ച​വ​രോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ചാ​ണ് ന​ദാ​ല്‍ ക​ളി​ച്ച​ത്. താ​നു​ള്‍പ്പ​ടെ ഓ​രോ സ്പാ​നി​ഷ് പൗ​ര​നും ദു​ര​ന്തം ഏ​ല്‍പ്പി​ച്ച ആ​ഘാ​ത​ത്തി​ലാ​ണ്. ഒ​രി​ട​ത്തും സു​ര​ക്ഷി​ത​ര​ല്ല എ​ന്ന സ​ത്യം ബോ​ധ്യ​പ്പെ​ടു​ന്നു​വെ​ന്ന് താ​രം പ​റ​ഞ്ഞു. മ​റ്റൊ​രു സ്പാ​നി​ഷ് താ​രം ആ​ല്‍ബ​ര്‍ട്ട് റാ​മോ​സ്, വി​ംബി​ള്‍ഡ​ണ്‍ വ​നി​താ ചാ​മ്പ്യ​ന്‍ ഗാ​ര്‍ബി​ന്‍ മു​ഗു​രു​സ എ​ന്നി​വ​രും ക​റു​ത്ത റി​ബ​ണ്‍ ധ​രി​ച്ചാ​ണ് മ​ത്സ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.