200ൽ ഷിപ്പേഴ്സ്
200ൽ ഷിപ്പേഴ്സ്
Saturday, August 12, 2017 12:33 PM IST
ല​ണ്ട​ന്‍: ലോ​ക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ വ​നി​ത​ക​ളു​ടെ 200 മീ​റ്റ​റി​ന്‍റെ ഉ​ദ്വേ​ഗം നി​റ​ഞ്ഞ ഫൈ​ന​ലി​നൊ​ടു​വി​ല്‍ ഡ​ച്ച് താ​രം ഡാ​ഫ്‌​നെ ഷി​പ്പേ​ഴ്‌​സ് സ്വ​ര്‍ണ​മ​ണി​ഞ്ഞു. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 22.05 സെ​ക്ക​ന്‍ഡി​ലാ​ണ് ഷി​പ്പേ​ഴ്‌​സ് ല​ക്ഷ്യം ക​ണ്ട​ത്.

ഇ​തോ​ടെ ഈ​യി​ന​ത്തി​ലെ മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ അ​ലി​സ​ണ്‍ ഫെ​ലി​ക്‌​സി​നും മെ​ര്‍ലി​ന്‍ ഓ​ട്ടി​ക്കു​മൊ​പ്പം ഷി​പ്പേ​ഴ്‌​സും വി​ജ​യ​പ്പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി. നേ​ര​ത്തെ 100 മീ​റ്റ​റി​ല്‍ ഷി​പ്പേ​ഴ്‌​സ് വെ​ങ്ക​ലം നേ​ടി​യി​രു​ന്നു.


22.08 സെ​ക്ക​ന്‍ഡി​ല്‍ ഫി​നി​ഷ് ചെ​യ്ത ഐ​വ​റി കോ​സ്റ്റ് താ​രം മാ​രി ജോ​സി ടാ​ലു വെ​ള്ളി സ്വ​ന്ത​മാ​ക്കി. ഐ​വ​റി കോ​സ്റ്റ് നാ​ഷ​ണ​ല്‍ റി​ക്കാ​ര്‍ഡാ​ണ് ടാ​ലു സ്ഥാ​പി​ച്ച സ​മ​യം. ബ​ഹാ​മ​സി​ന്‍റെ ഷോ​നെ മി​ല്ല​ര്‍ ഉ​യ്‌​ബോ 22.15 സെ​ക്ക​ന്‍ഡി​ല്‍ ഓ​ടി​യെ​ത്തി വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. ക​ഴി​ഞ്ഞ വ​ര്‍ഷം റി​യോ​ ഒ​ളി​മ്പി​ക്‌​സി​ല്‍ ഷി​പ്പേ​ഴ്‌​സ് വെ​ള്ളി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.