മൂന്നാം ടെസ്റ്റിൽ ഇന്ത്യ ആറിന് 329, ശിഖർ ധവാന് സെഞ്ചുറി
മൂന്നാം ടെസ്റ്റിൽ ഇന്ത്യ ആറിന് 329, ശിഖർ ധവാന് സെഞ്ചുറി
Saturday, August 12, 2017 12:36 PM IST
പല്ലേക്കലെ: ശി​ഖ​ർ ധ​വാ​ൻ വീ​ണ്ടും ക​ത്തി​ജ്വ​ലി​ച്ച​തോ​ടെ മൂ​ന്നാം ടെ​സ്റ്റി​ലും ഇ​ന്ത്യ​ൻ ആ​ധി​പ​ത്യം. ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും ത​മ്മി​ല്‍ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തേതും അ​വ​സാ​ന​ത്തേ​തു​മാ​യ ടെ​സ്റ്റി​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​ക്ക് മി​ക​ച്ച തു​ട​ക്കം.

ഭാ​ഗ്യം കൂ​ട്ടു​നി​ല്‍ക്കു​ന്ന​തു പോ​ലെ തു​ട​ര്‍ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞ​ടു​ത്ത ഇ​ന്ത്യ, ആ​ദ്യ​ദി​ന​ത്തി​ല്‍ ക​ളി അ​വ​സാ​നി​ക്കു​മ്പോ​ള്‍ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 329 റ​ണ്‍സ് സ്വ​ന്ത​മാ​ക്കി. 119 റ​ൺ​സ് നേ​ടി​യ ധ​വാ​നാ​ണ് ഇ​ന്ത്യ​ൻ മു​ന്നേ​റ്റ​ത്തെ ന​യി​ച്ച​ത്.

ശി​ഖ​ര്‍ ധ​വാ​ന്‍, കെ ​എ​ല്‍ രാ​ഹു​ല്‍ എ​ന്നി​വ​ര്‍ ഒ​ന്നി​ച്ച ആ​ദ്യ വി​ക്ക​റ്റി​ല്‍ 188 റ​ണ്‍സാ​ണ് പി​റ​ന്ന​ത്.​ പു​ഷ്പ​കു​മാ​ര​യു​ടെ പ​ന്തി​ല്‍ ധ​വാ​ന്‍ ച​ണ്ഡി​മ​ലി​ന്‍റെ കൈ​ക്കു​മ്പി​ളി​ല്‍ ഒ​തു​ങ്ങു​മ്പോ​ള്‍ ഇ​ന്ത്യ​ക്ക് മി​ക​ച്ച അ​ടി​ത്ത​റ തീ​ര്‍ന്നി​രു​ന്നു. എ​ങ്കി​ലും ആ​ദ്യ​ടെ​സ്റ്റു​ക​ളി​ല്‍ പ​ല്ലേ​ക്ക​ലെ സ്റ്റേ​ഡി​യം സാ​ക്ഷി​യാ​യ ഇ​ന്ത്യ​ന്‍ തേ​രോ​ട്ട​ത്തി​ന് ഒ​ന്നു ത​ട​യി​ടാ​ന്‍ ല​ങ്ക​യ്ക്കാ​യി. ധ​വാ​ന്‍റെ വീ​ഴ്ച​യോ​ടെ ആ​യി​രു​ന്നു ഇ​ത്. ധവാനെ വീഴ്ത്തി മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ച​തോ​ടെ മു​ന്‍ടെ​സ്റ്റു​ക​ളി​ല്‍ കാ​ണാ​തി​രു​ന്ന ഒ​രു ആ​ത്മ​വി​ശ്വാ​സം ല​ങ്ക​ന്‍ ച​ല​ന​ങ്ങ​ളി​ല്‍ പ്ര​ക​ട​മാ​യി​രു​ന്നു. ധ​വാ​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ദൃ​ഢ​പ്ര​തി​ജ്ഞ​യെ​ടു​ത്ത മ​ട്ടി​ലാ​യി​രു​ന്നു ല​ങ്ക​ന്‍ താ​ര​ങ്ങ​ള്‍. സെഞ്ചുറി വഴങ്ങിയെ ങ്കിലും ലങ്കൻ ബൗളർമാർ കരുത്തു കാട്ടി.

ധ​വാ​ന്‍ എ​ട്ട് ഫോ​റു​ക​ള​ട​ക്കം ത​ന്‍റെ നാ​ലാം ടെ​സ്റ്റ് അ​ര്‍ധ​സെ​ഞ്ചു​റി​യി​ലേ​ക്കെ​ത്തു​മ്പോ​ള്‍ മ​റു​വ​ശ​ത്ത് രാ​ഹു​ല്‍ പു​ഷ്പ​കു​മാ​ര​യു​ടെ പ​ന്തി​ല്‍ ത​ന്‍റെ ത​ന​തു ശൈ​ലി​യി​ല്‍ വെ​ടി​ക്കെ​ട്ടു ന​ട​ത്തു​ക​യാ​യി​രു​ന്നു.

കു​മാ​ര​യു​ടെ ഒ​രോ​വ​റി​ല്‍ ര​ണ്ട് ബൗ​ണ്ട​റി​കൾ നേടി താൻ ഉജ്വല ഫോമിലാണെന്ന് രാ​ഹു​ല്‍ തിളിയിച്ചു.


ഒ​രു ടെ​സ്റ്റി​ന്‍റെ മാ​ത്രം അ​നു​ഭ​വ സ​മ്പ​ത്തു​ള്ള ഫെ​ര്‍ണാ​ണ്ടോ ചു​റു​ചു​റു​ക്കോ​ടെ പ​ന്തെ​റി​ഞ്ഞെ​ങ്കി​ലും ഇ​ന്ത്യ​ക്ക് ഭീ​ഷ​ണി​യാ​യി​ല്ല. ഉ​ട​ന്‍ ത​ന്നെ ല​ങ്ക​ന്‍ ക്യാ​പ്റ്റ​ന്‍ ദി​നേ​ഷ് ച​ണ്ഡി​മ​ല്‍ പ​ന്തു തി​രി​കെ വാ​ങ്ങി ക​രു​ണ​ര​ത്‌​നെ​യ്ക്കു കൈ​മാ​റി. രാ​ഹു​ല്‍ 28 റ​ണ്‍സി​ല്‍ നി​ല്‍ക്കു​മ്പോ​ള്‍ മോ​ശം ഷോ​ട്ടി​നു ശ്ര​മി​ച്ചെ​ങ്കി​ലും ത​ക്ക സ​മ​യ​ത്ത് പ്ര​തി​ക​രി​ക്കാ​ന്‍ ല​ങ്ക​ന്‍ ക്യാ​പ്റ്റ​ന് ക​ഴി​യാ​തെ വ​ന്ന​തോ​ടെ രാ​ഹു​ലി​ന് ആ​യു​സ് നീ​ട്ടി​ക്കി​ട്ടി.

85 റ​ണ്‍സ് വ​രെ ആ ​യാ​ത്ര നീ​ണ്ടു. രാ​ഹു​ലി​ന്‍റെ ഒ​മ്പ​താം ടെ​സ്റ്റ് അ​ര്‍ധ​ശ​ത​ക​മാ​ണി​ത്.
സ്പി​ന്ന​ര്‍ ദി​ല്‍രു​വ​ന്‍ പെ​രേ​ര ശ​ക്ത​മാ​യ ബൗ​ളിം​ഗ് ത​ന്ത്ര​ങ്ങ​ള്‍ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും രാ​ഹു​ല്‍-​ധ​വാ​ന്‍ കൂ​ട്ടു​കെ​ട്ടി​ന്മേ​ല്‍ കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്യാ​നാ​യി​ല്ല. ആ​ദ്യ 20 ഓ​വ​റി​ല്‍ ത​ന്നെ ഇ​ന്ത്യ​യു​ടെ റ​ണ്‍നി​ല 100 ക​ട​ന്നു.

ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റ​ത്തി​ല്‍ ഉ​ന്മേ​ഷം ന​ഷ്ട​പ്പെ​ട്ട ല​ങ്ക​ന്‍ പ​ട ,ഫീ​ല്‍ഡിം​ഗി​ലും അ​ല​സ​ത പ​ട​ര്‍ത്തി. ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍മാ​ര്‍ സിം​ഗി​ള്‍സ് എ​ടു​ക്കു​ന്ന​ത് നി​ര്‍ബാ​ധം തു​ട​ര്‍ന്നു. 40-ാമ​ത്തെ ഓ​വ​റി​ല്‍ പു​ഷ്പ​കു​മാ​ര കൊ​ടു​ങ്കാ​റ്റാ​യി. കു​മാ​ര​യു​ടെ പ​ന്തി​ല്‍ രാ​ഹു​ല്‍ ക​രു​ണ​ര​ത്‌​നെ​യു​ടെ കൈ​ക​ളി​ലൊ​തു​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​ന്‍ റ​ണ്ണൊ​ഴു​ക്കി​ന് മ​ന്ദ​തയായി.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ശേ​ഷ​മു​ള്ള സെ​ഷ​നി​ല്‍ ധ​വാ​ന്‍റെ ഒ​മ്പ​താം ടെ​സ്റ്റ് സെ​ഞ്ചു​റി പി​റ​ന്നു. ഈ ​സീ​രി​സി​ലെ ധ​വാ​ന്‍റെ ര​ണ്ടാ​മ​ത്തെ സെ​ഞ്ചു​റി കൂ​ടി​യാ​ണി​ത്. 122 ബോ​ളു​ക​ള്‍ നേ​രി​ട്ട ധ​വാ​ന്‍ 119 റ​ണ്‍സ് നേ​ടി.

കോ​ഹ്‌​ലി (42), ര​ഹാ​നെ (17), അ​ശ്വി​ന്‍ (31), എന്നിവർക്ക് കാര്യമായി തിളങ്ങാനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.