സാ​നി​യ, ബൊ​പ്പ​ണ്ണ​ സഖ്യങ്ങൾ പു​റ​ത്താ​യി
Saturday, August 19, 2017 11:27 AM IST
ന്യൂ​ഡ​ല്‍ഹി: സാ​നി​യ മി​ര്‍സ​യും രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ​യും സി​ന്‍സി​നാ​റ്റി മാ​സ്റ്റേ​ഴ്‌​സി​ല്‍ നി​ന്നു പു​റ​ത്താ​യി. വ​നി​താ ഡ​ബി​ള്‍സ് സെ​മി​യി​ല്‍ നി​ന്നാ​ണ് സാ​നി​യ പു​റ​ത്താ​യ​ത്. ബൊ​പ്പ​ണ്ണ ക്വാ​ര്‍ട്ട​റി​ല്‍ത്ത​ന്നെ പു​റ​ത്താ​യി​രു​ന്നു. ബൊ​പ്പ​ണ്ണ​യും ക്രൊ​യേ​ഷ്യ​ന്‍ കൂ​ട്ടാ​ളി ഇ​വാ​ന്‍ ഡോ​ഡി​ഗും ര​ണ്ടാം സീ​ഡ് പോ​ളി​ഷ് താ​ര​ങ്ങ​ളാ​യ ലൂ​ക്കാ​സ് കു​ബോ​ട്ട്, മാ​ര്‍സ​ലോ മെ​ലോ എ​ന്നി​വ​രോ​ടാ​ണ് അ​ടി​യ​റ​വു പ​റ​ഞ്ഞ​ത്. ഒ​രു മ​ണി​ക്കൂ​ര്‍ 36 മി​നി​റ്റ് നീ​ണ്ട മൂ​ന്നു സെ​റ്റ് മ​ത്സ​ര​ത്തി​ല്‍ 1-6, 7-6, 7-10 ആ​ണ് സ്‌​കോ​ര്‍ നി​ല. താ​യ്‌​വാ​ന്‍ താ​രം ഹ​സി സു​വെ,റു​മേ​നി​യ​ന്‍ താ​രം മോ​നി​ക്ക നി​കു​ലേ​സ്‌​കു എ​ന്നീ സ​ഖ്യ​ത്തോ​ടാ​ണ് സാ​നി​യ​യും പ​ങ്കാ​ളി ഷു​വ പെം​ഗും കീ​ഴ​ട​ങ്ങി​യ​ത്. സ്‌​കോ​ര്‍ നി​ല 4-6, 6-7.


പു​രു​ഷ സിം​ഗി​ള്‍സി​ല്‍ ഇ​ന്ത്യ​യു​ടെ രാം​കു​മാ​ര്‍ രാ​മ​നാ​ഥ​ന്‍ ര​ണ്ടാം റൗ​ണ്ടി​ല്‍ പു​റ​ത്താ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.