വി​രാ​ട് കോ​ഹ്‌ലി ​ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു
വി​രാ​ട് കോ​ഹ്‌ലി ​ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു
Friday, August 18, 2017 11:48 AM IST
ദു​ബാ​യ്: ഏ​ക​ദി​ന ബാ​റ്റ്‌​സ്മാ​ന്മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. ഐ​സി​സി​ പു​റ​ത്തി​റ​ക്കി​യ പ​ട്ടി​ക​യി​ല്‍ 873 പോ​യി​ന്‍റാ​ണ് കോ​ഹ്‌​ലി​ക്ക്. ഓ​സ്‌​ട്രേ​ലി​യ​യു​ടെ ഡേ​വി​ഡ് വാ​ര്‍ണ​ര്‍ ര​ണ്ടാ​മ​തു​ണ്ട്. ആ​ദ്യ പ​ത്തു പേ​രി​ലു​ള്ള ഏ​ക ഇ​ന്ത്യ​ന്‍ ബാ​റ്റ്‌​സ്​മാ​നും കോ​ഹ്‌ലി​യാ​ണ്. ആ​ദ്യ പ​തി​ന​ഞ്ചി​ല്‍ മു​ന്‍ നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി (12), ശി​ഖ​ര്‍ ധ​വാ​ന്‍ (13), രോ​ഹി​ത് ശ​ര്‍മ (14) എ​ന്നി​വ​രു​ണ്ട്. ബൗ​ള​ര്‍മാ​രു​ടെ ആ​ദ്യ പ​ത്തു​പേ​രു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ​ക്കാ​രാ​രു​മി​ല്ല. പ​തി​ന​ഞ്ചു പേ​രി​ല്‍ ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ (13)മാ​ത്ര​മാ​ണു​ള്ള​ത്. ഏ​ക​ദി​ന ടീം ​റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ നി​ല​വി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. നി​ല​വി​ല്‍ 114 പോ​യി​ന്‍റാ​ണ് ഇ​ന്ത്യ​ക്ക്. ഒ​രു പോ​യി​ന്‍റ് കു​റ​വി​ല്‍ ഇം​ഗ്ല​ണ്ട് നാ​ലാ​മ​തും.


ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ​യു​ള്ള അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ 4-1ന് ​ഇ​ന്ത്യ ജ​യി​ച്ചാ​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തു തു​ട​രാ​നാ​കും. എ​ന്നാ​ല്‍, പ​ര​മ്പ​ര 3-2ന് ​ഇ​ന്ത്യ ജ​യി​ച്ചാ​ല്‍ ഒ​രു പോ​യി​ന്‍റ് വ്യ​ത്യാ​സ​ത്തി​ല്‍ മൂ​ന്നാം സ്ഥാ​നം ന​ഷ്ട​മാ​കും പ​ക​രം ഇം​ഗ്ല​ണ്ട് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.