ബി​സി​സി​ഐ ദൈ​വ​ത്തി​നു മു​ക​ളി​ല​ല്ലെ​ന്ന് ശ്രീ​ശാ​ന്ത്
ബി​സി​സി​ഐ ദൈ​വ​ത്തി​നു  മു​ക​ളി​ല​ല്ലെ​ന്ന് ശ്രീ​ശാ​ന്ത്
Friday, August 11, 2017 12:20 PM IST
ന്യൂ​ഡ​ല്‍ഹി: ശ്രീ​ശാ​ന്തി​ന്‍റെ ആ​ജീ​വ​നാ​ന്ത വി​ല​ക്ക് കേ​ര​ള ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ അ​പ്പീ​ല്‍ പോ​കാ​നു​ള്ള ബി​സി​സി​ഐ​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രേ ശ്രീ​ശാ​ന്ത്. ഞാ​ന്‍ ബി​സി​സി​ഐ​യോ​ടു യാ​ചി​ക്കു​ക​യ​ല്ല, എ​നി​ക്കു ത​രാ​നു​ള്ള​ത് ത​ന്നു തീ​ര്‍ക്കു​ക അ​തെ​ന്‍റെ അ​വ​കാ​ശ​മാ​ണ്. നി​ങ്ങ​ൾ ദൈ​വ​ത്തി​നു മു​ക​ളി​ലല്ല: ശ്രീ​ശാ​ന്ത് ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

ഹൈ​ക്കോ​ട​തി​യു​ടെ സിം​ഗി​ള്‍ബെ​ഞ്ചാ​ണ് ശ്രീ​ശാ​ന്തി​ന് ബി​സി​സി​ഐ ചു​മ​ത്തി​യ വി​ല​ക്ക് നി​ല​നി​ല്‍ക്കു​ന്ന​ത​ല്ലെ​ന്ന് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​തി​നെ​തി​രേ ബി​സി​സി​ഐ അ​പ്പീ​ല്‍ ന​ല്‍കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ഹൈ​ക്കോ​ട​തി​യു​ടെ വി​ധി വ​ന്ന​തോ​ടെ ക്രി​ക്ക​റ്റി​ലേ​ക്കു തി​രി​ച്ചു​വ​രു​ന്ന​തി​നു ശ്രീ​ശാ​ന്ത് ആ​ഗ്ര​ഹ​മ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഹൈ​ക്കോ​ട​തി​യു​ടെ വി​ല​ക്കി​നെ​തി​രേ ബി​സി​സി​ഐ അ​പ്പീ​ല്‍ ന​ല്‍കു​ക​യാ​ണെ​ങ്കി​ല്‍ മ​ല​യാ​ളി പേ​സ​ര്‍ക്ക് കാ​ത്തി​രി​പ്പ് നീ​ളും.

ബി​സി​സി​ഐ​യു​ടെ പ്ര​വൃ​ത്തി നീ​ച​മാ​ണെ​ന്നും നി​ര​പ​രാ​ധി​യാ​ണെ​ന്ന് വീ​ണ്ടും വീ​ണ്ടും തെ​ളി​യി​ച്ച ആ​ളോ​ട് ഇ​ത്ത​രം പ്ര​വൃ​ത്തി ചെ​യ്യ​രു​തെ​ന്നും ശ്രീ ​ട്വീ​റ്റ് ചെ​യ്തു. 2013ല്‍ ​ഐ​പി​എ​ല്‍ കോ​ഴ ആ​രോ​പണ​ത്തെ​ത്തു​ട​ര്‍ന്നാ​ണ് ശ്രീ​ശാ​ന്തി​ന് ബി​സി​സി​ഐ ആ​ജീ​വ​നാ​ന്ത വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ശ്രീ​ശാ​ന്തിനു ഐ​പി​എ​ല്‍ ഫ്രാ​ഞ്ചൈ​സി​യി​ല്‍നി​ന്നു ല​ഭി​ക്കേ​ണ്ട തു​ക​യും ല​ഭി​ച്ചി​ല്ല. കോ​ട​തി ശ്രീ​ശാ​ന്തി​നെ മു​ക്ത​നാ​ക്കി​യി​ട്ടും താ​ര​ത്തെ വെ​റു​തെ വി​ടാ​ന്‍ ബി​സി​സി​ഐ ത​യാ​റാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.