ഇന്ത്യക്കു വിജയം
ഇന്ത്യക്കു വിജയം
Sunday, August 13, 2017 10:56 AM IST
കോ​പ്പ​ന്‍ഹേ​ഗ​ന്‍: യൂ​റോ​പ്പി​ല്‍ പ​ര്യ​ട​നം ന​ട​ത്തു​ന്ന ഇ​ന്ത്യ​ന്‍ ഹോ​ക്കി ടീ​മി​ന് ഉ​ജ്വ​ല വി​ജ​യം. റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​യേ​ക്കാ​ള്‍ മു​ന്നി​ലു​ള്ള നെ​ത​ര്‍ല​ന്‍ഡ്സി​നെ​യാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മൂ​ന്നി​നെ​തി​രേ നാ​ലു ഗോ​ളു​ക​ള്‍ക്കാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യം. ലോ​ക റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ ആ​റാ​മ​തും ഹോ​ള​ണ്ട് നാ​ലാ​മ​തു​മാ​ണ്. പര്യടനത്തിൽ ഇന്ത്യയുടെ ആദ്യജയമാ ണിത്.

ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി ക​ളം നി​റ​ഞ്ഞു ക​ളി​ച്ച നാ​യ​ക​ന്‍ മ​ന്‍പ്രീ​ത് സിം​ഗാ​ണ് ഇ​ന്ത്യ​ന്‍ ജ​യ​ത്തി​ന് ആ​വേ​ശം പ​ക​ര്‍ന്ന​ത്. നേ​ര​ത്തെ അ​ഞ്ചാം റാ​ങ്കി​ലു​ള്ള ബെ​ല്‍ജി​യ​ത്തി​നെ​തി​രേ ഇ​ന്ത്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ആ​ദ്യം ഗോ​ള്‍ നേ​ടി​യ​ത് ഹോ​ള​ണ്ടാ​ണെ​ങ്കി​ലും വ​രു​ണ്‍ കു​മാ​റി​ലൂ​ടെ ഇ​ന്ത്യ മു​ന്നി​ലെ​ത്തി. ഹ​ര്‍ജീ​ത് സിം​ഗാ​ണ് ഇ​ന്ത്യ​യു​ടെ മ​റ്റൊ​രു സ്‌​കോ​റ​ര്‍. 4-1ന്‍റെ ​ലീ​ഡ് നേ​ടി​യ ശേ​ഷ​മാ​ണ് നെ​ത​ര്‍ല​ന്‍ഡ്‌​സ് ര​ണ്ടു ഗോ​ള്‍ കൂ​ടി നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.